Breaking News

  • സൗദി അറേബ്യയില്‍ പോലീസും മദ്യക്കടത്തുകാരും ഏറ്റുമുട്ടി ; സംഭവസ്ഥലത്തു കൂടി നടക്കുകയായിരുന്ന ഇന്ത്യാക്കാരന്‍ വെടിയേറ്റു മരിച്ചു ; ദുരന്തത്തിനിരയായത് ജാര്‍ഖണ്ഡ് സ്വദേശി

    റിയാദ്: സൗദി അറേബ്യയില്‍ ലോക്കല്‍ പോലീസും മദ്യക്കടത്തുകാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ 27 വയസ്സുള്ള ഒരാള്‍ കൊല്ലപ്പെട്ടു. ഗിരിധി ജില്ലയിലെ ദുധാപാനിയ ഗ്രാമത്തില്‍ താമസിക്കുന്ന വിജയ് കുമാര്‍ മഹാതോ എന്നയാളാണ് മരണമടഞ്ഞത്. ഒമ്പത് മാസമായി ഒരു സ്വകാര്യ കമ്പനിയില്‍ ടവര്‍ ലൈന്‍ ഫിറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ഹ്യുണ്ടായ് എഞ്ചിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ജോലി ചെയ്യുന്ന ഇര, ഒരു മുതിര്‍ന്ന കമ്പനി ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം വസ്തുക്കള്‍ ശേഖരിക്കാന്‍ ജോലിസ്ഥലത്തേക്ക് പോയപ്പോഴാണ് കള്ളക്കടത്ത് വിരുദ്ധ ഓപ്പറേഷനില്‍ ലോക്കല്‍ പോലീസ് വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തുകൂടി കടന്നുപോകുകയായിരുന്ന മഹാതോയെ പോലീസ് അബദ്ധത്തില്‍ വെടിവച്ചു. പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബര്‍ 24 ന് അദ്ദേഹം മരിച്ചു. ഒരു ഏറ്റുമുട്ടലില്‍ പരിക്കേറ്റ ശേഷം തനിക്ക് പരിക്കേറ്റതായി വിജയ് തന്റെ ഭാര്യക്ക് വാട്ട്‌സ്ആപ്പില്‍ ഒരു വോയ്‌സ് നോട്ട് അയച്ചു. പരിക്കേറ്റ ശേഷം അദ്ദേഹം രക്ഷപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ആദ്യം വിശ്വസിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ‘ദേവി…

    Read More »
  • യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള ഏക വനിതാ മലയാളിയായി ഷഫീന യൂസഫലി; പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍; കലാകാരന്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന റിസ്‌ക് ആര്‍ട്ട് ഇനീഷ്യേറ്റീവ് സ്ഥാപിച്ച് ശ്രദ്ധേ നേടി; സാമൂഹിക സേവന രംഗത്തും സജീവം

    അബുദാബി: യു.എ.ഇയില്‍ രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്‌കാരിക രംഗങ്ങള്‍ തുടങ്ങിയ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത്. യു.എ.ഇയിലെ നാല് വനിതാ മന്ത്രിമാര്‍, മുന്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍, എമിറാത്തി ഒളിംപ്യന്‍ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യുസഫലിയുടെ മകള്‍ ഷഫീന യൂസഫലയാണ് പട്ടികയിലെ ഏക മലയാളി. യു.എ.ഇ രാജ്യാന്തര സഹകരണ വകുപ്പ് മന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, യു.എ.ഇ സംരംഭക വകുപ്പ് സഹമന്ത്രി ആലിയ ബിന്‍ത് അബ്ദുള്ള അല്‍ മസ്രൂയി, സഹമന്ത്രിമാരായ ലാന നുസൈബെഹ്, മുന്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഡോ. അമല്‍ എ. അല്‍ ഖുബൈസി, യു.എ.ഇ സഹമന്ത്രി ഷമ്മ അല്‍ മസ്രുയി എന്നിവരാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. ഐ.യു.സി.എന്‍ പ്രസിഡന്റ് റാസന്‍ അല്‍ മുബാറക്ക്, ദുബായ് മീഡിയ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍ ആന്‍ഡ് മനേജിംഗ് ഡയറക്ടര്‍ മോന അല്‍…

    Read More »
  • ശരിക്കും കേരളം അതിദാരിദ്ര്യ മുക്തമോ? ജനക്ഷേമ പ്രവർത്തികളിലൂടെയും പദ്ധതികളിലൂടെയും നാം അതിദാരിദ്ര്യത്തിൽ നിന്ന് ജനങ്ങളെ കൈപിടിച്ചുയർത്തിയോ? വാസ്തവം എന്താണ്..?

    കേരളപ്പിറവി ദിനമായ ഇന്ന് രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതു പുതിയ കേരളമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അവസാനത്തെയാളുടെ പ്രശ്നവും പരിഹരിക്കപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ ദരിദ്രരുടെയെണ്ണം ഒന്നിൽ നിന്ന് പൂജ്യത്തിലേക്ക് എത്തപ്പെട്ടുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരം സെൻ‌ട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പറഞ്ഞു. എന്നാൽ നിരവധി ജനക്ഷേമ പ്രവർത്തികളിലൂടെയും പദ്ധതികളിലൂടെയും നാം അതിദാരിദ്ര്യത്തിൽ നിന്നും ജനങ്ങളെ കൈപിടിച്ചുയർത്തിയോ? അതോ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പിആർ നാടകത്തിനാണോ അരങ്ങൊരുങ്ങുന്നത്? നാം ഇന്ന് പരിശോധിക്കുന്നു കേരളം അതിദാരിദ്ര്യ മുക്തമോ? > ആശമാരുടെ കത്തിന്റെ ഉള്ളടക്കം ഏതാനും ദിവസങ്ങൾക്ക് മുൻപ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാർ സർക്കാരിന്റെ കേരളം അതിദാരിദ്ര്യ മുക്ത പ്രഖ്യാപന പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് മഹാനടന്മാർക്ക് കത്തയച്ചിരുന്നു. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ…

    Read More »
  • ‘അതിദാരിദ്ര്യം മാറിയെങ്കിലും ദാരിദ്ര്യം മാറുന്നില്ല; മുഖ്യമന്ത്രിക്കു മുന്നിലുള്ള വെല്ലുവിളി അതാണ്, കേരളത്തിന് എന്നേക്കാള്‍ ചെറുപ്പം; സാഹോദര്യവും സാമൂഹിക ബോധവും സംസ്ഥാനത്തിന്റെ നേട്ടം’: അതിദാരിദ്ര്യ പ്രഖ്യാപന വേദിയില്‍ മമ്മൂട്ടി

    തിരുവനന്തപുരം: അതിദാരിദ്ര്യം മാത്രമെ മാറുന്നുള്ളു, ദാരിദ്ര്യം മാറിയിട്ടില്ലെന്നു നടന്‍ മമ്മൂട്ടി. സാമൂഹ്യജീവിതം വികസിക്കണം. മുഖ്യമന്ത്രിയുടെ മുന്നിലുള്ള വലിയ വെല്ലുവിളി അതാണ്’. രാജപാതകളും കെട്ടിടങ്ങളും മാത്രമല്ല വികസനം. ദാരിദ്ര്യം തുടച്ചുമാറ്റിയാലെ വികസനം സാധ്യമാകൂ. വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം. എട്ടു മാസത്തിനുശേഷമാണ് പൊതുവേദിയില്‍ എത്തുന്നത്, സന്തോഷം. കേരളം എന്നെക്കാള്‍ ചെറുപ്പമാണ്. സാഹോദര്യവും സാമൂഹിക ബോധവുമാണ് കേരളത്തിന്റെ നേട്ടങ്ങളുടെ അടിസ്ഥാനം. മാസങ്ങള്‍ക്ക് ശേഷം വന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടു. ഭരണ സംവിധാനത്തില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം അവര്‍ നിറവേറ്റുമെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി റിപ്പോര്‍ട്ട് മുഖ്യമന്ത്രി മമ്മൂട്ടിക്ക് കൈമാറി പ്രകാശനം ചെയ്തു. കേരളം അതിദാരിദ്ര്യമുക്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രഖ്യാപനം തട്ടിപ്പല്ല. യഥാര്‍ത്ഥ പ്രഖ്യാപനമാണ്. തട്ടിപ്പെന്ന നിര്‍ഭാഗ്യകരമായ ഒരു പരാമര്‍ശം ഇന്ന് കേട്ടു. അതിലേക്ക് കൂടുതല്‍ പോകുന്നില്ല. അസാധ്യം എന്നൊന്നില്ലെന്ന് തെളിഞ്ഞു. എല്ലാവരും പൂര്‍ണമായി പദ്ധതിയുമായി സഹകരിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം പിറന്നു. മമ്മൂട്ടിയുടെ സാന്നിധ്യം അതീവ സന്തോഷം…

    Read More »
  • രാഹുലിനെ വേദിയില്‍നിന്ന് മാറ്റാന്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്ന് വിളിച്ചോ? ആരോപണങ്ങള്‍ തള്ളി ആശമാര്‍; ‘ഞങ്ങളുടെ മോശം സമയത്ത് ഞങ്ങള്‍ക്ക് പിന്തുണ അറിയിച്ച് എത്തിയയാള്‍’

    തിരുവനന്തപുരം: ആശാസമര സമാപനവേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാഹുലിന്‍റെ വരവില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് കടുത്ത അതൃപ്തിയുണ്ടെന്നും അതിനാല്‍ പ്രതിപക്ഷനേതാവിന്റെ ഓഫിസ് ഇടപെട്ട് രാഹുലിനെ സമരവേദിയില്‍ നിന്നും പറഞ്ഞ് വിട്ടു എന്നുമായിരുന്നു ആരോപണം. സമരവേദിയില്‍ നിന്ന് ആരും ഇറക്കിവിട്ടില്ലെന്നും ട്രെയിനില്‍ പോകാനാണ് ഇറങ്ങിയതെന്നും രാഹുല്‍ വിശദീകരിച്ചെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരം ആരോപണങ്ങളെ പൂര്‍ണമായും തള്ളിയിരിക്കുകയാണ് ആശാവര്‍ക്കര്‍മാര്‍.  പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ നിന്നും രാഹുലിനെ വേദിയില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട് ആരും വിളിച്ചിട്ടില്ലെന്നാണ് ആശമാര്‍ വ്യക്തമാക്കുന്നത്. തിരക്ക് കാരണം പോകുകയാണെന്ന് രാഹുല്‍ അറിയിച്ചെന്നും തുടര്‍ന്ന് തങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കാന്‍ എത്തുകയായിരുന്നെന്നും ആശാവര്‍ക്കര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ മോശം സമയത്ത് തങ്ങള്‍ക്ക് പിന്തുണ അറിയിച്ച് എത്തിയവരില്‍ ഒരാളാണ് രാഹുലെന്നും അതിനാലാണ് രാഹുലിനെ ക്ഷണിച്ചതെന്നും അവര്‍ വ്യക്തമാക്കി. ആശാവര്‍ക്കര്‍മാരുടെ വാക്കുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഞാന്‍ ക്ഷണിച്ചിരുന്നു. അദ്ദേഹം ഇവിടെ വരികയും അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. രാഹുലിനോട് പോവുകയാണോ എന്ന്…

    Read More »
  • ‘നാളെമുതല്‍ നന്നായി ഉറങ്ങുന്നതിനെക്കുറിച്ചല്ല മറിച്ച് വിട്ടുപോയവ കണ്ടെത്തുന്നതിനെ കുറിച്ചായിരിക്കും ഞങ്ങളുടെ ചിന്ത’: അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തദ്ദേശവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടി.വി. അനുപമ; ‘ഞങ്ങള്‍ നടത്തിയത് ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്നു നടത്തിയ യാത്ര’

    തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത കേരളമെന്ന പ്രഖ്യാപനം പുറത്തുവന്നിതിനു പിന്നാലെ വിവാദങ്ങളും ശമിച്ചിട്ടില്ല. പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചതുള്‍പ്പെടെ വന്‍ വിവാദങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍, പദ്ധതിയില്‍ നേതൃത്വം വഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഉദ്യോഗസ്ഥരുടെ കുറിപ്പുകള്‍ സമൂഹ മാധ്യമത്തില്‍ വന്‍ പ്രചാരണമാണ് ലഭിക്കുന്നത്. തദ്ദേശവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയും മുന്‍ കളക്ടറുമായിരുന്ന ടി.വി. അനുപമ ഐഎഎസിന്റെ കുറിപ്പും ഇക്കൂട്ടത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.   ഞങ്ങള്‍ക്കു വെറും ഭരണ പരിപാടിയായിരുന്നില്ലെന്നും ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്നു നടത്തിയ യാത്രയായിരുന്നെന്നും അവര്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ആ വഴികളിലൂടെ നടന്നപ്പോള്‍ കാണാനായത് പ്രതീക്ഷയിലേക്കും, ഉപജീവനത്തിലെക്കുമുള്ള പുതുവഴികളാണ്, ജീവിതം മാറ്റിയെടുക്കുന്ന മനുഷ്യരെയാണ്. ചേര്‍ത്ത്പിടിക്കലിന്റെ കഥകളും ഏറെ കാണാനായി. പല തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ഇതിനെ കണ്ടത് ഒരു പദ്ധതി മാത്രമായിട്ടല്ല, ഓരോ ജീവിതവും മാറ്റിയെടുക്കണമെന്ന ദൃഢനിശ്ചയത്തോടെ ഒരു ദൗത്യമായാണ്. ഇന്നിവിടെ സംസ്ഥാനസര്‍ക്കാര്‍ ഈയൊരു പ്രഖ്യാപനത്തിലേക്ക് കടക്കുമ്പോഴും നാളെ മുതല്‍ നന്നായി ഉറങ്ങുന്നതിനെക്കുറിച്ചല്ല മറിച്ച് വിട്ടുപോയവ കണ്ടെത്തുന്നതിനെയും കൂട്ടിചേര്‍ക്കുന്നതിനെയും കുറിച്ചായിരിക്കും ഞങ്ങളുടെ ചിന്ത.…

    Read More »
  • കപ്പില്‍ മുത്തമിടാന്‍ ഇനി ഒരു ദിനം: ഒമ്പതു വര്‍ഷത്തെ ചരിത്രം തിരുത്താന്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും; കരീബിയന്‍ കരുത്ത് എത്തുന്നത് തുടര്‍ച്ചയായി മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍; പേസില്‍ ഇടറുമോ ഇന്ത്യ? എന്തൊക്കെയാണ് നേട്ടവും കോട്ടവും?

    മുംബൈ: വനിതാ ലോകകപ്പിന്റെ കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ ചരിത്രത്തിനിടയില്‍ നിര്‍ണായക മത്സരത്തിന് ഒരുങ്ങുകയാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും. ഫൈനലില്‍ എത്തുമെന്നു കരുതിയ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും തകര്‍ത്താണ് ഇരു ടീമുകളും ഫൈനലില്‍ കടന്നത്. ഇംഗ്ലണ്ട് അല്ലെങ്കില്‍ ഓസ്‌ട്രേലിയ ഫൈനലില്‍ വരുമെന്നായിരുന്നു അതുവരെയുള്ള പ്രവചനങ്ങളെല്ലാം. കഴിഞ്ഞ ഒമ്പതു വര്‍ഷവും ഈ രീതിക്കു കാര്യമായ മാറ്റമുണ്ടായില്ല. എന്നാല്‍, 2025ലെ ലോകകപ്പ് എല്ലാത്തരം പ്രവചനങ്ങള്‍ക്കും അതീതമായിരുന്നു. പുതിയ ടീം- ഇന്ത്യ അല്ലെങ്കില്‍ സൗത്ത് ആഫ്രിക്ക കപ്പില്‍ ചരിത്രത്തിലാദ്യമായി മുത്തമിടും. ആതിഥേയരായ ഇന്ത്യന്‍ ടീം അടുപ്പിച്ചുള്ള മൂന്നു പരാജയത്തിനുശേഷം ടൂര്‍ണമെന്റില്‍നിന്നു പുറത്താകുമെന്ന ഘട്ടത്തിലാണ് നിര്‍ണായക കളി പുറത്തെടുത്തത്. കഴിഞ്ഞ ഏഴുവട്ടം വിജയിച്ച് ഓസ്‌ട്രേലിയയെ നേരിടുകയെന്നത് കഠിനമായ ജോലിയായിരുന്നു. എന്നാല്‍, വനിതാ ലോകകപ്പ് ഇന്നുവരെ കാണാത്ത റണ്‍വേട്ടയാണ് ഇന്ത്യ നടത്തിയത്. എന്നാല്‍, സൗത്ത് ആഫ്രിക്ക മികച്ച ആത്മവിശ്വാസത്തിലാണ്. തുടര്‍ച്ചയായി അഞ്ചു മത്സരം വിജയിച്ചാണ് അവര്‍ ഫൈനലില്‍ എത്തുന്നത്. എന്നാല്‍, ഇംഗ്ലണ്ടിനോടും (69 റണ്‍സിന് ഓള്‍ ഔട്ട്), ഓസ്‌ട്രേലിയയോടും (97ന് ഓള്‍ ഔട്ട്)…

