Breaking News

  • പലേരിമാണിക്യത്തിന്റെ സെറ്റില്‍ വെച്ച് സ്പര്‍ശിച്ചെന്ന് നടിയുടെ പരാതി തള്ളി ; പതിനഞ്ച് വര്‍ഷത്തിലേറെ വൈകി കേസെടുത്ത നടപടി നിലനില്‍ക്കില്ല ; രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കി

    കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. പാലേരി മാണിക്യം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും 2009 ല്‍ നടന്ന സംഭവത്തിന് നടി 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് കോടതി റദ്ദാക്കിയത്. കേസ് എടുക്കാനുളള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പതിനഞ്ച് വര്‍ഷത്തിലേറെ വൈകി കേസെടുത്ത മജിസ്ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്ലസ്ടുവില്‍ പഠിക്കവെ ബാവൂട്ടിയുടെ നാമത്തില്‍ എന്ന പടത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് സംവിധായകനെ പരിചയപ്പെടുന്നത്. പിന്നീട് പാലേരി മാണിക്യം സിനിമയില്‍ അഭിനയി ക്കാ ന്‍ വിളിച്ചുവരുത്തിയ ശേഷം ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാ ണ് നടിയുടെ പരാതി. സിനിമയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി…

    Read More »
  • യുകെയില്‍ ഇന്ത്യന്‍ യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായി; വംശീയ ആക്രമണമെന്നു റിപ്പോര്‍ട്ട്; പ്രതി സിസിടിവിയില്‍; ചിത്രം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് പുറത്തുവിട്ടു; വന്‍ പ്രതിഷേധം

    ലണ്ടന്‍: വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ ഇന്ത്യന്‍ വംശജയായ ഇരുപതുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി. വംശീയ വിദ്വേഷം നിറഞ്ഞ ആക്രമണമാണെന്നും പ്രതിയെ സിസിടിവിയിലൂടെ വ്യക്തമായെന്നും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസ് അറിയിച്ചു. യുവതിക്കെതിരെ ഉണ്ടായത് ഞെട്ടിക്കുന്ന ആക്രമണമാണെന്നും പ്രതിയെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിച്ചെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ റോനൻ ടൈറർ പറഞ്ഞു. ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായ ശേഷം നിസഹായയായി യുവതി വഴിയില്‍ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് യുവതിയെ സുരക്ഷിതസ്ഥലത്തെത്തിച്ച് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച പ്രതിയുടെ ചിത്രം വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പുറത്തുവിട്ടു. പ്രതിയെ കണ്ടെത്താൻ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് പ്രദേശവാസികളോട് അഭ്യർത്ഥിച്ചു. പ്രദേശത്തുകൂടി ഈ ദിവസം വാഹനമോടിച്ചുപോയവര്‍ ഡാഷ്ക്യാം ദൃശ്യങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കാനും പൊലീസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ നിരവധി രാഷ്ട്രീയനേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. തീര്‍ത്തും അപലപനീയമായ ദുരന്തമെന്ന് കോവെൻട്രി സൗത്തിൽ നിന്നുള്ള പാർലമെന്റ് അംഗം സാറാ സുൽത്താന എക്സിൽ  കുറിച്ചു. ശനിയാഴ്ച വാൽസലിൽ ഒരു…

    Read More »
  • അല്‍ബേനിയയിലെ ആദ്യത്തെ എഐ മന്ത്രി ‘ഗര്‍ഭിണി’ ; 83 ഡിജിറ്റല്‍ ‘കുട്ടികള്‍ക്ക്’ ജന്മം നല്‍കുമെന്ന് പ്രധാനമന്ത്രി ; വിചിത്ര പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി എഡി റാമ

