ഗൂഡാലോചനയ്ക്ക് തെളിവില്ല, ദിലീപിനെ വെറുതേ വിട്ടു, കോടതി മാറ്റരുതെന്നു പറഞ്ഞു ; കേസില്‍ കോടതിവിധി പറഞ്ഞതിന് പിന്നാലെ നടിയുടെ പഴയ ഹര്‍ജികളും നടത്തിയ പ്രതികരണവും ചര്‍ച്ചയായി മാറുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി എട്ടാം പ്രതി നടന്‍ ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ നേരത്തേ അതിജീവിത നടത്തിയ പ്രതികരണവും ചര്‍ച്ചയായി മാറുന്നു. ഈ കോടതി കേസ് പരിഗണിച്ചാല്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് അതിജീവിത നേരത്തേ നടത്തി പ്രസ്താവനയാണ് വീണ്ടും ശ്രദ്‌ധേയമാകുന്നത്.
കേസില്‍ കോടതി വിധി പറഞ്ഞതിന് പിന്നാലെ നടിയുടെ ഈ ഹര്‍ജികളും വീണ്ടും ചര്‍ച്ചയാകുകയാണ്. അതേസമയം, നേരത്തെ കോടതി മാറ്റത്തിനെതിരെ അവര്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും അന്ന് ഇരുകോടതികളും ഹര്‍ജി തളളിയിരുന്നു. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച തായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മെമ്മറി കാര്‍ഡിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയിട്ടുണ്ടാകുമെന്ന് സംശയിക്കണം. സിബിഐ കോടതി യില്‍ നടക്കുന്ന വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും വനിതാ ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നില്ലെന്നും അതിജീവിത കത്തില്‍ പറഞ്ഞിരുന്നു.






