Social MediaTRENDING

ഇത്രയും ഭംഗിയുണ്ടായിട്ടാണോ? പ്രയാഗയുടെ മാറ്റം കണ്ട് അമ്പരന്ന് ആരാധകര്‍!

ന്റെ പ്രിയ താരങ്ങളുടെ വിശേഷങ്ങള്‍ കാണാനും കേള്‍ക്കാനും ആരാധകര്‍ക്ക് ഏറെ താല്‍പര്യമാണ്. എന്നും വ്യത്യസ്തമായ വസ്ത്ര രീതിയിലും മേക്കപ്പിലും എത്തി താരങ്ങള്‍ ആരാധകരെ കൈയില്‍ എടുക്കാറുണ്ട്. ഇത്തരത്തില്‍ വ്യത്യസ്ത മേക്കോവറുകളില്‍ എത്തി വൈറലായ നിരവധി താരങ്ങള്‍ നമ്മുക്കിടയിലുണ്ട്. മലയാളത്തിലെ മിക്ക താരങ്ങളും കുറച്ച് നാളായി ഈ ട്രെന്‍ഡിംഗ് പിന്തുടരുന്നുണ്ട്. പലപ്പോഴും പുത്തന്‍ മേക്കോവറുകളിലും വസ്ത്രങ്ങളിലുമെത്തുമ്പോള്‍ വിമര്‍ശനവും ട്രോളും ഏറ്റുവാങ്ങേണ്ട അവസ്ഥയും താരങ്ങള്‍ക്ക് വരാറുണ്ട്.

അത്തരത്തില്‍ എന്ത് പുതിയ ലുക്ക് പരീക്ഷിച്ചാലും കഴിഞ്ഞ കുറച്ച് കാലങ്ങളായി വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുള്ള നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. ചുരുങ്ങിയ കാലമെ ആയിട്ടുള്ളൂവെങ്കിലും ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രയാഗ മലയാളികള്‍ക്ക് സമ്മാനിച്ച് കഴിഞ്ഞു.

Signature-ad

മുടിയിലായിരുന്നു പ്രയാഗയുടെ ഏറെയും പരീക്ഷണങ്ങള്‍. തുടക്കകാലത്ത് നീളന്‍ മുടിയായിരുന്നു പ്രയാഗയ്ക്ക് പിന്നീട് അത് മുറിച്ച് തോളൊപ്പം എത്തിക്കുകയും ബ്രെയ്ഡ്‌സ്, കളര്‍, പുത്തന്‍ ഹെയര്‍ കട്ട്‌സ് എന്നിവ പരീക്ഷിക്കുകയും ചെയ്തു നടി. ഒരു വശത്ത് മാത്രം ആഫ്രിക്കന്‍ ബ്രെയ്ഡ്‌സ് ചെയ്തതിന് വലിയ രീതിയില്‍ പ്രയാഗയ്ക്ക് വിമര്‍ശനമുണ്ടായിരുന്നു.

മാത്രമല്ല തലമുടിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനൊപ്പം വസ്ത്രധാരണത്തിലും പ്രയാഗ നിരവധി പരീക്ഷണങ്ങള്‍ കൊണ്ടുവന്നിരുന്നു. സ്‌ക്രാച്ച്ഡ് ഡെനീം പോലുള്ളവ ധരിച്ചെത്തിയപ്പോഴും പ്രയാഗയ്ക്ക് ട്രോളായിരുന്നു ഏറെയും ലഭിച്ചത്. ഒരിക്കല്‍ മുടിയില്‍ പറ്റിയ അബദ്ധം നടി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മേക്കോവര്‍ ആയിട്ടേ ചെയ്തതല്ല. യഥാര്‍ത്ഥത്തില്‍ ഇതല്ല ഞാന്‍ ഉദ്ദേശിച്ച കളര്‍. അബദ്ധത്തില്‍ ഇങ്ങനെ ആയിപ്പോയതാ.

അല്ലാതെ മനപൂര്‍വം ലുക്ക് മാറ്റിയത് അല്ല. പിന്നെ മറ്റൊരു കാര്യം… ഇനി കുറച്ച് കാലം സിനിമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയാണ്. അതിനും പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. എനിക്ക് തോന്നി ഞാന്‍ ബ്രേക്ക് എടുക്കുന്നു… അത്രമാത്രം. മാത്രമല്ല ഒരു സിനിമയിലും നിലവില്‍ കമ്മിറ്റ് ചെയ്തിട്ടില്ല. അപ്പോള്‍ പിന്നെ ലുക്ക് ഏത് ആയാലും കുഴപ്പമില്ലല്ലോ എന്നാണ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പ്രയാഗ പറഞ്ഞത്.

ഇപ്പോഴിതാ പ്രയാഗയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഇളം പിങ്ക് നിറത്തിലുള്ള പട്ട് സാരിയില്‍ അതീവ സുന്ദരിയായാണ് പുതിയ വീഡിയോയില്‍ പ്രയാഗ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ളതാണ് പ്രയാഗയുടെ പുതിയ വീഡിയോ. സാരി ലുക്കില്‍ നടി അതീവ സുന്ദരിയാണെന്നും ഇത്തരം ലുക്കുകളില്‍ തുടര്‍ന്നും വരണമെന്നുമെല്ലാമാണ് കമന്റുകള്‍.

ഇത്രയും ഭംഗിയുണ്ടായിട്ടാണോ മാക്കാച്ചിയെപ്പോലെ വേഷം കെട്ടി നടന്നത്?, കുറേ വര്‍ഷങ്ങള്‍ക് ശേഷം നല്ല വൃത്തിയില്‍ കാണാന്‍ പറ്റി, മനുഷ്യ കോലത്തിലായി. ഇനി ശരിയായിക്കോളും, അപ്പോള്‍ മനുഷ്യകോലത്തിലും വരാന്‍ അറിയാം. എന്ത് ഭംഗിയാണ് ഇപ്പോള്‍, ആ പഴയ പ്രയാഗ തിരിച്ചു വന്നു, ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയപ്പോള്‍ സുന്ദരിയായി, ഇത്രയും വൃത്തി പ്രയാഗയ്ക്ക് ഉണ്ടായിരുന്നോ?, ഈ രൂപം ഉണ്ടായിട്ടാണോ പേ കോലത്തില്‍ നടക്കുന്നത് എന്നെല്ലാമാണ് കമന്റുകള്‍.

ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ പ്രയാഗ ഇതിനകം നിരവധി മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഡാന്‍സ് പാര്‍ട്ടിയാണ് അവസാനം റിലീസ് ചെയ്ത പ്രയാഗയുടെ സിനിമ.

 

 

Back to top button
error: