ഖമേനിയെ വധിച്ചിട്ടും കാര്യമില്ലെന്ന് സിഐഎ മുന്നറിയിപ്പു നല്‍കി; ആദ്യ വെടിപൊട്ടിച്ചത് രണ്ടാഴ്ചത്തെ ആലോചനകള്‍ക്ക് ഒടുവില്‍; തീരുമാനമെടുത്തത് ‘ഗാംങ് ഓഫ് എയ്റ്റ്’; ഇനിയെന്ത് എന്നതു വരുന്നിടത്തു വച്ചു കാണാന്‍ ട്രംപിന്റെ നീക്കം!

വാഷിംഗ്ടണ്‍: ശനിയാഴ്ച നടന്ന അമേരിക്കന്‍, ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി, ഈ ഓപ്പറേഷനില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടാല്‍ പോലും, അദ്ദേഹത്തിന് പകരം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ (IRGC) നിന്നുള്ള തീവ്രനിലപാടുകാരായ വ്യക്തികള്‍ വരുമെന്ന് യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി വിലയിരുത്തിയെന്നു റിപ്പോര്‍ട്ട്.
ഇറാനിലെ സ്ഥിതിഗതികളില്‍ വിലയിരുത്തലുകള്‍ നടത്തിയ അമേരിക്ക, ഇറാനില്‍ എന്തു സംഭവിക്കുമെന്നും ഇസ്ലാമിക് റിപ്പബ്ലിക്കില്‍ എന്തുമാറ്റങ്ങളുണ്ടാക്കുമെന്നും വിശദമായി പരിശോധിച്ചു. ഭരണമാറ്റം അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യമാണ്.
ഇറാനിലെ ഷിയ മുസ്ലീം പുരോഹിത ഭരണം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മുന്തിയ സൈനിക വിഭാഗമാണ് ഐആര്‍ജിസി. ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ ഒരു സാഹചര്യത്തെക്കുറിച്ചും നിശ്ചിതമായി നിഗമനത്തിലെത്തിയിട്ടില്ല എന്നാണ് അമേരിക്കന്‍ ഏജന്‍സികളുടെ വിവരങ്ങള്‍ വിലയിരുത്തിയ വ്യക്തികള്‍ പറയുന്നത്.
ഇറാനില്‍ ഭരണമാറ്റം കാണാന്‍ താല്‍പ്പര്യമുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഴ്ചകളായി സൂചന നല്‍കുന്നുണ്ടെങ്കിലും, രാജ്യത്തെ ആര് നയിക്കും എന്നതിനെക്കുറിച്ചുള്ള വാഷിംഗ്ടണിന്റെ മനസിലിരിപ്പിനെക്കുറിച്ചു വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ വീഡിയോ അഭിസംബോധനയില്‍, ടെഹ്റാനെ ‘ഭീകര ഭരണകൂടം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഗവണ്‍മെന്റ് ഏറ്റെടുക്കാന്‍ ഇറാനിയന്‍ ജനതയോട് ആഹ്വാനം ചെയ്തു. യുഎസ് സൈനിക ആക്രമണങ്ങള്‍ ഒരു ജനകീയ പ്രക്ഷോഭത്തിന് കളമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബറില്‍ ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട മാരകമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന്, ഇറാനെ ആക്രമിക്കണോ എന്നതിനെക്കുറിച്ച് യുഎസ് ഗവണ്‍മെന്റിനുള്ളില്‍ ആഴ്ചകളോളം നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണം ഉണ്ടായത്.
ഇടപെടല്‍ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യുഎസ് ഉദ്യോഗസ്ഥര്‍ സമീപ ആഴ്ചകളില്‍ ടെഹ്റാനുമായി ഒരു ആണവ കരാറില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന വിശദീകരണ യോഗത്തില്‍, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ‘ഗാംഗ് ഓഫ് എയിറ്റ്’ എന്നറിയപ്പെടുന്ന ഉന്നത കോണ്‍ഗ്രസ് നിയമസഭാംഗങ്ങളോട്, യുഎസ് സൈനിക നടപടി മുന്നോട്ട് പോകാന്‍ സാധ്യതയുണ്ടെന്നും ആണവ ചര്‍ച്ചകള്‍ വിജയിച്ചാല്‍ ട്രംപ് തന്റെ തീരുമാനം മാറ്റിയേക്കാമെന്നും പറഞ്ഞു. ജനീവയില്‍ നടന്ന ആ ചര്‍ച്ചകള്‍ ഒരു കരാറിലും എത്തിയില്ല.
ഇറാനെ ആക്രമിക്കാനുള്ള നടപടി അടുത്ത മണിക്കൂറുകളില്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് റൂബിയോ വെള്ളിയാഴ്ച രാത്രി ഗാംഗ് ഓഫ് എയിറ്റിനെ അറിയിച്ചു. അപ്പോഴും ട്രംപ് രണ്ടു മനസുമായിട്ടാണ് ഇരുന്നതെന്നും സോഴ്‌സുകള്‍ വെളിപ്പെടുത്തി.
#ഇറാൻവാർത്തകൾ, #അമേരിക്കഇസ്രായേൽആക്രമണം, #ഭരണമാറ്റം, #ഡൊണാൾഡ്_ട്രംപ്, #സിഐഎ, #ലോകരാഷ്ട്രീയം, #ഇറാൻപ്രതിസന്ധി, #മലയാളംവാർത്തകൾ, #യുദ്ധം, #മിഡിൽഈസ്റ്റ്, #IranIsraelConflict, #USIranTensions, #RegimeChange, #DonaldTrump, #CIAAssessment, #MiddleEastCrisis, #Geopolitics, #BreakingNews, #IRGC, #GlobalNews






