ട്രംപ് ഇനി ഇന്ത്യയിലേക്ക് യുദ്ധസന്നാഹത്തോടെ എത്തുമോ; വമ്പന്‍ മയക്കുമരുന്ന് വേട്ടയില്‍ അമേരിക്കയില്‍ പിടിയിലായത് രണ്ട് ഇന്ത്യക്കാര്‍: പിടിച്ചെടുത്തത് 1.13 ലക്ഷം പേരെ കൊല്ലാന്‍ ശേഷിയുള്ള മയക്കുമരുന്ന്; അറസ്റ്റിലായത് രണ്ട് ഇന്ത്യന്‍ ട്ര്ക്ക് ഡ്രൈവര്‍മാര്‍

വാഷിംഗ്ടണ്‍: മയക്കുമരുന്ന് കടത്തിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെനസ്വേലയില്‍ നടത്തിയ പോലെ യുദ്ധസന്നാഹവുമായി ഇനി ഇന്ത്യയിലേക്കെത്തുമോ. ഇങ്ങനെ ഇന്ത്യക്കാര്‍ സംശയിക്കാന്‍ കാരണം അമേരിക്കയില്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയെക്കുറിച്ചുള്ള വാര്‍ത്തപുറത്തുവന്നപ്പോഴാണ്.
പിടിയിലായത് രണ്ട് ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍മാരാണ്. പിടിച്ചെടുത്ത മയക്കുമരുന്ന് ചില്ലറയല്ല, കണക്കുപ്രകാരം 1.13 ലക്ഷം പേരെ കൊല്ലാന്‍ കെല്‍പ്പുള്ള മയക്കുമരുന്നാണ് രണ്ട് ഇന്ത്യക്കാരും കൂടി കടത്താന്‍ ശ്രമിച്ച് പിടിയിലായിരിക്കുന്നത്. 58 കോടി രൂപയുടെ കൊക്കെയ്‌നാണ് ഇവര്‍ കടത്തിയത്.
അമേരിക്കയിലെ ഇന്‍ഡ്യാനയിലാണ് സംഭവം. ട്രക്കില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് ഹൈവേയിലെ പതിവ് പരിശോധനയിലാണ് പിടികൂടിയത്.
ഏകദേശം 58 കോടി രൂപ വിലമതിക്കുന്ന 309 പൗണ്ട് കൊക്കെയ്‌നുമായാണ് ഇന്ത്യക്കാരായ രണ്ടു സിംഗുമാരെ ഇന്‍ഡ്യാന സ്റ്റേറ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഗുര്‍പ്രീത് സിംഗ് (25), ജസ്വീര്‍ സിംഗ് (30) എന്നിവരാണ് പിടിയിലായത്. 1,13,000ത്തിലധികം അമേരിക്കക്കാരുടെ ജീവന്‍ എടുക്കാന്‍ ശേഷിയുള്ള മയക്കുമരുന്നാണ് ഇതെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം പറയുന്നത്.
ഹൈവേയില്‍ നടത്തിയ സാധാരണ പരിശോധനക്കിടെയാണ് ട്രക്കിനുള്ളിലെ സ്ലീപ്പര്‍ ബര്‍ത്തില്‍ പുതപ്പുകൊണ്ട് മൂടിയ നിലയില്‍ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകള്‍ പോലീസ് കണ്ടെത്തിയത്. സ്‌നിഫര്‍ ഡോഗ് യൂണിറ്റ് നല്‍കിയ സൂചനയെത്തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ബോക്‌സുകള്‍ക്കുള്ളില്‍ കൊക്കെയ്ന്‍ ആണെന്ന് സ്ഥിരീകരിച്ചത്. പ്രതികളെ ഉടന്‍ തന്നെ പുട്ട്‌നം കൗണ്ടി ജയിലിലേക്ക് മാറ്റി.
അറസ്റ്റിലായ രണ്ട് പേരും നിയമവിരുദ്ധമായാണ് അമേരിക്കയില്‍ എത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 2017 മാര്‍ച്ചില്‍ കാലിഫോര്‍ണിയ വഴി അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ചു. കഴിഞ്ഞ മാസം മറ്റൊരു മോഷണക്കേസില്‍ ഇയാള്‍ പിടിയിലായിരുന്നുവെങ്കിലും അന്ന് വിട്ടയക്കപ്പെടുകയായിരുന്നു. 2023 മാര്‍ച്ചില്‍ അരിസോണ വഴിയാണ് അതിര്‍ത്തി കടന്ന് അമേരിക്കയിലെത്തിയത്. മയക്കുമരുന്ന് കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കടുത്ത ക്രിമിനല്‍ ശിക്ഷ നല്‍കുന്നതിനൊപ്പം ഇവരെ നാടുകടത്താനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി രാജ്യത്തെത്തിയ ഇവര്‍ക്ക് കൊമേഴ്സ്യല്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ച കാലിഫോര്‍ണിയ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
മയക്കുമരുന്ന് കടത്തുന്ന രാജ്യങ്ങളോട് കടുത്ത നിലപാടെടുക്കുന്ന അമേരിക്ക അടുത്തിടെ കൊളംബിയക്കും മറ്‌റും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യക്കാര്‍ രണ്ടുപേര്‍ കോടികളുടെ മയക്കുമരുന്നുമായി പിടിയിലായിരിക്കുന്നത്.