    അല്‍ബേനിയയിലെ ആദ്യത്തെ എഐ ജനറേറ്റഡ് സര്‍ക്കാര്‍ മന്ത്രിയെ അനാച്ഛാദനം ചെയ്ത് മാസങ്ങള്‍ക്ക് ശേഷം അവര്‍ ‘ഗര്‍ഭിണിയാണെന്ന്’ ഒരു വിചിത്ര പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി എഡി റാമ. എഐ മന്ത്രി ഡിയേല 83 എഐ ‘കുട്ടികള്‍ക്ക്’ ‘ജന്മം നല്‍കാന്‍’ ഒരുങ്ങുന്നു, അധികാര ഹാളുകളില്‍ ഡിജിറ്റല്‍ സഹായികളായി സേവനമനുഷ്ഠിക്കുന്ന ഓരോ സോഷ്യലിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റ് അംഗത്തിനും ഒന്ന്, എന്ന നിലയില്‍ വരുമെന്നും റാമ പറഞ്ഞു. ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നടന്ന ഗ്ലോബല്‍ ഉച്ചകോടിയിലായിരുന്നു പ്രസ്താവന. ‘ഡിയേലയുമായി ഞങ്ങള്‍ വളരെ റിസ്‌ക് എടുത്തു. ഡിയേല ഗര്‍ഭിണിയാണ്, 83 കുട്ടികളുമുണ്ട്’. ‘കുട്ടികള്‍’ അഥവാ സഹായികള്‍ എല്ലാ പാര്‍ലമെന്റ് നടപടികളും രേഖപ്പെടുത്തുകയും അവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത ചര്‍ച്ചകളെക്കുറിച്ചോ പരിപാടികളെക്കുറിച്ചോ നിയമസഭാംഗങ്ങളെ അറിയിക്കുകയും ചെയ്യുമെന്ന് റാമ വിശദീകരിച്ചു. ‘ഓരോരുത്തരും… പാര്‍ലമെന്റ് സെഷനുകളില്‍ പങ്കെടുക്കുന്നവരുടെ സഹായിയായി പ്രവര്‍ത്തിക്കും, സംഭവിക്കുന്ന എല്ലാറ്റിന്റെയും രേഖ സൂക്ഷിക്കുകയും പാര്‍ലമെന്റ് അംഗങ്ങളെ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഈ കുട്ടികള്‍ അവരുടെ അമ്മയെ അറിയും.’ അദ്ദേഹം പറഞ്ഞു. ‘ഉദാഹരണത്തിന്, നിങ്ങള്‍ കാപ്പി…

    Read More »
  • സിപിഐ ശരിക്കും പെട്ടുപോയി മുമ്പോട്ടും പുറകോട്ടും വയ്യ ; മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടും പരിഹാരമായില്ല ; പാര്‍ട്ടിക്ക് ഇവിടെയും ഡല്‍ഹിയിലും നേതൃത്വമുണ്ടെന്ന് ബിനോയ് വിശ്വം

    ആലപ്പുഴ: പിഎം ശ്രീയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഷയങ്ങള്‍ ബാക്കിനില്‍ക്കുകയാണെന്നും തീരുമാനം പിന്നാലെ അറിയിക്കാമെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സെക്രട്ടറി. ‘ഞങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഹൃദ്യമായ സംസാരമായിരുന്നു. പക്ഷെ വിഷയങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ല. ഞങ്ങളുടെ പ്രശ്നങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. അതുകൊണ്ട് അടുത്ത ഘട്ടം ഞങ്ങള്‍ പിന്നാലെ അറിയിക്കാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇവിടെയും ഡല്‍ഹിയിലും നേതൃത്വമുണ്ട്. ആവശ്യമായ ആലോചനകള്‍ക്കുശേഷം യഥാസമയം എല്ലാം അറിയിക്കാം’, ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീ പദ്ധതിയിലെ അഭിപ്രായഭിന്നതകള്‍ പരിഹരിക്കാനായി മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നടത്തിയ കൂടിക്കാഴ്ച്ച ഫലം കണ്ടിരുന്നില്ല. പിഎം ശ്രീയില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാടിലാണ് സിപിഐ. മുഖ്യമന്ത്രിയുടെ അനുനയത്തിന് സിപിഐ വഴങ്ങിയില്ല. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിപിഐയുടെ തീരുമാനമെന്നാണ് വിവരം. സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന…

    Read More »
  • കേരളത്തിനും ബംഗാളിനും തമിഴ്‌നാടിനും മാത്രമാണോ സ്‌പെഷ്യല്‍ ഇന്റന്‍സീവ് വോട്ടര്‍ പട്ടിക പുതുക്കല്‍ ബാധകം ; അസമിനെ എന്തുകൊണ്ടാണ് ഒഴിവാക്കിയത്? കമ്മീഷന്റെ മറുപടി ഇങ്ങിനെ

    ന്യൂ ഡല്‍ഹി: രാജ്യത്ത് 21 വര്‍ഷത്തിന് ശേഷം നടക്കുന്ന, സ്‌പെഷ്യല്‍ ഇന്റന്‍സീവ് വോട്ടര്‍ പട്ടിക പുതുക്കലിന്റെ രണ്ടാം ഘട്ടത്തില്‍ നിന്നും അസമിനെ ഒഴിവാക്കി. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ നിന്നുമാണ് അസമിനെ ഒഴിവാക്കിയത്. അതേസമയം പശ്ചിമ ബംഗാളിനേയും തമിഴ്നാടിനേയും പട്ടികയി ല്‍ ഉള്‍പ്പെടുത്തി. അസമിനുള്ള പൗരത്വ നിയമം രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായതി നാല്‍ അസമിനായി പ്രത്യേകം പുതുക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും SIR-ന്റെ ഒരു പ്രത്യേക തീയതി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായ അസമിന്, പൗരത്വ നിയമത്തിലെ സെക്ഷന്‍ 6 എ പ്രകാ രം പ്രത്യേക പൗരത്വ നിയമങ്ങള്‍ നിലവിലുണ്ട്. 1966 ജനുവരി 1-നും 1971 മാര്‍ച്ച് 25-നും ഇടയില്‍ ബംഗ്ലാദേശില്‍ നിന്ന് അസമിലേക്ക് പ്രവേശിച്ച ഇന്ത്യന്‍ വംശജര്‍ക്ക് ഈ നിയമം ബാധകമാണ്. 1966 ജനുവരി 1-ന് മുമ്പ് ഇന്ത്യയില്‍ പ്രവേശിച്ചവര്‍ ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കപ്പെടുന്നു, എന്നാല്‍ 1966-1971 കാലയളവില്‍ പ്രവേശിച്ചവര്‍ക്ക്…

    Read More »
  • ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വസവാര്‍ത്ത, ശ്രേയസ് അയ്യര്‍ അപകടനില തരണം ചെയ്തു ; ആന്തരികമായി രക്തസ്രാവമുണ്ടായ താരത്തിനെ ഐസിയുവില്‍ നിന്നും മാറ്റി, മാതാപിതാക്കള്‍ സിഡ്‌നിയിലേക്ക്

    സിഡ്‌നി: ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത സിഡ്‌നിയില്‍ നിന്നും. മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടയില്‍ പരിക്കേറ്റ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യരെ സിഡ്നി ഹോസ്പിറ്റലിലെ ഐസിയുവില്‍ നിന്ന് മാറ്റി. സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ വീണ് പ്ലീഹയ്ക്ക് പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നില സുസ്ഥിരമാണെന്നും മെച്ചപ്പെടുന്നുണ്ടെന്നും ബിസിസിഐ പിന്നീട് സ്ഥിരീകരിച്ചു. 30 വയസ്സുകാരനായ ഈ മുംബൈ ക്രിക്കറ്റ് താരം ഒക്ടോബര്‍ 25-ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് അലക്സ് കാരിയുടെ ഒരു തകര്‍പ്പന്‍ ക്യാച്ച് എടുക്കാന്‍ ഡൈവ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. ക്യാച്ചിന് പിന്നാലെ അയ്യര്‍ വേദനകൊണ്ട് പുളയുകയും ഉടന്‍ തന്നെ സ്‌കാനിനായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ബിസിസിഐയുടെ മെഡിക്കല്‍ അപ്‌ഡേറ്റ് പ്രകാരം, സ്‌കാനുകളില്‍ പ്ലീഹയിലെ മുറിവ് വെളിപ്പെടുത്തി ഇത് ആന്തരിക രക്തസ്രാവത്തിലേക്ക് നയിച്ച ഒരു പരിക്കാണ്. ഭാഗ്യവശാല്‍, മറ്റ് സങ്കീര്‍ണ്ണതകള്‍ ഒന്നും ഇല്ലെന്നും, ആദ്യഘട്ട ചികിത്സകളോട് അയ്യര്‍ നന്നായി പ്രതികരിച്ചുവെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ട്രാവലിംഗ്…

    Read More »
  • അനര്‍ഹര്‍ പുറത്താകും ; 2003 ലെ വോട്ടര്‍പട്ടികയില്‍ പേരോ മാതാപിതാക്കളുടെ പേരോ ഉണ്ടെങ്കില്‍ മറ്റുരേഖകള്‍ വേണ്ട ; രണ്ടാം ഘട്ടത്തില്‍ തീവ്രവോട്ടര്‍ പരിഷ്‌കരണത്തില്‍ കേരളവും

    ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങളില്‍ രണ്ടാം ഘട്ടത്തില്‍ തീവ്രവോട്ടര്‍ പരിഷ്‌കരണം നടപ്പിലാക്കും. ഇന്ന് രാത്രി 12 മണിക്ക് നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കു മെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന് പുറമെ ആന്തമാന്‍ നിക്കോബാര്‍, ഛത്തീഗഢ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ എസ്ഐആര്‍ നടപ്പിലാക്കുന്നത്. ബിഹാറില്‍ എസ്ഐആര്‍ വന്‍ വിജയമായിരുന്നുവെന്ന് സഹകരിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഗ്യാനേഷ് കുമാര്‍ അറിയിച്ചു. ഓരോ തെരഞ്ഞെടുപ്പിന് മുമ്പും വോട്ടര്‍ പട്ടികയില്‍ പരിഷ്‌കരണം ആവശ്യമാണെന്നും രണ്ടാം ഘട്ടത്തിന്റെ നടപടിക്രമങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേര്‍ക്കും ബുത്ത് ലെവല്‍ ഓഫീസര്‍മാര്‍ യുണീക്ക് എന്യൂമറേഷന്‍ ഫോം നല്‍കും. നിലവിലെ വോട്ടര്‍ പട്ടികയിലെ മുഴുവന്‍ വിവരങ്ങളും ഇതിലുണ്ടാകും. ബിഎല്‍ഒമാര്‍ ഫോമുകള്‍ വിതരണം ചെയ്തുതുടങ്ങിയാല്‍ വോട്ടര്‍മാര്‍ 2003 ലെ വോട്ടര്‍ പട്ടികയുമായി താരതമ്യം…

    Read More »
  • മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയം, മന്ത്രിമാര്‍ വിട്ടുനില്‍ക്കും ; പിഎം ശ്രീ പദ്ധതിയില്‍ നിലപാടില്‍ കുടുങ്ങിപ്പോയി സിപിഐ : മുമ്പോട്ടും പുറകോട്ടും പോകാനും തിരിച്ചിറങ്ങാനും വയ്യ 

    ആലപ്പുഴ: പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ നിര്‍ണായക ചര്‍ച്ച പരാജയമായി. ആലപ്പുഴ ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ബിനോയ് വിശ്വവും തമ്മിലു ളള കൂടിക്കാഴ്ച്ച ധാരണയായില്ല. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന തടക്കം കടുത്ത തീരുമാനത്തിലേക്ക് സിപിഐ കടന്നേക്കും. പിഎം ശ്രീ കരാറില്‍ നിന്നും പിന്‍വാങ്ങു ന്നത് വരെയാകും വിട്ടുനില്‍ക്കല്‍. ഉടന്‍ എല്‍ഡിഎഫ് യോഗം ചേരും. എല്‍ഡിഎഫ് യോഗത്തിന് ശേഷം സബ് കമ്മിറ്റി ഉള്‍പ്പെടെ തീരുമാനിക്കാനും സിപിഐഎം സെക്രട്ടറിയേറ്റില്‍ തീരുമാനം എടുത്തിരുന്നു. എക്സിക്യൂട്ടീവ് യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായിരുന്നു. പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന ആവശ്യത്തില്‍ നിന്ന് അയയേണ്ടതില്ല എന്നാണ് എക്സിക്യൂട്ടീവില്‍ നേരത്തേ തീുമാനം എടുത്തിരുന്നു. മുഖ്യമന്ത്രി യുമായുളള ചര്‍ച്ച പരാജയമായതോടെ ഉടന്‍ സിപിഐ സെക്രട്ടറിയേറ്റും ചേരുന്നുണ്ട്. സിപിഐഎം സമീപനം പോസിറ്റീവ് അല്ലെന്ന് നേതൃത്വം എക്സിക്യൂട്ടീവിനെ അറിയിച്ചിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സിപിഐഎമ്മിന്റെ തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച…

    Read More »
  • സിപിഐയെ തളയ്ക്കാന്‍ പിണറായി; പിഎം ശ്രീയുടെ വേഗം കുറയ്ക്കും; പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ സിപിഎം സെക്രട്ടേറിയറ്റ്; ബിനോയ് വിശ്വവുമായി തിരക്കിട്ട് ചര്‍ച്ച

    തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ അനുനയ ചര്‍ച്ചകള്‍ സജീവമാക്കുന്നതിനൊപ്പം തന്ത്രപരമായ നീക്കങ്ങളുമായി സിപിഎം. കേന്ദ്രത്തില്‍നിന്നു പണം വാങ്ങിയെടുക്കുന്നതിനൊപ്പം സിപിഐയെ പിണക്കാതെ മുന്നോട്ടുകൊണ്ടുപോകാനുമുള്ള സാധ്യതകളാണ് പാര്‍ട്ടി ആലോചിക്കുന്നത്. കരാര്‍ ഒപ്പുവച്ച സാഹചര്യത്തില്‍ ഫണ്ട് ലഭിച്ചു തുടങ്ങും. എന്നാല്‍ പദ്ധതി നടത്തിപ്പ് വൈകിപ്പിച്ച് ആ സമയം കൊണ്ട് എല്‍ഡിഎഫില്‍ വിഷയം ചര്‍ച്ച ചെയ്ത് സിപിഐയെ അനുനയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. എന്തായാലും പിഎം ശ്രീയില്‍നിന്നുള്ള പിന്നോട്ടില്ല എന്ന നിലപാട് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായത്. അതേസമയം ഇടഞ്ഞു നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങുകയും ചെയ്യും. എന്നാല്‍ പദ്ധതിയില്‍നിന്നു പിന്മാറുക എന്ന കടുത്ത നിലപാട് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ തന്നെ വ്യക്തമാക്കിയ നിലയ്ക്ക് സിപിഎമ്മിന്റെ അനുനയശ്രമങ്ങള്‍ എത്രത്തോളം ഫലിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.   ഉച്ചയ്ക്കു ശേഷം ആലപ്പുഴയില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നരയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തും. പദ്ധതിയില്‍ ഒപ്പിട്ടതിന്റെ സാഹചര്യം…

    Read More »
  • പിഎം ശ്രീയിലൂടെ സംഘപരിവാറിന് കേരളത്തിന്റെ മണ്ണിൽ വിത്തു പാകാൻ നിലം ഒരുക്കി കൊടുത്ത് സിപിഎം, ഉൾപുളകം കൊണ്ട് കേരളത്തിലെ ബിജെപി നേതാക്കൾ

    രാഷ്ട്രീയ കേരളത്തോട് പിണറായി വിജയൻ സർക്കാർ കാട്ടിയ ഏറ്റവും വലിയ വഞ്ചനയാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. പിഎം ശ്രീയിൽ ഒപ്പുവച്ച തീരുമാനത്തെ പ്രതിപക്ഷവും സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷികളും എതിർക്കുമ്പോൾ ഈ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും, സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്യുന്ന ഒരേ ഒരു കൂട്ടരേയുള്ളൂ അത് ബിജെപിയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ ഇനി ഹെഡ‍്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കുമെന്നും ഇഷ്ടമില്ലാത്തവര്‍ പഠിക്കണ്ടെന്നും പറഞ്ഞ് കേരളാ പൊതുസമൂഹത്തെ വെല്ലുവിളിക്കാൻ കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾക്ക് അവസരം ഒരുക്കി കൊടുത്തത് കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാറാണ്. സിപിഐയുടെ വിമർശനത്തെ ‘സിപിഐ കുരയ്ക്കും പക്ഷെ കടിക്കില്ല’ എന്ന പരാമർശത്തിലൂടെ സുരേന്ദ്രൻ അപമാനിക്കുമ്പോഴും സിപിഎം മൗനത്തിൽ തന്നെ തുടരുകയാണ്. പിഎം ശ്രീയിലൂടെ സംഘപരിവാറിന് കേരളത്തിന്റെ മണ്ണിൽ വിത്തു പാകാനായി നിലം ഒരുക്കി കൊടുത്തിരിക്കുകയാണ് സിപിഎം എന്നത് പറയാതെ വയ്യ. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ…

    Read More »
Back to top button
error: