Breaking News

  • നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സെക്രട്ടേറിയേറ്റില്‍ തീരുമാനം ; ഇടതുമുന്നണി ഐക്യം ഏതെങ്കിലും വിധത്തില്‍ തകര്‍ന്നാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന് സിപിഐ

    തിരുവനന്തപുരം : പിഎംശ്രീ പദ്ധതിയില്‍ തട്ടി സിപിഐഎം സിപിഐ ബന്ധത്തില്‍ വലിയ ഉലച്ചില്‍. നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് സിപിഐ തീരുമാനം. പദ്ധതിയില്‍ നിന്ന് പിന്മാറിയിട്ട് മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതാകും നല്ലതെന്നാണ് സിപിഐയുടെ നിലപാട്. ധരാണപത്രം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കണമെന്നാണ് സിപിഐ യുടെ ആവശ്യം. അതുവരെ സിപിഐഎമ്മിന്റെ ഒരു നിലപാടും അംഗീകരിക്കേണ്ടതില്ലെന്നാണ് സിപിഐ തീരുമാനം. അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. ഇടതുമുന്നണി ഐക്യം തകര്‍ന്നാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന ചര്‍ച്ചകളാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. മന്ത്രിസഭ ഉപസമിതി എന്ന നിര്‍ദേശത്തോട് യോജിക്കേണ്ട തില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനിച്ചു. നാല് മന്ത്രിമാരും ഇതേ നിലപാട് സ്വീകരിച്ചു. സിപിഐ മുന്നോട്ടുവെച്ച നിലപാടിനോട് യോജിച്ചില്ലെങ്കില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് സിപിഐ നേതൃത്വം വ്യക്തമാക്കുന്നത്. രണ്ടംഗ ഉപസമിതിയെ വെക്കാം എന്ന നിര്‍ദേശവുമായി വീണ്ടും സിപിഐഎം സിപിഐയെ സമീപിച്ചു. ജനറല്‍ സെക്രട്ടറി എം.എ ബേബിയാണ് നിര്‍ദേശം മുന്നോട്ടു വെച്ചത്. നിര്‍ദ്ദേശം തള്ളിക്കളയാന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മന്ത്രിസഭാ…

    Read More »
  • തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വോട്ടര്‍പട്ടിക പുതുക്കാനുള്ള നീക്കം ; തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയെന്ന്് മുഖ്യമന്ത്രി

    തിരുവനന്തപുരം: ബിഹാര്‍ എസ്ഐആറിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്നും പറഞ്ഞു. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ്ഐആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിര്‍ബന്ധം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. എസ്ഐആറിനെതിരെ നിയമസഭയില്‍ യോജിച്ചു പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളം. രണ്ടാംഘട്ട എസ്ഐആര്‍ പ്രക്രിയക്കെതിര ജനാധിപത്യം സംരക്ഷിക്കാന്‍ താല്പര്യപ്പെടുന്ന എല്ലാവരും യോജിച്ച് പ്രതികരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘വോട്ടിംഗിനെപ്പോലെ മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും’ എന്നതായിരുന്നു 2024ലെ വോട്ടര്‍ ദിന സന്ദേശം. അതാണ് രാജ്യത്തെമ്പാടും പ്രചരിപ്പിച്ചത്. അത് പ്രചരിപ്പിച്ചവര്‍ തന്നെയാണ് ബിഹാറില്‍ 65 ലക്ഷം പേരെ…

    Read More »
  • മുരാരി ബാബുവിനെ ചോദ്യം ചെയ്യുക ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി, ശബരിമലയിലെത്തിച്ച് തെളിവെടുപ്പു ന‌ടത്തും? മുരാരി ബാബു നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽവിട്ട് കോടതി

    പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ നാലു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ട് റാന്നി കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. അതേസമയം മുരാരിയെ തിരുവനന്തപുരത്തേക്കെത്തിച്ച് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്താൽ തട്ടിപ്പിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ. ഇതിനിടെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണ സംഘം വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോറ്റിയുമായി കേരളത്തിലെ തെളിവെടുപ്പും ഉടൻ പൂർത്തിയാക്കും. ഗൂഢാലോചനയിൽ മുരാരി ബാബുവിന് വലിയ പങ്കുണ്ടെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

    Read More »
  • കേന്ദ്രത്തിന്റെ ഉദ്ദേശം ദേശീയ പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ നടപ്പാക്കൽ, എസ്‌ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്‌കളങ്കമായി കാണാനാകില്ല, പൗരൻറെ മൗലിക അവകാശമായ സമ്മതിദാനം രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാൻ പറ്റുന്നതല്ല- പിണറായി

    തിരുവനന്തപുരം: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം(എസ്‌ഐആർ) നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ദുരൂഹതയാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൽ. എസ്‌ഐആർ നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിഹാർ എസ്‌ഐആറിൻറെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ അത്ര നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ തന്നെ അറിയിച്ചിട്ടും എസ്‌ഐആർ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിർബന്ധം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിൻറെ നിഴലിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. ‘വോട്ടിംഗിനെപ്പോലെ മറ്റൊന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും’ എന്നതായിരുന്നു 2024ലെ വോട്ടർ ദിന സന്ദേശം. അതാണ് രാജ്യത്തെമ്പാടും പ്രചരിപ്പിച്ചത്. അത് പ്രചരിപ്പിച്ചവർ തന്നെയാണ് ബിഹാറിൽ 65 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത്. ഭരണഘടനയുടെ…

    Read More »
  • കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചത് അഗതി മന്ദിരത്തിലെ സഹ അന്തേവാസിയുടെ ക്രൂര പീഡനത്തിൽ, മാരകമായി പരുക്കേറ്റ സുദർശനനെ ചികിത്സിക്കാതെ അധികൃതർ കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ചു, പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ, തുമ്പായത് സിസിടിവി ദൃശ്യങ്ങൾ

    തൃശൂർ: കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയെ അതി ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കൂടാതെ ആലപ്പുഴ സ്വദേശി എംഎ സുദർശനന് എറണാകുളം കൂനമ്മാവിലെ അഗതി മന്ദിരത്തിൽ വച്ചാണ് മർദ്ദനമേറ്റതെന്ന് പോലീസ് കണ്ടെത്തി. ഇവിടെയുണ്ടായ കശപിശയ്ക്കിടെ സഹ അന്തേവാസിയുടെ അതിക്രൂര പീഡനത്തിലാണ് സുദർശനന് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ അഗതിമന്ദിരവുമായി ബന്ധപ്പെട്ട് പാസ്റ്റർ ഉൾപ്പെടെ മൂന്നുപേർ പോലീസ് പിടിയിലായി. അതേസമയം സഹ അന്തേവാസിയുടെ ആക്രമണത്തിൽ പരുക്കേറ്റ ഇയാളെ ചികിത്സിക്കാൻ തയാറാവാതെ അഗതിമന്ദിരത്തിലെ അധികൃതർ കൊടുങ്ങല്ലൂരിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക തെളിവുകൾ പോലീസിന് ലഭിച്ചത്. കൂനമ്മാവ് ഇവാഞ്ചലിക്കൽ ആശ്രമത്തിലെ അന്തേവാസിയായിരുന്നു പരുക്കേറ്റ സുദർശൻ. സംഭവത്തെക്കുറിച്ച് തൃശൂർ റൂറൽ എസ്പി നേരിട്ട് അന്വേഷണം നടത്തി. കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂരിൽ യുവാവിന് നേരെ അതിക്രൂരമായ ആക്രമണമുണ്ടായത്. ആലപ്പുഴ തുറവൂർ സ്വദേശിയായ സുദർശനനെ ജനനേന്ദ്രിയം അറുത്ത നിലയിൽ ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സുദർശനന്റെ…

    Read More »
  • നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ ബൈക്കിൽ ഇടിച്ചു കയറി, ദമ്പതികൾക്ക് ദാരുണാന്ത്യം

