Breaking NewsKeralaLead Newspolitics

ദിലീപിനെതിരേയുള്ള കേസില്‍ നടനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധം ; എന്താണ് നീതിയെന്ന് പോസ്റ്റിട്ട് പാര്‍വ്വതി തിരുവോത്ത്് ; ‘അവള്‍ക്കൊപ്പം’ ടാഗ്‌ലൈനുമായി നടിമാര്‍ ; ‘എപ്പോഴും. മുമ്പത്തേക്കാളും ശക്തമായി ഇപ്പോള്‍.’ എന്ന് റീമയുടെ കുറിപ്പ്

”വളരെ ശ്രദ്ധയോടെ തയ്യാറാക്കിയ ഒരു തിരക്കഥ എത്ര ക്രൂരമായാണ് ഇപ്പോള്‍ ചുരുളഴിയുന്നത് എന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.’ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ വെറുതേ വിട്ട എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധപോസ്റ്റ് ഇട്ട് നടി പാര്‍വ്വതി തിരുവോത്ത്.

വുമണ്‍ ഇന്‍ സിനിമ കളക്ടീവ് സ്ഥാപക അംഗം കൂടിയായ പാര്‍വ്വതി തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് കുറിപ്പിട്ടത്. ‘നീതി എന്ത്?’ എന്ന് പാര്‍വ്വതി തന്റെ പോസ്റ്റിലൂടെ ചോദിച്ചു. ”വളരെ ശ്രദ്ധയോടെ തയ്യാറാക്കിയ ഒരു തിരക്കഥ എത്ര ക്രൂരമായാണ് ഇപ്പോള്‍ ചുരുളഴിയുന്നത് എന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.” നടി കുറിപ്പില്‍ വിശദമാക്കി.

Signature-ad

റീമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയ താരങ്ങള്‍ ‘അവള്‍ക്കൊപ്പം’ എന്ന ടാഗ്ലൈന്‍ പങ്കുവെച്ചുകൊണ്ട് അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ‘എപ്പോഴും. മുമ്പത്തേക്കാളും ശക്തമായി ഇപ്പോള്‍.’ എന്നാണ് റിമ കുറിച്ചത്.

വിധിക്ക് മുന്നോടിയായി ഡബ്‌ളുസിസി പങ്കുവെച്ച കുറിപ്പില്‍, 3215 ദിവസങ്ങള്‍ നീണ്ട അതിജീവിതയുടെ നീതിക്കായുള്ള പോരാട്ടത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഒരു ഇരയില്‍ നിന്നും അതിജീവിതയിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്നും, സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കും മാറ്റത്തിനുമായി ഈ പോരാട്ടം വലിയ സ്വാധീനം ചെലുത്തിയെന്നും സംഘടന വ്യക്തമാക്കി. അതിജീവിത കാണിച്ച ധൈര്യവും നിയമവ്യവസ്ഥയിലുള്ള വിശ്വാസവും അഭിനന്ദനാര്‍ഹമാണെന്നും കൂട്ടിച്ചേര്‍ത്തു.

2017-ല്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികളെ ശിക്ഷിച്ചപ്പോള്‍ ദിലീപിനെതിരേ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് കാണിച്ചായിരുന്നു വെറുതേ വിട്ടത്.

Back to top button
error: