ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 6,822 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.18 മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്ക് ആണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,004 പേര് രോഗമുക്തി നേടിയതോടെ
രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,40,79,612 ആയി.
2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ. നിലവില്‍ 0.27 ശതമാനം. രോഗമുക്തി നിരക്ക് 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടിയ നിലയില്‍,98.36 %. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി 128.76 കോടി ഡോസ് വാക്സീന് ആണ് ഇതുവരെ നല്‍കിയത്.
അതേസമയം, മഹാരാഷ്ട്രയിൽ 2 പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 23 ആയി. ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളിൽനിന്നു മുംബൈയിലെത്തിയവർക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 10 ഒമിക്രോൺ കേസുകളായി. രാജസ്ഥാൻ (9), കർണാടക (2), ഗുജറാത്ത് (1), ഡൽഹി (1) എന്നീ സംസ്ഥാനങ്ങളിലാണ് മറ്റുള്ളവർ.