അന്തിക്കാട് വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
തൃശൂര്‍: അന്തിക്കാട് നിധിന്‍ കൊലക്കേസിലെ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍.
കിഴക്കുംമുറി സ്വദേശികളായ കെ.എസ്. സ്മിത്തും ടി.ബി.വിജിലുമാണ് ഗോവയിലെ ബീച്ചില്‍ നിന്ന് അറസ്റ്റിലായത്. നിധിലിനെ വകവരുത്താനുള്ള ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ഇരുവരേയും നാളെ തൃശൂരില്‍ എത്തിക്കും. അറസ്റ്റിലായ ആറു പ്രതികളുടെ മൊഴി പ്രകാരമാണ് ഇവരെ പ്രതി ചേര്‍ത്തത്.
അന്തിക്കാട് മാങ്ങാട്ടുകരയില്‍ ശനിയാഴ്ചയാണ് സംഭവം. അന്തിക്കാട് ആദര്‍ശ് വധക്കേസിലെ പ്രതി മുറ്റിച്ചൂര്‍ സ്വദേശി നിധിനെ(28)നെ കാറില്‍നിന്ന് വിളിച്ചിറക്കിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
നിധിന്‍ സഞ്ചരിച്ച കാറില്‍ അക്രമിസംഘം മറ്റൊരു വാഹനം ഇടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിധിനെ കാറില്‍നിന്ന് വിളിച്ചിറക്കിയ ശേഷം റോഡിലിട്ട് വെട്ടിവീഴ്ത്തി. ഇതിനുശേഷം മറ്റൊരു കാറില്‍ അക്രമികള്‍ രക്ഷപ്പെട്ടു 2020 ജൂലായിലാണ് അന്തിക്കാട് താന്ന്യം സ്വദേശി ആദര്‍ശ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയായിരുന്നു കൊലപാതകത്തിന്റെ കാരണം. ഈ കേസിലെ എട്ടാം പ്രതിയായിരുന്നു നിധിന്‍. ആദര്‍ശിനെ കൊലപ്പെടുത്തിയവരെ രക്ഷിക്കാന്‍ ശ്രമിച്ചതും ഒളിവില്‍ കഴിയാന്‍ സഹായിച്ചതുമായിരുന്നു നിധിനെതിരെ ചുമത്തിയ കുറ്റം.