Breaking News
-
ചിറ്റൂരിൽ 1260 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്ത സംഭവത്തിൽ പങ്കാളി സിപിഎം ലോക്കൽ സെക്രട്ടറി, സ്പിരിറ്റ് എത്തിച്ചത് സിപിഎം നേതാവ് ഹരിദാസനും ഉദയനും ചേർന്നെന്ന് അറസ്റ്റിലായ പ്രതി, ഒളിവിൽ
പാലക്കാട്: പാലക്കാട്ട് നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും പ്രതിയെന്ന് പോലീസ്. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായ ഹരിദാസനെയാണ് കേസിൽ പ്രതി ചേർത്തത്. പ്രതിയായ ഹരിദാസൻ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരിൽ 1,260 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തത്. മീനാക്ഷിപുരം സർക്കാർപതിയിൽ കണ്ണയ്യൻറെ വീട്ടിൽവച്ചാണ് പോലീസ് സ്പിരിറ്റ് പിടികൂടിയത്. സംഭവത്തിൽ പ്രതിയായ കണ്ണയ്യൻ പോലീസിൻറെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ലോക്കൽ സെക്രട്ടറി ഹരിദാസനും ഉദയനും ചേർന്നാണി സ്പിരിറ്റെത്തിച്ചതെന്നാണ് കണ്ണയൻറെ മൊഴി. ഇതിൻറെ അടിസ്ഥാനത്തിലാണ് ഹരിദാസനെ പ്രതിചേർത്തത്. ഒലിവിൽ പോയ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Read More » -
25 മണിക്കൂർവരെ കാലിൽ ചങ്ങലയിട്ട് വിമാനത്തിൽ, യുഎസിൽ നിന്ന് 54 ഇന്ത്യക്കാരെ കൂടി നാടുകടത്തി, നാടുകടത്തപ്പെട്ടവരിൽ കൂടുതൽ ഹരിയാനക്കാർ, ഓഗസ്റ്റ് വരെ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടത് 1700 ഇന്ത്യക്കാർ
അംബാല: യുഎസിൽ അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഇതിൽ 50 പേരും ഹരിയാനക്കാരാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ടവരിൽ പലർക്കും വിമാനയാത്രയിൽ 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായും പരാതിയുണ്ട്. 25 മുതൽ 40 വയസു വരെ പ്രായമുള്ളവരാണ് നാടുകടത്തപ്പെട്ടവരിൽ ഏറെയും. നാടുകടത്തപ്പെട്ട സംഘം ഞായറാഴ്ച ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 35 മുതൽ 57 ലക്ഷം രൂപ വരെ ഏജന്റുമാർക്കു നൽകി കബളിക്കപ്പെട്ടവരാണു പലരും. അതേസമയം “കഴുത പാത (Donkey Route)” എന്നറിയപ്പെടുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് ശൃംഖലകൾ തകർക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് ഈ നടപടികൾ എന്ന് വാഷിംഗ്ടണിലെ ഉദ്യോഗസ്ഥർ പറഞ്ഞു.പോലീസിന്റെ കണക്കനുസരിച്ച്, നാടുകടത്തപ്പെട്ട 50 ഓളം പേർ ഹരിയാനയിൽ നിന്നുള്ളവരാണ്. ഇവരിൽ 16 പേർ കർണാലിൽ നിന്നുള്ളവരും, 15 പേർ കൈത്താളിൽ നിന്നുള്ളവരും, 5 പേർ അംബാലയിൽ നിന്നുള്ളവരും, 4 പേർ വീതം യമുനാനഗറിലും കുരുക്ഷേത്രയിലും, മൂന്ന്…
Read More » -
110 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാൻ സാധ്യത, മൊൻത’ രാത്രിയോടെ ആന്ധ്രാ തീരം തൊടും!! ട്രെയിൻ സർവീസുകൾ റദ്ദാക്കി, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളും റദ്ദാക്കി, സ്കൂളുകൾക്കും അവധി
അമരാവതി / ചെന്നൈ: ‘മൊൻത’ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയുമായി സർവീസ് നടത്തേണ്ട നിരവധി പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകൾ സൗത്ത് സെൻട്രൽ റെയിൽവേ റദ്ദാക്കിയതായി അറിയിപ്പ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് റെയിൽവേ അറിയിച്ചു. ഇതുവരെ തീരദേശ ആന്ധ്രാ റൂട്ടുകളിലെ 72 ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. വിജയവാഡ, രാജമുൻഡ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ പ്രധാന റൂട്ടുകളാണ് കൂടുതലും റദ്ദാക്കിയത്. അതേസമയം പ്രതികൂല കാലാവസ്ഥ കാരണം ഒക്ടോബർ 28ലെ എല്ലാ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളും റദ്ദാക്കിയതായി വിശാഖപട്ടണം എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപ് യാത്രക്കാർ ടിക്കറ്റ് നില പരിശോധിക്കാനാണ് നിർദേശം. ചുഴലിക്കാറ്റ് ഭീതിയിൽ ചെന്നൈയിലെ സ്കൂളുകൾക്ക് ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മൊൻത’ ചുഴലിക്കാറ്റ് വടക്കു–പ ടിഞ്ഞാറൻ ദിശയിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്. ഇന്നു രാത്രിയോടെ ആന്ധ്രയിൽ കാക്കിനടയ്ക്കു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും…
Read More » -
പാക് സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ പാതയില്‍; മൈക്രോ സോഫ്റ്റിനു പിന്നാലെ വന്‍കിട കമ്പനികള്‍ കളമൊഴിയുന്നു; ആഭ്യന്തര സംഘര്‍ഷങ്ങള്‍ വെല്ലുവിളി; ടോട്ടല്‍ എനര്‍ജി മുതല്‍ ഫൈസര്‍വരെ പ്രവര്‍ത്തനം അവസാനിപ്പിച്ചു
ഇസ്ലാമാബാദ്: ആഭ്യന്തര സംഘര്‍ഷങ്ങളും അയല്‍രാജ്യങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും വര്‍ധിച്ചതോടെ പാക്കിസ്താന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ പാതയിലാണ്. അന്തരീക്ഷം മോശമായതോടെ പാക്കിസ്താനില്‍ നിന്ന് വന്‍കിട കോര്‍പറേറ്റ് കമ്പനികളും പിന്‍മാറുന്ന തിരക്കിലാണ്. 25 വര്‍ഷമായി സാന്നിധ്യമുണ്ടായിരുന്ന മൈക്രോസോഫ്റ്റ് അടുത്തിടെയാണ് അവരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഷെല്‍ പെട്രോളിയം കമ്പനി, ടോട്ടല്‍ എനര്‍ജീസ്, ഫൈസര്‍, ടെലെനോര്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളാണ് അടുത്തിടെ പാക്കിസ്താന്‍ വിട്ടത്. മറ്റ് പല കമ്പനികളും പ്രവര്‍ത്തനം വെട്ടിക്കുറയ്ക്കുകയോ പൂര്‍ണമായി പിന്മാറാനൊരുങ്ങുകയോ ആണ്. സാമ്പത്തികരംഗം തകര്‍ന്നതും ബിസിനസ് അന്തരീക്ഷം മോശമായതും മാത്രമല്ല കമ്പനികളെ പാക്കിസ്ഥാന്‍ വിടാന്‍ പ്രേരിപ്പിക്കുന്നത്. ദീര്‍ഘകാലടിസ്ഥാനത്തില്‍ പാക്കിസ്താനിലെ പ്രവര്‍ത്തനം മൂലം വലിയ നേട്ടം കാണുന്നില്ലെന്നാണ് പല കമ്പനികളും പറയുന്നത്. പാക്കിസ്താന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തര സംഘര്‍ഷങ്ങള്‍ പതിവായതും ആഗോള കമ്പനികളുടെ പിന്‍മാറ്റത്തിന് വഴിയൊരുക്കുന്നു. പല ബ്രാന്‍ഡുകളും തങ്ങളുടെ പ്ലാന്റുകളും ബിസിനസുകളും പാക്കിസ്ഥാന്‍ കമ്പനികള്‍ക്ക് കുറഞ്ഞ തുകയ്ക്ക് കൈമാറുകയാണ്. ലോകത്തെ വന്‍കിട മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളിലൊന്നായ ടെലിനോര്‍ അടുത്തിടെയാണ് തങ്ങളുടെ കമ്പനി പാക്കിസ്താന്‍…
Read More » -
പൊതുമേഖലാ ബാങ്കുകളുടെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍; ഉടമസ്ഥാവകാശം തുച്ഛമാക്കും; റിസര്‍വ് ബാങ്കും ധനമന്ത്രാലയവും സജീവ ചര്‍ച്ചയില്‍; സാമ്പത്തിക വളര്‍ച്ച കൂടിയതോടെ വായ്പയിലും വര്‍ധന; ഇടിച്ചു കയറാന്‍ ജാപ്പനീസ്, അമേരിക്കന്‍ ബാങ്കുകള്‍