    മലപ്പുറം: പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശികളായ മുഹമ്മദ് സിദ്ധീഖ്‌ (30) ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് രാവിലെ എട്ടരയോടെ പുത്തനത്താണി-തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിലാണ് അപകടമുണ്ടായത്. ഇരുവരും ബൈക്കിൽ സഞ്ചരിക്കവെ ഇലക്ട്രിക് കാർ വന്നിടിക്കുകയായിരുന്നു. ഉടനെ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • കരൂരിൽ മരിച്ചവരുടെ കുടുംബങ്ങളെ സ്വകാര്യമായി ഹോട്ടലിലേക്കു വിളിച്ചുവരുത്തി കൂടിക്കാഴ്ച, സഹായ വാ​ഗ്ദാനം, ജോലി ഓഫറുമായി വിജയ്!! ടിവികെ നേതാക്കൾക്ക് അതൃപ്തി, തർക്കം

    ചെന്നൈ: റോഡ് ഷോയ്ക്കിടെ കരൂരിൽ മരിച്ച 41 പേരുടെ ബന്ധുക്കളെ, നേരിട്ടു കണ്ട ടിവികെ (തമിഴക വെട്രി കഴകം) നേതാവ് വിജയ് പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. കരൂർ സന്ദർശിക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടതോടെ ദുരന്തത്തിന് ഒരു മാസത്തിനു ശേഷം മഹാബലിപുരത്തെ ഹോട്ടലിലാണു കൂടിക്കാഴ്ചയൊരുക്കിയത്. ഇരുന്നൂറിലേറെപ്പേർ ചടങ്ങിനെത്തിയിരുന്നു. സ്വകാര്യ പരിപാടിയായി നടത്തിയതിനാൽ പാർട്ടി ബാനറുകളും മറ്റും ഒഴിവാക്കിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി പലരേയും തലേദിവസം തന്നെ ബസുകളിൽ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഓരോ കുടുംബത്തെയും ആശ്വസിപ്പിച്ച നടൻ, ചികിത്സാച്ചെലവും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും വഹിക്കുമെന്നും തൊഴിൽ നൽകുമെന്നും ഉറപ്പു നൽകി. പിന്നാലെ വിജയ് ഇവർക്കു ചായ നൽകുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം നേരിട്ടു വേദിയിലെത്തിയ ചിലരെ അകത്തു പ്രവേശിക്കാൻ ടിവികെ പ്രവർത്തകർ അനുവദിക്കാത്തത് തർക്കത്തിനിടയാക്കി. രേഖകൾ പരിശോധിച്ച ശേഷമാണു കടത്തിവിട്ടത്. വിജയ്‌യുടെ ഈ നീക്കത്തിൽ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ദുരിതബാധിതരെ നേരിൽ കാണാതെ അവരെ വിളിച്ചുവരുത്തി സഹായം വാഗ്ദാനം ചെയ്യുന്നത് യഥാർഥ നേതാവിനു…

    Read More »
  • ശബരിമല സ്വർണക്കൊള്ളയിലെ തെളിവുകൾ നശിപ്പിച്ചു? എസ്ഐടി ആവശ്യപ്പെട്ട വിജയ് മല്യ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകൾ കാണാനില്ല, കാണാതായത് 1098-99 വർഷത്തെ നിർണായക രേഖകൾ- ദുരൂഹതയെന്ന് ആരോപണം

    പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് തെളിവുകൾ നശിപ്പിക്കപ്പെട്ടതായി സൂചന. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട വിജയ് മല്യ ശബരിമലയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഈ രേഖകൾ കണ്ടെത്താനായില്ല. രേഖകൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ലായിരുന്നു. അതേസമയം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക ഘട്ടത്തിലേക്ക് പോകുന്നതിനിടെയാണ് 1998 – 99 കാലത്തെ രേഖകളാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്. രേഖകൾ കണ്ടെത്താൻ എക്‌സിക്യൂട്ടീവ് ഓഫീസറുടെയും ദേവസ്വം കമ്മീഷണറുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു. ഇവർ പരിശോധന നടത്തിയിട്ടും രേഖകൾ കണ്ടെത്താൻ സാധിച്ചില്ല. ദേവസ്വം ബോർഡ് ആസ്ഥാനത്തും പമ്പയിലും ആറൻമുളയിലുമുൾപ്പടെ പരിശോധനകൾ നടത്തിയിരുന്നു. അന്വേഷണ സംഘം അരിച്ചുപെറുക്കിയിട്ടും രേഖകൾ കാണാതായതോടെ സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് നിലവിലെ ദേവസ്വം ബോർഡും സംശയിക്കുന്നുണ്ട്.

    Read More »
  • യുഎസ് ഭരണഘടനാ നിയമങ്ങൾ വീണ്ടും പൊളിച്ചെഴുതുമോ? എനിക്ക് വലിയ പിൻതുണയുണ്ട്, മൂന്നാമതും പ്രസിഡന്റാകാൻ ആഗ്രഹം…എന്റെ പിൻ​ഗാമികൾ ഇവർ, ഈ രണ്ടുപേർക്കെതിരെ ആരും മത്സരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല- സൂചന നൽകി ട്രംപ്

    ടോക്കിയോ: 2028ൽ മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യത തള്ളാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാർത്താ സമ്മേളനം. തനിക്ക് വീണ്ടും പ്രസിഡന്റാകാൻ ആഗ്രഹമുണ്ടെന്നും എക്കാലത്തെയും വലിയ പിന്തുണ തനിക്കുണ്ടെന്നുമായിരുന്നു മൂന്നാമതും പ്രസിഡന്റ് ആകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു ട്രംപിന്റെ മറുപടി. അതേസമയം ഭരണഘടനയ്ക്ക് വിരുദ്ധമായി മൂന്നാം തവണയും മത്സരിക്കണമെന്ന വൈറ്റ് ഹൗസ് മുൻ തന്ത്രജ്ഞൻ സ്റ്റീവ് ബാനന്റെ നിർദേശത്തെക്കുറിച്ചായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം. എന്നാൽ വീണ്ടും മത്സരിക്കുന്നതിനെ കുറിച്ച് താൻ ശരിക്കും ചിന്തിച്ചിട്ടില്ലെന്നും ഉടനടി ട്രംപ് പറഞ്ഞു. പിന്നാലെയാണ് തനിക്ക് ആ​ഗ്രമുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തിയത്. തന്റെ കാലാവധി കഴിഞ്ഞാൽ റിപബ്ലിക്കൻ പാർട്ടിയെ നയിക്കാൻ സാധ്യതയുള്ള പിൻഗാമികളെക്കുറിച്ചും ട്രംപ് സൂചന നൽകി. 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രധാന മത്സരാർഥികളായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും ആണ് ട്രംപ് നിർദേശിച്ചത്. റൂബിയോയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഞങ്ങൾക്ക് ശരിക്കും നല്ല ആളുകളുണ്ടെന്ന് ട്രംപ് പറഞ്ഞു. ‘‘ഞങ്ങൾക്ക് മികച്ച നേതാക്കളുണ്ട്. അവരിൽ…

    Read More »
  • ചിറ്റൂരിൽ 1260 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്ത സംഭവത്തിൽ പങ്കാളി സിപിഎം ലോക്കൽ സെക്രട്ടറി, സ്പിരിറ്റ് എത്തിച്ചത് സിപിഎം നേതാവ് ഹരിദാസനും ഉദയനും ചേർന്നെന്ന് അറസ്റ്റിലായ പ്രതി, ഒളിവിൽ

    പാലക്കാട്: പാലക്കാട്ട് നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും പ്രതിയെന്ന് പോലീസ്. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായ ഹരിദാസനെയാണ് കേസിൽ പ്രതി ചേർത്തത്. പ്രതിയായ ഹരിദാസൻ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരിൽ 1,260 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തത്. മീനാക്ഷിപുരം സർക്കാർപതിയിൽ കണ്ണയ്യൻറെ വീട്ടിൽവച്ചാണ് പോലീസ് സ്പിരിറ്റ് പിടികൂടിയത്. സംഭവത്തിൽ പ്രതിയായ കണ്ണയ്യൻ പോലീസിൻറെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ലോക്കൽ സെക്രട്ടറി ഹരിദാസനും ഉദയനും ചേർന്നാണി സ്പിരിറ്റെത്തിച്ചതെന്നാണ് കണ്ണയൻറെ മൊഴി. ഇതിൻറെ അടിസ്ഥാനത്തിലാണ് ഹരിദാസനെ പ്രതിചേർത്തത്. ഒലിവിൽ പോയ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

    Read More »
Back to top button
error: