ഉണ്ണിയെ മത്സരിപ്പിച്ചാൽ അറിയാം ഊരിലെ വോട്ട് : സുരേഷ് ഗോപിയെ തൃശൂർക്കാർ ജയിപ്പിച്ച പോലെ ഉണ്ണി മുകുന്ദനെ പാലക്കാട്ടുകാർ ജയിപ്പിക്കുമോ : പാലക്കാട് ഉണ്ണി മുകുന്ദന് ജയസാധ്യത എന്ന് ബിജെപി വിലയിരുത്തൽ

പാലക്കാട് : തമിഴ്നാട്ടിലെ പോലെ കേരളത്തിലും സിനിമയും രാഷ്ട്രീയവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായി മാറുന്നു. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നടൻ ഉണ്ണി മുകുന്ദനെ സ്ഥാനാർത്ഥിയാക്കി കളത്തിലിറക്കാൻ ബിജെപി ക്യാമ്പിൽ നീക്കങ്ങൾ തകൃതി.
ഉണ്ണി മുകുന്ദനും ആയി ബിജെപി നേതൃത്വം ഇക്കാര്യം നേരിട്ട് സംസാരിച്ചില്ലെങ്കിലും പാർട്ടിക്കകത്ത് മിണ്ടിയും പറഞ്ഞും ഉണ്ണിയുടെ പേരാണ് ഉയർന്നു കേൾക്കുന്നത്.
പാലക്കാട് അടക്കം പല പ്രമുഖരുടെയും പേരുകൾ പ്രാഥമിക പട്ടികയിൽ ഉണ്ടെങ്കിലും ഉണ്ണി മുകുന്ദന് വിജയ സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ .

എന്തടിസ്ഥാനത്തിലാണ് പാലക്കാട് ഉണ്ണി മുകുന്ദന് വിജയസാധ്യത ഉണ്ടെന്ന് ബിജെപി കരുതുന്നത് എന്ന് ചോദിക്കുമ്പോൾ സിനിമാതാരം എന്ന നിലയിൽ ഉണ്ണി മുകുന്ദൻ്റെ പ്രശസ്തിയും ആളുകൾക്കുള്ള ഇഷ്ടവും വോട്ടായി മാറുമെന്നാണ് വിലയിരുത്തുന്നതെന്ന് ബിജെപി നേതൃത്വം പറയുന്നു. . തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലങ്ങളിലെ സ്ഥിതിയെ കുറിച്ചും സ്ഥാനാർത്ഥി സാധ്യതയെ കുറിച്ചും പഠിക്കുന്നതിനായി നിയോഗിച്ച ഏജൻസിയാണ് പാലക്കാട് ഉണ്ണി മുകുന്ദൻ്റെ പേര് നിർദേശിച്ചത്.
ഉണ്ണി മുകുന്ദനെ കൂടാതെ ബിജെപിയും സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരുകളും പാലക്കാട് ബിജെപിയുടെ പരിഗണനയിലുണ്ട്.
ബിജെപി നിലപാടുകളെ പലപ്പോഴും ഉണ്ണി മുകുന്ദൻ പരസ്യമായി പിന്തുണയ്ക്കാറുള്ളതുകൊണ്ട് ഉണ്ണിയോട് പാർട്ടി അനുഭാവികൾക്കുള്ള താത്പര്യവും ഗുണകരമാകുമെന്നാണ് കരുതുന്നത്.
എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഉണ്ണിമുകുന്ദനോട് പാർട്ടി നേതൃത്വം ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. അതേസമയം മുൻ സംസ്ഥാന അധ്യക്ഷൻ എത്തിയാൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന പാലക്കാട് ബിജെപിയ്ക്ക് മേൽക്കൈ നേടാനാകും എന്ന കണക്കുകൂട്ടലുമുണ്ട്.
ശോഭ സുരേന്ദ്രൻ്റെ പേര് പരിഗണനയിലുണ്ടെങ്കിലും പാലക്കാടേക്ക് വരാനുള്ള താത്പര്യകുറവ് അവർ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

കടുത്ത വിഭാഗീയത നിലനിൽക്കുന്ന ബിജെപി ജില്ലാ ഘടകങ്ങളിൽ ഒന്നാണ് പാലക്കാട്. ശക്തമായ ഗ്രൂപ്പിസം മറ നീക്കി പുറത്തുവന്ന ജില്ലകളിൽ ഒന്ന്.. B ഈ ഒറ്റ കാരണം കൊണ്ട് തന്നെ പാലക്കാട്ടേക്ക് മത്സരിക്കാൻ വരാൻ പല നേതാക്കൾക്കും മടിയുണ്ട്. പാലക്കാട് ശോഭാസുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണം എന്ന ഒരു നിർദ്ദേശം മുന്നോട്ടുവന്നെങ്കിലും ശോഭ ഇതിൽ താല്പര്യം പ്രകടിപ്പിച്ചില്ല എന്നാണ് അറിയുന്നത് .പാലക്കാട് സി കൃഷ്ണകുമാർ പക്ഷത്ത് നിന്ന് തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ശോഭ സുരേന്ദ്രനുണ്ടെന്നാണ് സൂചന.
ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ, സംസ്ഥാന ട്രഷറർ അഡ്വ ഇ കൃഷ്ണദാസ് എന്നിവരുെ പേരുകളും പട്ടികയിൽ ഉള്ളതിനാൽ ഉണ്ണി മുകുന്ദൻ മത്സരിക്കുന്നില്ല എന്ന് വ്യക്തമാക്കുകയാണെങ്കിൽ ഇവർക്ക് ആർക്കെങ്കിലും നറുക്ക് വീഴും
തൃശൂരിൽ സുരേഷ് ഗോപിയെ ജനങ്ങൾ വിജയിപ്പിച്ച പോലെ പാലക്കാട് ഉണ്ണി മുകുന്ദനെ വോട്ടർമാർ വിജയിപ്പിക്കുമോ എന്ന ചോദ്യമാണ് സ്ഥാനാർത്ഥി സാധ്യതയെ കുറിച്ച് പരിശോധിച്ച ഏജൻസി പ്രധാനമായും അന്വേഷിച്ചത്.
മാളികപ്പുറം പോലുള്ള സിനിമകളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഉണ്ണിമുകുന്ദൻ നേടിയെടുത്ത സ്ഥാനം വോട്ടായി മാറും എന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. സിനിമയിൽ സജീവമായി നിൽക്കുന്ന ഈ സമയത്ത് രാഷ്ട്രീയത്തിലിറങ്ങാൻ ഉണ്ണിമുകുന്ദൻ തയ്യാറാകുമോ എന്നാണ് ആരാധകരും ജനങ്ങളും ചോദിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏറെ പ്രതീക്ഷ വെച്ചുപുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. അതുകൊണ്ടുതന്നെ ഏവർക്കും സമാധാനായ ഒരു സ്ഥാനാർത്ഥിയെ പാലക്കാട് നിർത്താനാണ് ബിജെപിയുടെ നീക്കം.