    Read More »
  • “ചത്താ പച്ച”യുടെ തകർപ്പൻ ടീസർ പഞ്ചുമായി റീൽ വേൾഡ് എൻ്റർടെയ്ൻമെൻ്റ്

    കൊച്ചി: റീൽ വേൾഡ് എൻ്റർടെയ്ൻമെൻ്റ് ൻ്റെ ‘ചത്ത പച്ച: ദ് റിംഗ് ഓഫ് റൗഡീസ്’ ൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടീസർ പുറത്തിറങ്ങി. കഴിഞ്ഞ ആഴ്ചകളിലായി പി.വി.ആർ സിനിമാസുകളിൽ മാത്രം പ്രദർശിപ്പിച്ച ടീസർ, ഇപ്പോൾ ഔദ്യോഗികമായി റിലീസ് ചെയ്തിരിക്കുകയാണ്. ഓൺലൈനിൽ ടീസർ റിലീസ് ചെയ്തതോടെ സോഷ്യൽ മീഡിയയിലുടനീളം വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ചത്താ പച്ച. കളർഫുൾ ആയ ഫ്രെയിമുകളും എനർജി നിറഞ്ഞു നിൽക്കുന്ന ഷോട്ടുകളും ഇതുവരെ കണ്ടിട്ടില്ലാത്തൊരു വിസ്മയം തന്നെ വാഗ്ദാനം ചെയ്യുന്നു, ശരിക്കും ഒരു കംപ്ലീറ്റ് ആക്ഷൻ എൻ്റർടെയ്നർ. മലയാള സിനിമയിലെ ഏറ്റവും പുതുമയുമുള്ള ദൃശ്യാനുഭവങ്ങളിൽ ഒന്നായിരിക്കും ചത്താ പച്ച എന്നതിൻ്റെ സൂചനയാണ് ടീസർ നൽകുന്നത്, ഒരു പ്രാദേശിക കഥയെ അന്താരാഷ്ട്ര നിലവാരത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് എന്ന് തന്നെ പറയാം. ആദ്വൈത് നായർ ൻ്റെ സംവിധാനത്തിൽ, രമേഷ് & രിതേഷ് എസ്. രാമകൃഷ്ണൻ, ഷൗഖത് അലി, കാൻസ് അവാർഡ് ജേതാവും ചത്ത പച്ചയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറുമായ ഷിഹാൻ ഷൗഖത് എന്നിവരുടെ…

    Read More »
  • പുതിയ വരിക്കാരുടെ എണ്ണത്തിൽ മുന്നിലെത്തി റിലയൻസ് ജിയോ; ട്രായ് റിപ്പോർട്ട്

    കൊച്ചി:ഏറ്റവും പുതിയ ട്രായ് റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ, ജിയോ 66,000 പുതിയ മൊബൈൽ ഉപഭോക്താക്കളെ ചേർത്തതോടെ, മൊത്തം സബ്സ്ക്രൈബർമാരുടെ എണ്ണം 1.1 കോടിയായി ഉയർന്നു. വയർലൈൻ വിഭാഗത്തിലും ജിയോ 14,841 പുതിയ ഉപഭോക്താക്കളെ ചേർത്തു, ഇതോടെ കേരളത്തിലെ മൊത്തം ജിയോ വയർലൈൻ വരിക്കാരുടെ എണ്ണം 5.41 ലക്ഷമായി. ദേശീയ തലത്തിൽ, റിലയൻസ് ജിയോ 32.49 ലക്ഷം വയർലെസ് ഉപഭോക്താക്കളെയും 2.12 ലക്ഷം വയർലൈൻ ഉപഭോക്താക്കളെയും പുതിയതായി നേടി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി വളർച്ച തുടർന്നു . ഫിക്സ്ഡ് വയർലെസ് ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ വർധനവോടെ, റിലയൻസ് ജിയോയുടെ മൊത്തം സബ്സ്ക്രൈബർ എണ്ണം ആദ്യമായി 50 കോടി കടന്നു. ഇപ്പോഴത്തെ മൊത്തം ഉപഭോക്തൃസംഖ്യ 50.64 കോടിയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ബി എസ് എൻ എൽ മൊബൈൽ സബ്സ്ക്രൈബർ അടിസ്ഥാനത്തിൽ ഭാരതി എയർടെലിനെ മറികടന്ന് മുൻതൂക്കം നിലനിർത്തി. സെപ്റ്റംബർ 2025 ലെ റിപ്പോർട്ടനുസരിച്ച് ബി എസ് എൻ എൽ 5.24 ലക്ഷം പുതിയ…

    Read More »
  • ‘ആരെയും തോക്കിന്‍ മുനയില്‍ പാര്‍ട്ടിയില്‍ നിര്‍ത്താന്‍ കഴിയില്ല’; ബിജെപിയുമായും എഐഎഡിഎംകെയുമായുമുള്ള അതൃപ്തി പരസ്യമാക്കി മുന്‍ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ; ‘സമയമാകുമ്പോള്‍ എല്ലാം പറയും; അതുവരെ കാത്തിരിക്കും’

    ചെന്നൈ: തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്തായതിനു പിന്നാലെ ബിജെപിയുമായുള്ള പോരു കടുപ്പിച്ച് അണ്ണാമലൈ. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാദങ്ങള്‍ തള്ളിയെങ്കിലും പാര്‍ട്ടിയില്‍ അസ്വസ്ഥനാണെന്ന സൂചനകളാണ് അണ്ണാമലൈ നല്‍കുന്നത്. ഒരാളെയും ഗണ്‍പോയിന്റില്‍ നിര്‍ത്തി പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തമിഴ്‌നാട് പദ്ധതിയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഒരു നടത്തിപ്പുകാരന്നെ നിലയില്‍ കാത്തിരിക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. ഞാന്‍ ബിജെപിയില്‍ ചേര്‍ന്നതിനു കാരണം നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും നേതൃത്വമാണ്. ശുദ്ധമായ രാഷ്ട്രീയമാണ് പ്രതീക്ഷിക്കുന്നത്. മറിച്ചായാല്‍ പാര്‍ട്ടിക്കുളളില്‍ എന്റെ ആവശ്യമില്ലെന്നും പാര്‍ട്ടി അണിയായി തുടരുമെന്നും അണ്ണാമലൈ പറയുന്നു. തമിഴ്‌നാട്ടിലെ പുതിയ സഖ്യത്തെക്കുറിച്ചു പറയാന്‍ തനിക്ക് അധികാരമില്ല. എനിക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതേക്കുറിച്ചു പറയാന്‍ കഴിയില്ല. കൃഷിയുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകും. സമയം വരുമ്പോള്‍ ബാക്കി കാര്യങ്ങളെക്കുറിച്ചു സംസാരിക്കും. ആര്‍ക്കും ആരെയും ഗണ്‍പോയിന്റില്‍ പാര്‍ട്ടിയില്‍ തുടരാന്‍ പറയാന്‍ കഴിയില്ല. അത് സ്വയം സംഭവിക്കേണ്ടതാണ്. ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം പണം ചെലവിട്ടാണ് രാഷ്ട്രീയപാര്‍ട്ടിയില്‍ തുടരുന്നത്. ഞാനെപ്പോഴും…

    Read More »
Back to top button
error: