NEWS

ബാലഭാസ്‌കറിന്റെ ബിഗ് ബാന്‍ഡിലെ അംഗങ്ങളെ ചോദ്യം ചെയ്യും

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍
ബാലഭാസ്‌കറിന്റെ സംഗീത ട്രൂപ്പായ ബിഗ് ബാന്‍ഡിലെ അംഗങ്ങളെ ചോദ്യം ചെയ്യും.

ബാന്‍ഡിലെ 9 പേരെയും ചോദ്യം ചെയ്യാനായി സിബിഐ വിളിപ്പിച്ചു.
സംഗീതജ്ഞന്‍ ഇഷാന്‍ ദേവിന്റെ മൊഴിയും രേഖപ്പെടുത്തും. വിദേശയാത്രകളും സാമ്പത്തിക ഇടപാടുകളുമാണ് സിബിഐ അന്വേഷിക്കുന്നത്. അതേസമയം, കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Signature-ad

ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി നല്‍കിയ പരാതിയില്‍ ആണ് സി ബി ഐ അന്വേഷണം ആരംഭിച്ചത് . തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല .ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അപകടമരണമായി എഴുതിത്തള്ളിയ കേസ് ആണ് സിബിഐ ഏറ്റെടുത്തത് .

ബാലഭാസ്‌കറിന്റെ കൂടെ ഉള്ള ആളുകളില്‍ ചിലര്‍ സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങിയതോടെയാണ് അപകടത്തിലും സംശയമേറിയത് .പിന്നാലെ സ്വര്‍ണക്കടത്ത് കേസിലെ ചിലര്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ പങ്കുണ്ടെന്നു ആരോപിച്ച് കുടുംബവും രംഗത്ത് വന്നു .

2018 സെപ്തംബര്‍ 25 നു പുലര്‍ച്ചെ ആണ് അപകടം ഉണ്ടായത് .തൃശ്ശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ കഴക്കൂട്ടത്ത് വച്ച് ബാലഭാസ്‌കര്‍ സന്ദര്‍ശിച്ച വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു .ബാലഭാസ്‌കറും കുഞ്ഞും അപകടത്തില്‍ മരിച്ചു .ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരിക്കുകളോടെ രക്ഷപ്പെട്ടു .അപകടത്തില്‍ ദുരൂഹത ഉണ്ടോ എന്നാണ് സി ബി ഐ അന്വേഷിക്കുന്നത് .

Back to top button
error: