CrimeNEWS

കോഴിക്കോട് അയല്‍ക്കൂട്ടത്തിന്റെ പേരില്‍ ബാങ്കിലിടാന്‍ കൊണ്ടുവന്നതില്‍ വ്യാജനോട്ടുകള്‍

കോഴിക്കോട്: അയല്‍ക്കൂട്ടത്തിന്റെ പേരില്‍ ബാങ്കിലിടാന്‍ കൊണ്ടുവന്ന കറന്‍സിയില്‍ വ്യാജനോട്ടുകള്‍ കണ്ടെത്തി. നഗരത്തിലെ പ്രമുഖ സഹകരണ ബാങ്കിന്റെ കുറ്റിയില്‍താഴം ശാഖയില്‍ സ്ഥലത്തെ അയല്‍ക്കൂട്ടത്തിന്റ പേരിലുള്ള സേവിംഗ്‌സ് അക്കൌണ്ടിലിടാനത്തിച്ച കറണ്‍സിയിലാണ് വ്യാജ നോട്ടുകള്‍ കണ്ടെത്തിയത്.

500 രൂപയുടെ 31 വ്യാജ നോട്ടുകളാണ് കണ്ടെത്തിയത്. ജൂണ്‍ 20നാണ് സംഭവം നടന്നത്. ബാങ്ക് മാനേജരുടെ പരാതിയില്‍ ജൂലൈ 2ന് കസബ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വ്യാജ നോട്ടുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സഹകരണ ബാങ്ക് അധികൃതര്‍ അറിയിച്ചതനുസരിച്ച് നിക്ഷേപത്തില്‍ കുറവുള്ള 15,500 രൂപ അയല്‍ക്കൂട്ടത്തിലെ അംഗം ബാങ്കില്‍ അടച്ചിരുന്നു.

Signature-ad

അയല്‍ക്കൂട്ടത്തിന്റെ കൊമ്മേരി മുക്കണ്ണിതാഴത്തുള്ള അംഗമാണ് പണമടച്ചത്. ബാങ്കിലേക്കെത്തിച്ച് മൊത്തം 54,400 രൂപയിലാണ് 31 വ്യാജനോട്ടുകള്‍ കണ്ടെത്തിയത്. അംഗത്തിന് എവിടെനിന്നാണ് ഇത്രയും വ്യാജ നോട്ടുകള്‍ ലഭിച്ചത് പൊലീസ് അന്വേഷിക്കുകയാണ്. പണവുമായി എത്തിയ അംഗത്തിന് ഇതേ ബാങ്കില്‍ വര്‍ഷങ്ങളായി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ട്.

 

Back to top button
error: