Breaking NewsKeralaLead NewsNEWSNewsthen Specialpolitics
ശരണം വിളിച്ച് ദിലീപ് ശബരിമലയില്‍; സന്നിധാനത്തെത്തിയത് പുലര്‍ച്ചെ; പ്രത്യേക വഴിപാടുകള്‍ നടത്തി; സുരക്ഷയ്ക്ക് രണ്ടു പോലീസുകാര്‍ മാത്രം; പതിനെട്ടാംപടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴി കടന്നെത്തി

പത്തനംതിട്ട; ശരണം വിളിച്ച് മല ചവിട്ടി നടന്‍ ദിലീപ് ശബരിമലയിലെത്തി. പതിനെട്ടാംപടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴി കടന്നാണ് ദിലീപ് സന്നിധാനത്തത്തി ദര്‍ശനം നടത്തിയത്.
നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവുമിക്തനാക്കിയ ശേഷമുള്ള ആദ്യ ശബരിമല ദര്‍ശനമായിരുന്നു. പുലര്‍ച്ചയോടെ സാന്നിധാനത്ത് എത്തിയ ദിലീപ് ദര്‍ശനത്തിനു ശേഷം പ്രത്യേക വഴിപാടുകളും നടത്തി.10 മണിയോടെ വീണ്ടും ദര്‍ശനത്തിനായെത്തി.
രണ്ടു പോലീസുകാര്‍ മാത്രമാണ് ദിലിപീന് സുരക്ഷയ്്ക്കായി ഉണ്ടാായിരുന്നത്.
കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ദിലീപ് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയത് വിവാദമായിരുന്നു. ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ ദര്‍ശനം നടത്തിയതില്‍ ഹൈക്കോടതി ഇടപെടുകയും ചെയ്തു. ഇതിനു ശേഷം ശബരിമയില്‍ സെലിബ്രിറ്റികള്‍ക്കുള്ള പോലീസ് സുരക്ഷയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.