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളിലെ പ്രത്യക്ഷ വിദേശ നിക്ഷേപം (ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്-എഫ്ഡിഐ) 49 ശതമാനം വരെയായി ഉയര്‍ത്താനുളള ഒരുക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍. ഇപ്പോള്‍ അനുവദനീയമായ പരിധിയുടെ ഇരട്ടിയാണിത്. പരിധി ഉയര്‍ത്തുന്ന കാര്യം ധനമന്ത്രാലയം റിസര്‍വ് ബാങ്കുമായി ചര്‍ച്ച ചെയ്തു വരുന്നു. അന്തിമ തീരുമാനം എടുത്തിട്ടില്ല. നിരവധി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ബാങ്കുകളില്‍ മുതല്‍ മുടക്കാനും സ്വാധീനം വര്‍ധിപ്പിക്കാനും പ്രത്യേക താല്‍പര്യം ഈയിടെയായി കാട്ടുന്നുണ്ട്. ആര്‍.ബി.എല്‍ ബാങ്കിന്റെ 60 ശതമാനം ഓഹരി 300 കോടി ഡോളറിന് ദുബൈ കേന്ദ്രമായുള്ള എന്‍.ബി.ഡി (National Bank of Dubai -NBD) വാങ്ങിയത് ഉദാഹരണം. യെസ് ബാങ്കിന്റെ (YES Bank) 20 ശതമാനം ഓഹരി സുമിടോമോ മിത്സുയി ബാങ്കിംഗ് കോര്‍പറേഷന്‍ (Sumitomo Mitsui Bankking Corporation) 160 കോടി ഡോളര്‍ മുടക്കി വാങ്ങി. പീന്നീട് മറ്റൊരു 4.99 ശതമാനം ഓഹരി കൂടി വാങ്ങുകയും ചെയ്തു. ഫെഡറല്‍ ബാങ്കിന്റെ (Federal Bank) 9.99 ശതമാനം ഓഹരി 6,200 കോടി രൂപ…
Read More » -
യുദ്ധകാലത്തെ ചൈനീസ് വിസ്മയം; ഡീപ്പ് സീക്ക് അടക്കമുള്ള എഐ കമ്പനികള്‍ ചൈനീസ് സൈന്യവുമായി കരാറില്‍ ഏര്‍പ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്ത്; ആക്രമണം ഏകോപിപ്പിക്കാന്‍ വേണ്ടത് വെറും 48 സെക്കന്‍ഡ്; എഐ ഡോഗ് മുതല്‍ ഡ്രോണ്‍വരെ; അമേരിക്ക കയറ്റുമതി നിരോധിച്ച എന്‍വിഡിയ ചിപ്പുകളും വ്യാപകമായി ഉപയോഗിക്കുന്നെന്ന് റിപ്പോര്‍ട്ട്
ബീജിംഗ്: ലോകമെമ്പാടും വീണ്ടും യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്താല്‍ ചൈനയുടെ മുന്നേറ്റം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ചൈനയുടെ സ്വന്തം ഡീപ് സീക്ക് പോലുള്ള എഐ സാങ്കേതികവിദ്യയുടെ ബലത്തിലാണ് സ്വയം പ്രവര്‍ത്തിക്കുന്ന ആധുധിക വാഹനങ്ങളടക്കം ചൈന നിര്‍മിര്‍ക്കുന്നതെന്നാണു റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നോരിന്‍കോ കഴിഞ്ഞ ഫെബ്രുവരിയില്‍ ഡീപ് സീക്കിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സൈനിക വാഹനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങാന്‍ കഴിവുള്ള വാഹനം ചൈനയുടെ ഡിഫെന്‍സ് രംഗത്തെ മികവു വിളിച്ചോതുന്നതായിരുന്നു. ചൈന ഏറ്റവും കൂടുതല്‍ പ്രതിരോധ രംഗത്തു മത്സരിക്കുന്നത് അമേരിക്കയുമായിട്ടാണ്. ഇതിന്റെ ഭാഗമായാണ് നോരിന്‍കോ പി60 എന്ന കമ്പനി ആധുനിക സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത്. ഇതടക്കം ചൈന ഈ രംഗത്തു നടത്തുന്ന മുന്നേറ്റത്തെക്കുറിച്ചുള്ള റിസര്‍ച്ച് പേപ്പറുകളും പേറ്റന്റ് വിവരങ്ങളും പരിശോധിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ടെക് രംഗത്തെക്കുറിച്ചുള്ള വെളിച്ചം വീശിയത്. ഏറ്റവും സാങ്കേതികത്തികവുള്ള കണ്ടുപിടിത്തങ്ങളെക്കുറിച്ചു രഹസ്യാത്മകമായിട്ടാണു പ്രവര്‍ത്തനമെങ്കിലും സര്‍ക്കാരിനു കഴീലെ…
Read More » -
പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍, അല്ലാതെ മുടക്കുന്നതിനല്ല ; കേരളത്തെ ഇന്നത്തെ കേരളമാക്കിയത് ഇംഎസ്എസ് ; ബിനോയ് വിശ്വത്തെ ഇരുത്തിക്കൊണ്ട് സിപിഐയ്ക്ക് കൊട്ടി മുഖ്യമന്ത്രി
തിരുവനന്തപുരം : പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാരെന്നും എന്നാല്‍ അത് മുടക്കുന്നവരുടെ കൂടെയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം രാജ്യത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്ന സംസ്ഥാനമാണെന്നും പലതിലും മുന്‍പില്‍ നില്‍ക്കുന്ന ആധുനിക കേരളത്തിന് അടിത്തറ ഇട്ടത് ഇ എം എസ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുന്നപ്ര-വയലാര്‍ വാരാചരണ സമാപനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കുന്ന ചടങ്ങിലാണ് സിപിഐക്ക് പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എത്തിയത്. ഭ്രാന്താലയം മനുഷ്യാലയം ആയതിന്റെ ചരിത്രം മറന്നു പോകരുതെന്നും വികസനത്തിന്റെ പ്രത്യേക ഘട്ടത്തില്‍ കേരളം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 വര്‍ഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. 2006- 11 വരെ എല്‍ഡിഎഫ് ഭരിച്ചു. 2011-16 വരെ കേരളത്തിലെ ഒടുവിലത്തെ യുഡിഎഫ് സര്‍ക്കാര്‍ വന്നു. 2006 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നേട്ടങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ പിന്നോട്ടടിച്ചു. പാഠ പുസ്തകം ഫോട്ടോ സ്റ്റാറ്റ് എടുത്തു കൊടുക്കുന്ന സ്ഥിതി ആയിരുന്നു കേരളത്തില്‍. ആയിരത്തോളം സ്‌കൂളുകള്‍ പൂട്ടി. 2016ല്‍ എല്‍ഡിഎഫ് വന്നപ്പോള്‍…
Read More » -
സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ തീരുമോ എന്ന് ആശങ്ക ; മഞ്ഞപ്പട ഹോംഗ്രൗണ്ട് ഹൈദരാബാദിലേക്കോ അഹമ്മദാബാദിലേക്കോ മാറ്റുന്നു ; ബ്‌ളാസ്‌റ്റേഴ്‌സിലെ ‘കേരളം’ പേരിനു മാത്രമാകുമോ?
കൊച്ചി: മഞ്ഞപ്പടയുടെ ഏറ്റവും വലിയ ഗെറ്റ് അപ്പ്് കേരളമെന്ന ടൈറ്റിലിലെ മലയാളി നെ ഞ്ചോട് ചേര്‍ത്തുവെയ്ക്കുന്ന പേരായിരുന്നു. എന്തായാലും കേരളാബ്‌ളാസ്‌റ്റേഴ്‌സിലെ കേര ളം എന്നത് പേര് മാത്രമായി ഈ സീസണില്‍ ചുരുങ്ങുമോ എന്ന് ആശങ്ക ശക്തമാകുന്നു. ടീം കേരളാസംസ്ഥാനം വിടാനൊരുങ്ങുന്നതായിട്ടാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. കൊച്ചി സ്‌റ്റേഡിയത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ ടീമിന്റെ ഹോംമാ ച്ചുകള്‍ അഹമ്മദാബാദിലേക്കോ ഹൈദരാബാദിലേക്കോ മാറ്റാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഐഎസ്എല്ലിന് മുന്നോടിയായി സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ തീരുമോ എന്നതിലാണ് ആശങ്ക. അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരില്ലെന്ന് അറിയിച്ചതോടെ എറണാകുളം കലൂര്‍ സ്റ്റേഡിയം നവീകരണം അനിശ്ചിതത്വത്തിലാണ്. സ്റ്റേഡിയം നവീകരണ വിവാദത്തിന് പിന്നാലെ ജിസിഡിഎ അടിയന്തരയോഗം വിളിച്ചു. ചോദ്യ ങ്ങളോട് അസഹിഷ്ണുത തുടരുന്ന കായികമന്ത്രി വി അബ്ദുറഹിമാന് വിഷയത്തില്‍ പ്രതികരണമില്ല.സ്റ്റേഡിയം നവീകരണത്തിന്റെ പേരില്‍ തട്ടിപ്പും അഴിമതിയും നടന്നോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആവ ശ്യം. സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറുമായുള്ള കരാര്‍ വ്യവസ്ഥ എന്താണെന്ന് സര്‍ക്കാര്‍…
Read More » -
വന്‍പ്രതീക്ഷ ഉയര്‍ത്തി സെമിയില്‍ എത്തിയ ഇന്ത്യയ്ക്ക് കളിക്ക് മുമ്പേ വമ്പന്‍ തിരിച്ചടി ; നിര്‍ണ്ണായക മത്സരത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയ താരത്തിന് പരിക്ക് ; പകരം ഫോം മങ്ങിയ താരം
ലോകകപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയയെ സെമിയില്‍ നേരിടാനിരിക്കെ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. നിര്‍ണ്ണായക ഗ്രൂപ്പ് മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് നടത്തിയ ഓപ്പണര്‍ പ്രതീക്ഷാ റാവലിന് പരിക്ക്. ഇന്ത്യന്‍ ലോകകപ്പ് ടീമിലോ റിസര്‍വ് ലിസ്റ്റിലോ ആദ്യം ഉള്‍പ്പെടാതിരുന്ന ഷഫാലി വര്‍മ്മയെ, പരിക്കേറ്റ പ്രതീക്ഷാ റാവലിന് പകരക്കാരിയായി ടീമിലേക്ക് വിളിച്ചു. 21 വയസ്സുള്ള ഷഫാലിക്ക് ഒക്ടോബര്‍ 30-ന് ഓസ്ട്രേലിയക്കെതിരെ നടക്കുന്ന സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യക്കായി കളിക്കാന്‍ അവസരമുണ്ടാകും. ഓഗസ്റ്റില്‍ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ഷഫാലി പുറത്തായിരുന്നു. സ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കിയ സെലക്ടര്‍മാര്‍, സ്മൃതി മന്ദാനയുടെ ഓപ്പണിംഗ് പങ്കാളിയായി റാവലിനെയാണ് തിരഞ്ഞെടുത്തിരുന്നത്. 2024 ഒക്ടോബറിന് ശേഷം ഷഫാലി ഇന്ത്യക്കായി ഏകദിനങ്ങള്‍ കളിച്ചിട്ടില്ലെങ്കിലും, ഇന്ത്യ എ ടീമിനായി 50 ഓവര്‍ ഫോര്‍മാറ്റില്‍ സജീവമായിരുന്നു. ഓഗസ്റ്റില്‍ ബ്രിസ്ബേനിലെ ഓസ്ട്രേലിയ എയ്ക്കെതിരെ 52 റണ്‍സും, സെപ്റ്റംബറില്‍ ബെംഗളൂരുവിലെ ന്യൂസിലന്‍ഡ് എയ്ക്കെതിരെ 70 റണ്‍സും അവര്‍ നേടിയിരുന്നു. 2024 ഡിസംബറില്‍, ഹരിയാനയ്ക്ക് വേണ്ടി ആഭ്യന്തര ഏകദിന മത്സരങ്ങളില്‍ 75.28 ശരാശരിയില്‍ 152.31 സ്ട്രൈക്ക്…
Read More » -
പലേരിമാണിക്യത്തിന്റെ സെറ്റില്‍ വെച്ച് സ്പര്‍ശിച്ചെന്ന് നടിയുടെ പരാതി തള്ളി ; പതിനഞ്ച് വര്‍ഷത്തിലേറെ വൈകി കേസെടുത്ത നടപടി നിലനില്‍ക്കില്ല ; രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കി
കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. പാലേരി മാണിക്യം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും 2009 ല്‍ നടന്ന സംഭവത്തിന് നടി 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് കോടതി റദ്ദാക്കിയത്. കേസ് എടുക്കാനുളള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പതിനഞ്ച് വര്‍ഷത്തിലേറെ വൈകി കേസെടുത്ത മജിസ്ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്ലസ്ടുവില്‍ പഠിക്കവെ ബാവൂട്ടിയുടെ നാമത്തില്‍ എന്ന പടത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് സംവിധായകനെ പരിചയപ്പെടുന്നത്. പിന്നീട് പാലേരി മാണിക്യം സിനിമയില്‍ അഭിനയി ക്കാ ന്‍ വിളിച്ചുവരുത്തിയ ശേഷം ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാ ണ് നടിയുടെ പരാതി. സിനിമയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി…
Read More »