CrimeNEWS

എട്ടാംക്ലാസുകാരന് 24കാരിയായ ടീച്ചറിന്റെ ‘സ്‌പെഷ്യല്‍’ കോച്ചിങ്; കണ്ടെത്തിയത് രക്ഷിതാക്കള്‍

വാഷിംഗ്ടണ്‍ : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് സോഷ്യല്‍ മീഡിയ വഴി നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുത്ത അദ്ധ്യാപിക അറസ്റ്റില്‍. യു.എസിലെ വില്‍മിംഗ്ടണിലുള്ള സെന്റ് മേരി മഗ്ദലന്‍ സ്‌കൂളിലെ മുന്‍ അദ്ധ്യാപിക അലനിസ് പിനിയോണ്‍ ആണ് അറസ്റ്റിലായത്. എട്ടാം ക്ലാസിലെ അദ്ധ്യാപികയായിരുന്ന ഇവര്‍ തന്റെ ക്ലാസിലെ വിദ്യാര്‍ത്ഥിക്ക് സ്‌നാപ്പ് ചാറ്റ് വഴി നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുത്തെന്നാണ് പരാതി .

കുട്ടിയുടെ രക്ഷിതാക്കളാണ് അദ്ധ്യാപിക തങ്ങളുടെ മകന് നഗ്‌നചിത്രങ്ങള്‍ അയച്ചത് കണ്ടെത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ന്യൂ കാസില്‍ കൗണ്ടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ അലനിസും വിദ്യാര്‍ത്ഥിയും സ്‌നാപ്പ് ചാറ്റില്‍ നിരന്തരം ചാറ്റ് ചെയ്തിരുന്നതായും നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തി.

Signature-ad

തുടര്‍ന്നാണ് അദ്ധ്യാപികയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ അദ്ധ്യാപികയെ പിന്നീട് വിമന്‍സ് കറക്ഷണല്‍ സെന്ററിലേക്ക് മാറ്റി. വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും മറ്റ് കുട്ടികളോടും ഇത്തരം പെരുമാറ്റം ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Back to top button
error: