Breaking News

  • ഭാരതാംബ വിവാദത്തിന് വീണ്ടും സാധ്യത കേരളപ്പിറവി ദിനാഘോഷത്തില്‍ രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ വിളക്കുകൊളുത്തി ഭാരതാംബ പ്രത്യക്ഷപ്പെട്ടത് വിവാദങ്ങളുടെ ഇടവേളയ്ക്കു ശേഷം

    ഭാരതാംബ വിവാദത്തിന് വീണ്ടും സാധ്യത കേരളപ്പിറവി ദിനാഘോഷത്തില്‍ രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ വിളക്കുകൊളുത്തി ഭാരതാംബ പ്രത്യക്ഷപ്പെട്ടത് വിവാദങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ രാജ്ഭവനില്‍ ഭാരതാംബ ചിത്രം വീണ്ടും. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിലാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കേരളപ്പിറവി ദിനത്തില്‍ വിളക്കു കൊളുത്തിയത്. ഭാരതാംബ ചിത്രത്തിന്റെ പേരില്‍ വിവാദങ്ങള്‍ മുന്‍പുണ്ടായിരുന്നു. കേരളപ്പിറവി ദിനത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. നേരത്തെ മന്ത്രിമാരായ വി.ശിവന്‍കുട്ടി, പ്രസാദ് എന്നിവര്‍ രാ്ജഭവനില്‍ ഔദ്യോഗിക ചടങ്ങുകളില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ കടുത്ത വിയോജിപ്പ് അറിയിക്കുകയും പരിപാടിയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോരുകയും ബഹിഷ്‌കരിക്കുകയുമെല്ലാ്ം ചെയ്തിരുന്നു. പിന്നീട് മുഖ്യമന്ത്രി പങ്കെടുത്ത മാഗസിന്‍ പ്രകാശന ചടങ്ങിലും ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ ചടങ്ങിലും ചിത്രം ഒഴിവാക്കിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ രാജ്ഭവനില്‍ വീണ്ടും ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ജൂണ്‍ അഞ്ചിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് ഭാരതാംബ’ വിവാദത്തിന് തുടക്കമിട്ടത്. പരിസ്ഥിതി ദിനാഘോഷപരിപാടിയില്‍…

    Read More »
  • തെരഞ്ഞെടുപ്പ് കളം പിടിച്ച് കോണ്‍ഗ്രസ് പോര്‍മുഖത്തേക്ക് സര്‍വസന്നാഹത്തോടെ പ്രധാനികളെത്തുന്നു കോര്‍പറേഷനുകള്‍ പിടിച്ചെടുക്കാന്‍ പുതിയ തന്ത്രം ശബരിമല സ്വര്‍ണക്കൊള്ള പ്രധാനപ്രചരണായുധം മുതിര്‍ന്ന നേതാക്കള്‍ മത്സരത്തിനിറങ്ങിയേക്കും

    തെരഞ്ഞെടുപ്പ് കളം പിടിച്ച് കോണ്‍ഗ്രസ് പോര്‍മുഖത്തേക്ക് സര്‍വസന്നാഹത്തോടെ പ്രധാനികളെത്തുന്നു കോര്‍പറേഷനുകള്‍ പിടിച്ചെടുക്കാന്‍ പുതിയ തന്ത്രം ശബരിമല സ്വര്‍ണക്കൊള്ള പ്രധാനപ്രചരണായുധം മുതിര്‍ന്ന നേതാക്കള്‍ മത്സരത്തിനിറങ്ങിയേക്കും തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കേരളം തൂത്തുവാരാന്‍ കോണ്‍ഗ്രസ് പോര്‍മുഖത്തേക്ക് സര്‍വസന്നാഹത്തോടും കൂടിയെത്തുന്നു. ഇത്രയും മുന്നൊരുക്കത്തോടെ ഇതിനു മുന്നൊന്നും കോണ്‍ഗ്രസ് തദ്ദേശഭരണ തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടില്ലെന്ന് തന്നെ പറയാം. ഇത്തവണ പരമാവധി തദ്ദേശഭരണസ്ഥാപനങ്ങള്‍ കൈപ്പിടിയിലൊതുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. അതിനു വേണ്ടി ഏറ്റവും മികച്ച നേതാക്കളെ രംഗത്തിറക്കി പ്രചരണമടക്കമുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. പ്രവര്‍ത്തനപരിചയവും ജനപ്രിയരുമായ നേതാക്കളുടെ കൈകളില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ഏല്‍പ്പിച്ചുകൊണ്ട് കേരളത്തില്‍ കൈകളുയര്‍ത്താനാണ് കോണ്‍ഗ്രസ് കരുനീക്കം നടത്തുന്നത്. തെരഞ്ഞെടുപ്പ് ഏകോപനത്തിന് മുതിര്‍ന്ന നേതാക്കളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് വിമതനായി എല്‍ഡിഎഫിന് ഒപ്പം നിന്നതുകൊണ്ടുമാത്രം കോണ്‍ഗ്രസിന് നഷ്ടമായ തൃശൂര്‍ കോര്‍പറേഷന്‍ ഇത്തവണ എന്തുവിലകൊടുത്തും സ്വന്തമാക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ടാര്‍ജറ്റ്. കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍ പുത്തന്‍ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് മെനയുന്നത്. തൃശൂര്‍, കൊച്ചി കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍…

    Read More »
  • ‘എനിക്കൊരു പ്രതീക്ഷയുമില്ലായിരുന്നു, പക്ഷേ മടങ്ങുമ്പോള്‍ ഹൃദയത്തിന്റെ ഒരു ഭാഗത്ത് ഇന്ത്യയുണ്ട്’; ബ്രിട്ടീഷ് ട്രാവല്‍ വ്‌ളോഗറുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗം; കേരളത്തിലടക്കം അഞ്ചരമാസം നടത്തിയ യാത്രകളെക്കുറിച്ചുള്ള വിടവാങ്ങല്‍ കുറിപ്പിന് വികാര നിര്‍ഭരമായി മറുപടി നല്‍കി നെറ്റിസെന്‍

    ന്യൂഡല്‍ഹി: അഞ്ചര മാസത്തോളം ഇന്ത്യയിലെമ്പാടും യാത്ര ചെയ്ത ബ്രിട്ടീഷ് ട്രാവല്‍ വ്‌ളോഗറുടെ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധനേടുന്നു. കേരളത്തില്‍ വയനാട്ടിലും കോഴിക്കോടും അതിരപ്പിള്ളി വെള്ളച്ചാട്ടവും സന്ദര്‍ശിച്ചശേഷമാണ് ‘സോഷ്യലിവാണ്ടര്‍ഫുള്‍’ എന്നപേരില്‍ ട്രാവല്‍ വ്‌ളോഗുകള്‍ ചെയ്യുന്ന ഡിയാന ഇന്ത്യയില്‍നിന്നു മടങ്ങുന്നതിനു മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറല്‍. ഇക്കാലത്തിനിടെ ഇന്ത്യയുമായുണ്ടായ അടുപ്പത്തെക്കുറിച്ചാണ് ഡിയാന കുറിച്ചത്. ‘ഇന്ത്യയെ ഏറ്റവും സവിശേഷമാക്കുന്നത് ഈ രാജ്യത്തെ ജനങ്ങളാ’ണെന്നും വിവിധയിടങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചശേഷം അവര്‍ എഴുതുന്നു.     View this post on Instagram   A post shared by Deanna| Travel | Culture (@sociallywanderful) ‘അഞ്ചരമാസത്തോളമുള്ള യാത്രകള്‍ക്കുശേഷം ഇന്ന് ഇന്ത്യയില്‍െ അവസാന ദിവസമാണ്. എന്റെ യാത്രയിലെ അവസാനത്തെ ടുക്-ടുക്ക് (ഓട്ടോ) എടുക്കുകയായിരുന്നു ഞാന്‍. എന്റെ മുടിയിഴകളിലൂടെ കാറ്റ് തഴുകുന്നു. എന്റെ ഓര്‍മ്മകളെല്ലാം ഒഴുകിയെത്തി. മനസ്സിലാകാത്തവര്‍ക്ക്, ഒരു സ്ഥലം എത്രത്തോളം നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് പറയാന്‍ പ്രയാസമാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, ഇന്ത്യ എങ്ങനെയായിരിക്കുമെന്ന് എനിക്ക് ഒരു…

    Read More »
  • ട്രംപിന്റെ ആണവായുധ പരീക്ഷണ പ്രഖ്യാപനത്തിനു പിന്നില്‍ റഷ്യയുടെ ഈ മിസൈല്‍; 9M729 നിര്‍ത്താതെ സഞ്ചരിക്കുക 2500 കിലോമീറ്റര്‍; ആണവ പോര്‍മുനകളും വഹിക്കും; ലോകത്താദ്യമായി ആണവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മിസൈലുകളും പരീക്ഷിച്ചു; ലക്ഷ്യം യൂറോപ്പെന്നു വിദഗ്ധര്‍

    ലണ്ടന്‍: ആണവായുധങ്ങളുടെ കാര്യത്തില ട്രംപിന്റെ മനം മാറ്റത്തിനു പിന്നില്‍ റഷ്യയുടെ ക്രൂയിസ് മിസൈല്‍ സാങ്കേതികവിദ്യയെന്നു റിപ്പോര്‍ട്ട്. ഭൂമിയില്‍നിന്നു വിക്ഷേപിക്കാവുന്ന 9എം729 എന്ന മിസൈലിന്റെ പേരിലാണ് മനം മാറ്റമെന്നു യുക്രൈന്‍ വിദേശകാര്യ മന്ത്രിയും സാക്ഷ്യപ്പെടുത്തുന്നു. ഓഗസ്റ്റ് ആരംഭിച്ചശേഷം 23 തവണയാണു യുക്രൈനെതിരേ റഷ്യ മിസൈല്‍ പ്രയോഗിച്ചത്. ഇതിനുമുമ്പ് 2022ല്‍ ആണ് സമാന മിസൈല്‍ റഷ്യ പ്രയോഗിച്ചത്. എന്നാല്‍, ഇതേക്കുറിച്ചു റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒറ്റയടിച്ച് 2500 കിലോമീറ്റര്‍ പറക്കാന്‍ ശേഷിയുള്ള മിസൈല്‍ യാഥാര്‍ഥത്തില്‍ അമേരിക്കയുടെ ഉറക്കം കെടുത്തുന്നു എന്നതാണു വസ്തുത. 2019ലെ ഇന്റര്‍മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സ് (ഐഎന്‍എഫ്) കരാറില്‍നിന്ന് അമേരിക്ക പിന്‍മാറി. കരാറിന്റെ ഭാഗമായി 500 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ നിര്‍മിക്കരുത് എന്നതായിരുന്നു. ഇതു ലംഘിച്ചെന്നാണു ട്രംപ് ആരോപിക്കുന്നത്. റഷ്യ ഇക്കാര്യം നിഷേധിച്ചിട്ടുമുണ്ട്. റഷ്യയുടെ 9എം729 മിസൈലിന് ആണവപോര്‍മുനകളുമായി നിര്‍ത്താതെ 2500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നു മിസൈല്‍ ത്രെട്ട് വെബ്‌സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു. ഒക്‌ടോബര്‍ അഞ്ചിന്…

    Read More »
  • ഭീകരവാദം കയറ്റുമതി ചെയ്യാനുള്ള ശേഷി തീര്‍ന്നു; ഖമേനിയുടെ ആജ്ഞകള്‍ക്കും പഴയ കരുത്തില്ല; അഴിമതിയും അടിച്ചമര്‍ത്തലും എതിരാളികളെന്ന് തിരിച്ചറിയുന്ന പുതുതലമുറ; ഐക്യരാഷ്ട്ര സഭയുടെ ഉപരോധത്തോടെ ഇറാന്‍ കടുത്ത തകര്‍ച്ചയിലേക്കെന്ന് റിപ്പോര്‍ട്ട്; റിയാലും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍

    ടെഹ്‌റാന്‍: ഇസ്രയേലിന്റെ ആക്രമണത്തില്‍ അടിമുടി ചിതറിയതിനു പിന്നാലെ ഐക്യരാഷ്ട്ര സഭയുടെ ഉപരോധംകൂടി എത്തിയതോടെ ഇറാന്‍ തകര്‍ച്ചയിലേക്കു നീങ്ങുന്നെന്നു റിപ്പോര്‍ട്ട്. രാജ്യത്തു പ്രതിഷേധങ്ങള്‍ വര്‍ധിച്ചതിനു പിന്നാലെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനിയുടെ സ്വാധീനത്തിനും ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്.   ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിലെ ഖുദ്സ് ഫോഴ്സിനെ നയിച്ചിരുന്ന, മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഒരാളായിരുന്ന ഖാസിം സുലൈമാനിയുടെ വധത്തോടെയാണ് യഥാര്‍ഥത്തില്‍ ഇറാന്റെ തകര്‍ച്ച ആരംഭിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പു നടന്ന കൊലപാതകത്തിനു പിന്നാലെ അദ്ദേഹം ഇതിഹാമായി മാറിയെങ്കിലും അതിന്റെ നിഴല്‍ മാത്രമാണ് ഇപ്പോഴുള്ളത്. 2020 ജനുവരിയില്‍ കൊലപാതകത്തിന് തൊട്ടുപിന്നാലെ ഖമേനി പിന്‍ഗാമിയായി നിയമിച്ച അദ്ദേഹത്തിന്റെ ജനറല്‍ ഇസ്മായില്‍ ഖാനിക്കുപക്ഷേ അതേ ‘കരിസ്മ’ നിലനിര്‍ത്താനും കഴിഞ്ഞിട്ടില്ല. സാമ്പത്തികമായും ധാര്‍മികമായും തകര്‍ന്ന രാജ്യം ഇസ്ലാമിക വിപ്ലവം കഷ്ടിച്ചു നിലനിര്‍ത്താനുള്ള അവസാന ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് ഇസ്രയേല്‍ ചാരന്‍മാരെന്ന് ആരോപിച്ച് ഒരു വിഭാഗത്തിനെതിരേ വിചാരണയും വധശിക്ഷയും വ്യാപകമാക്കിയത്.   സുലൈമാനി ഒരു സൈനിക കമാന്‍ഡറിനപ്പുറം നയതന്ത്രം, മാനസിക യുദ്ധം,…

    Read More »
  • മുഖ്യമന്ത്രി ആണുംപെണ്ണും കെട്ടവന്‍; പിണറായിക്കെതിരേ പിഎം ശ്രീയില്‍ വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം

    മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആണും പെണ്ണുംകെട്ടവനാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പിട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണോ, അല്ലെങ്കില്‍ പെണ്ണോ ആകണം. ഇത് രണ്ടുമല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനമെന്നും സലാം പറഞ്ഞു. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാമിന്റെ വിവാദ പരാമർശം. ഹൈന്ദവ തത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കുന്ന വിദ്യാഭ്യാസം കൊണ്ടുവരാന്‍ ഒപ്പിട്ടിരിക്കുകയാണ് കേരളം. ഒരു പുരുഷനാണെങ്കില്‍ അതിനെ എങ്ങനെ എതിര്‍ക്കാന്‍ കഴിയുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പഠിപ്പിച്ചുതന്നിട്ടുണ്ട്. കോടികള്‍ തന്നാലും ഈ വര്‍ഗീയ വിഷം പശ്ചിമബംഗാളിലേക്ക് കൊണ്ടുവരില്ലെന്ന് വനിതാ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയും പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് അതില്‍പ്പോയി ഒപ്പിട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണാവണം, അല്ലെങ്കില്‍ പെണ്ണാവണം. ഇത് രണ്ടുംകെട്ട മുഖ്യമന്ത്രിയെ കിട്ടിയതാണ് നമ്മുടെ അപമാനം. അതാണ് നാമിന്ന് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • ശിവരാജ് കുമാർ- രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്

    കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം “45 ” ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്. ഗാനാ കാദർ വരികൾ രചിച്ച് ആലപിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് അർജുൻ ജന്യ തന്നെയാണ്. അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉമാ രമേശ് റെഡ്‌ഡി, എം രമേശ് റെഡ്‌ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നതും സംവിധായകനായ അർജുൻ ജന്യ തന്നെയാണ്. ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ഗാനം ആഫ്രിക്കൻ താളവും ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ആഫ്രിക്കൻ ഫ്‌ളേവറിൽ ഉള്ള നൃത്തവും ഈ ഗാനത്തിൻ്റെ സവിശേഷതയാണ്. യുവ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് ഗാനം ദൃശ്യവത്കരിച്ചിരിക്കുന്നത്. താരങ്ങളുടെ സ്റ്റൈലിഷ് വേഷങ്ങളും…

    Read More »
  • രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’യിൽ ജാൻവി കപൂറിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

    തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ നായിക ജാൻവി കപൂറിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. അച്ചിയമ്മ എന്ന് പേരുള്ള കഥാപാത്രമായാണ് ജാൻവി ചിത്രത്തിൽ വേഷമിടുന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ മാർച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വളരെ ബോൾഡ് ആയ ഒരു കഥാപാത്രമാണ് ജാൻവി അവതരിപ്പിക്കുന്നത് എന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാണ്. അടുത്തിടെ നായകൻ രാം ചരൺ, നായിക ജാൻവി കപൂർ എന്നിവർ പങ്കെടുക്കുന്ന ഒരു ഗാനത്തിൻ്റെ ചിത്രീകരണം ശ്രീലങ്കയിലെ മനോഹരമായ ലൊക്കേഷനുകളിൽ നടന്നിരുന്നു. അക്കാദമി അവാർഡ് ജേതാവായ സംഗീത സംവിധായകൻ…

    Read More »
  • വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ മുംബൈയില്‍ മഴയ്ക്ക് 63 ശതമാനം സാധ്യത ; തടസ്സപ്പെട്ടാല്‍ റിസര്‍വ്ദിനത്തില്‍ കളി തുടരും ; പക്ഷേ തിങ്കളാഴ്ചയും ഭീഷണി, ഇന്ത്യ തേടുന്നത് കന്നിക്കിരീടം

    മുംബൈ: ഓസ്ട്രേലിയയ്ക്ക് എതിരേ വമ്പന്‍ വിജയം നേടിയ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ഞായറാഴ്ച കപ്പുയര്‍ത്തുന്നത് കാണാന്‍ രാജ്യം മുഴുവന്‍ കാത്തിരിക്കുമ്പോള്‍ രസംകൊല്ലിയായി മഴയെത്തുമോയെന്ന് ആശങ്ക. നിലവിലെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഫൈനലില്‍ നല്ലമഴയ്ക്കുള്ള സാധ്യതകളാണ് കല്‍പ്പിക്കപ്പെടുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള 2025 വനിതാ ഏകദിന ലോകകപ്പ് ഫൈനല്‍ നടക്കുന്ന മഹാരാഷ്ട്രയില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ പ്രവചനങ്ങള്‍ അനുസരിച്ച്, ഞായറാഴ്ച നവി മുംബൈയില്‍ മഴയ്ക്ക് 63 ശതമാനം സാധ്യതയുണ്ട്. ഇതോടെ മുംബൈയില്‍ നേരിയതോ മിതമായതോ ആയ മഴ ശക്തമായി പ്രതീക്ഷിക്കുകയാണ്. വൈകുന്നേരം 4 മണിക്കും 7 മണിക്കും ഇടയില്‍ മുംബൈയിലും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശനിയാഴ്ച മഴയ്ക്ക് ഏകദേശം 86 ശതമാനവും ഞായറാഴ്ച മഴയ്ക്ക് 63 ശതമാനവുമാണ് സാധ്യത. മഴയ്ക്ക് 50 ശതമാനത്തിലധികം സാധ്യത കല്‍പ്പിക്കപ്പെട്ട നവി മുംബൈയിലെ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നേരത്തേ ഇന്ത്യ ബംഗ്ലാദേശിനെ നേരിട്ടപ്പോള്‍ മത്സരം മഴമൂലം ഉപേക്ഷിക്ക പ്പെടേണ്ട സാഹചര്യം…

    Read More »
  • സൗദി അറേബ്യയില്‍ പോലീസും മദ്യക്കടത്തുകാരും ഏറ്റുമുട്ടി ; സംഭവസ്ഥലത്തു കൂടി നടക്കുകയായിരുന്ന ഇന്ത്യാക്കാരന്‍ വെടിയേറ്റു മരിച്ചു ; ദുരന്തത്തിനിരയായത് ജാര്‍ഖണ്ഡ് സ്വദേശി

    റിയാദ്: സൗദി അറേബ്യയില്‍ ലോക്കല്‍ പോലീസും മദ്യക്കടത്തുകാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ 27 വയസ്സുള്ള ഒരാള്‍ കൊല്ലപ്പെട്ടു. ഗിരിധി ജില്ലയിലെ ദുധാപാനിയ ഗ്രാമത്തില്‍ താമസിക്കുന്ന വിജയ് കുമാര്‍ മഹാതോ എന്നയാളാണ് മരണമടഞ്ഞത്. ഒമ്പത് മാസമായി ഒരു സ്വകാര്യ കമ്പനിയില്‍ ടവര്‍ ലൈന്‍ ഫിറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ഹ്യുണ്ടായ് എഞ്ചിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ജോലി ചെയ്യുന്ന ഇര, ഒരു മുതിര്‍ന്ന കമ്പനി ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം വസ്തുക്കള്‍ ശേഖരിക്കാന്‍ ജോലിസ്ഥലത്തേക്ക് പോയപ്പോഴാണ് കള്ളക്കടത്ത് വിരുദ്ധ ഓപ്പറേഷനില്‍ ലോക്കല്‍ പോലീസ് വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തുകൂടി കടന്നുപോകുകയായിരുന്ന മഹാതോയെ പോലീസ് അബദ്ധത്തില്‍ വെടിവച്ചു. പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബര്‍ 24 ന് അദ്ദേഹം മരിച്ചു. ഒരു ഏറ്റുമുട്ടലില്‍ പരിക്കേറ്റ ശേഷം തനിക്ക് പരിക്കേറ്റതായി വിജയ് തന്റെ ഭാര്യക്ക് വാട്ട്‌സ്ആപ്പില്‍ ഒരു വോയ്‌സ് നോട്ട് അയച്ചു. പരിക്കേറ്റ ശേഷം അദ്ദേഹം രക്ഷപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ആദ്യം വിശ്വസിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ‘ദേവി…

    Read More »
Back to top button
error: