ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി ദിലീപ്; പിന്മാറയത് എറണാകുളത്തപ്പന്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തില്‍ നിന്ന്; കാരണം വ്യക്തമല്ലെങ്കിലും സ്ത്രീകള്‍ എതിര്‍ത്തതിനെ തുടര്‍ന്നെന്ന് സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനെ ക്ഷേത്രോത്സവ പരിപാടിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് വിവാദമായി.
എറണാകുളത്തപ്പന്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടനമാണ് വിവാദമായത്.
ഉദ്ഘാടന ചടങ്ങിന്റെ നോട്ടീസില്‍ ദിലീപിന്റെ ചിത്രവും പേരും വെച്ചിരുന്നു. എന്നാല്‍ സംഗതി വിവാദമായതോടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് ദിലീപ് അറിയിച്ചു.
എന്തുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ദിലീപിനെ പരിപാടിയുടെ ഉദ്ഘാടകനാക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു, പ്രത്യേകിച്ച് സ്ത്രീകളില്‍ നിന്ന്.
ഇതാണ് പിന്‍മാറ്റത്തിനു കാരണമെന്നാണ് സൂചന. ദിലീപ് പങ്കെടുക്കില്ലെന്ന് അറിയിച്ചതായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. നാളെയായിരുന്നു പരിപാടി നടക്കാനിരുന്നത്.
ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകള്‍ ദിലീപിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഈ വിധിക്കെതിരെ ആക്രമിക്കപ്പെട്ട നടിയും മുന്‍ ഭാര്യ മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടിയും ഇന്നലെ സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടിരുന്നു. ഇരുവര്‍ക്കും വലിയ പിന്തുണയാണ് ഈ പോസ്റ്റുകള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
ഇതിനിടെയാണ് ഉദഘാടകനായി ദിലീപിനെ തീരുമാനിച്ചതിലും പ്രതിഷേധം വന്നത്. കെ.എസ്.ആര്‍.ടി.സി ബസില്‍ ദിലീപിന്റെ സിനിമ ഈ പറക്കുംതളിക പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച് യാത്രക്കാരികള്‍ സിനിമ നിര്‍ത്തിവെപ്പിച്ച സംഭവവും ഇന്നലെയുണ്ടായിരുന്നു.






