Breaking NewsKeralaLead NewsNEWSNewsthen Specialpolitics

മുരളി പറഞ്ഞതല്ലേ ശരി : എന്തിനാണ് ഈ രഹസ്യാന്വേഷണം : ശബരിമല സ്വര്‍ണക്കൊളളയില്‍ വേണ്ടത് സുതാര്യമായ അന്വേഷണം തന്നെയെന്ന് അയ്യപ്പഭക്തരും : എസ് ഐ ടി എന്നാൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം എന്നാണ് അല്ലാതെ സീക്രട്ട് ഇൻവെസ്റ്റിഗേഷൻ ടീം എന്നല്ല 

 

 

Signature-ad

 

 

 

തിരുവനന്തപുരം: സത്യത്തിൽ ലക്ഷോപലക്ഷം അയ്യപ്പഭക്തരുടെ ശബ്ദമാണ് കെ മുരളീധരനിലൂടെ കേട്ടത്. ശബരിമല സ്വര്‍ണക്കൊളള കേസിന്റെ അന്വേഷണം രഹസ്യമായി അല്ല സുതാര്യമായാണ് വേണ്ടത് എന്ന് മുരളി പറഞ്ഞതിന് വൻ പിന്തുണയാണ് സാധാരണക്കാരായ അയ്യപ്പ ഭക്തരിൽ നിന്ന് കിട്ടുന്നത്.

ചോദ്യം ചെയ്യലും അന്വേഷണവും രഹസ്യ സ്വഭാവത്തോടെ ചെയ്യേണ്ടത് എന്തിന് എന്നാണ് മുരളി ചോദിക്കുന്നത്.

മുൻദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ് ഐ ടി ചോദ്യം ചെയ്തത് അതീവ രഹസ്യമായാണ്.

നാലാൾ അറിയയെ ചോദ്യം ചെയ്തിരുന്നെങ്കിൽ എന്താണ് സംഭവിക്കുമായിരുന്നത് എന്നാണ് മുരളി ഉന്നയിക്കുന്ന ചോദ്യം.ഒന്നും സംഭവിക്കില്ലായിരുന്നു.

 

 

 

 

ശബരിമല കേസന്വേഷണം സുതാര്യമാക്കണമെന്ന് കെ മുരളീധരന്‍ പറഞ്ഞത് വെറുതെ നാവിട്ടലക്കലല്ല. ചില മുൻകാല അനുഭവങ്ങൾ കൂടി നിരത്തി കൊണ്ടാണ് മുരളി അന്വേഷണ സംഘത്തോട് അന്വേഷണം സുതാര്യമാകണം എന്ന് പറയുന്നത്.

കെ കരുണാകരനെ ചോദ്യംചെയ്യുമ്പോൾ പുറത്ത് മാധ്യമങ്ങൾ മുഴുവൻ ഉണ്ടായിരുന്നെന്നും മുൻ മുഖ്യമന്ത്രിയോട് കാണിക്കാത്ത സൗജന്യം കടകംപളളിയോട് കാണിക്കുന്നത് എന്തിനാണെന്ന് മനസിലായില്ലെന്നും മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ചോദ്യംചെയ്യലിനും സുതാര്യതയുണ്ടാവണം. രഹസ്യമായി ചോദ്യംചെയ്യേണ്ട കാര്യങ്ങളല്ല. നേരത്തെ വരവില്‍ കഴിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കേസ് വന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ എറണാകുളം ഗസ്റ്റ് ഹൗസില്‍ മൂന്ന് മണിക്കൂറാണ് തുടര്‍ച്ചയായി ചോദ്യംചെയ്തത്. എല്ലാ മാധ്യമങ്ങളും അന്ന് പുറത്തുണ്ടായിരുന്നു. അന്ന് മുന്‍ മുഖ്യമന്ത്രിയോട് കാണിക്കാത്ത സൗജന്യം കടകംപളളിയോട് കാണിക്കുന്നത് എന്തിനാണെന്ന് മനസിലായിട്ടില്ലെന്ന് മുരളീധരൻ പറയുന്നു.

ഫ്ലാഷ് ബാക്കാണെങ്കിലും മുരളി പറഞ്ഞതിൽ കാര്യമുണ്ട് എന്നാണ് പൊതുവേ ഏവരും സമ്മതിക്കുന്നത്. രഹസ്യമായി നടന്ന കൊള്ളയേക്കാൾ രഹസ്യമാണ് അന്വേഷണം എന്ന് വരുമ്പോൾ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്..അതാണ് മുരളി ചൂണ്ടിക്കാട്ടിയത്.

 

തുടര്‍നടപടികള്‍ സസൂഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ആരെയും രഹസ്യമായി ചോദ്യംചെയ്യേണ്ട കാര്യമല്ല ഉണ്ടായിരിക്കുന്നതെന്നും മുരളി പറഞ്ഞു.

 

കോടതി അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് മനസില്ലാ മനസോടെ കടകംപളളിയെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചതെന്ന് മുരളി പറയുന്നുണ്ട്.

അന്വേഷണ സംഘത്തിന് ചില പരിമിതികളുണ്ട്. അവര്‍ പിണറായിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഭാവിയില്‍ ദോഷമുണ്ടാക്കും എന്ന ഭയം പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകും. എന്തായാലും ഇത്രയും വരെ എത്തിയല്ലോ. പത്മകുമാറിനൊപ്പമുണ്ടായിരുന്ന ശങ്കര്‍ദാസിനെ ചോദ്യംചെയ്തതായി അറിവില്ല. അദ്ദേഹം ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ പിതാവ് കൂടിയാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടമുളളതുകൊണ്ടാണ് ഇത്രയെങ്കിലും എത്തിയത്’ – കെ. മുരളീധരന്‍ പറഞ്ഞു.

ആരെയും അറിയിക്കാതെയുള്ള രഹസ്യാന്വേഷണങ്ങളും അടച്ചിട്ട കോടതി മുറികളിലെ വിചാരണകളും ശരിയാണോ എന്ന് സമൂഹം ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മുരളി കെ കരുണാകരന്റെ ചോദ്യം ചെയ്യൽ ഉദ്ധരിച്ച് ശബരിമല കേസിൽ പ്രതികരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: