KeralaNEWS

ആലത്തൂരില്‍ രമ്യ, എന്‍ഡിഎക്ക് എല്‍ഡിഎഫിനേക്കാള്‍ വോട്ട് കൂടും: മനോരമയുടെ സര്‍വേ

ആലത്തൂർ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാവരും ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒരു മണ്ഡലമാണ് ആലത്തൂര്‍.

എല്‍ ഡി എഫിന്റെ കോട്ടയായിരുന്ന ആലത്തൂര്‍ കഴിഞ്ഞ തവണ രമ്യ ഹരിദാസ് എന്ന പുതുമുഖം യുഡിഎഫിനായി പിടിച്ചെടുത്തത് എല്ലാവരേയും ഞെട്ടിച്ചിരുന്നു. ഏകദേശം ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രമ്യ ഹരിദാസ് മണ്ഡലം പിടിച്ചെടുത്തത്.

സിറ്റിംഗ് എം പിയായിരുന്ന പി കെ ബിജുവിനെയാണ് രമ്യ ഹരിദാസ് അട്ടിമറിച്ചത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ആലത്തൂരില്‍ നിന്ന് 52.36 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. എല്‍ ഡി എഫിന് 36.77 ശതമാനം വോട്ടും എന്‍ ഡി എക്ക് 8.81 ശതമാനം വോട്ടുമാണ് ആ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്.

Signature-ad

ഇത്തവണയും രമ്യ ഹരിദാസ് തന്നെയാണ് യു ഡി എഫിനായി വീണ്ടും ജനവിധി തേടുന്നത്. എല്‍ ഡി എഫിനായി സംസ്ഥാനത്തെ മന്ത്രി കെ രാധാകൃഷ്ണനാണ് മത്സരിക്കുന്നത്. എന്‍ ഡി എക്കായി ടി എന്‍ സരസുവും മത്സരിക്കുന്നു. എല്‍ ഡി എഫിന് വിശിഷ്യാ സി പി എമ്മിന് അഭിമാന പോരാട്ടമാണ് ആലത്തൂരിലേത്. അതിനാലാണ് രാധാകൃഷ്ണനെ പോലെ ജനകീയനായ മന്ത്രിയെ തന്നെ മണ്ഡലം തിരിച്ചുപിടിക്കാന്‍ സി പി എം നിയോഗിച്ചിരിക്കുന്നത്.

എന്നാല്‍ രാധാകൃഷ്ണന്‍ ഇറങ്ങിയാലും ആലത്തൂര്‍ രമ്യ ഹരിദാസിനൊപ്പം നില്‍ക്കുമെന്നാണ് മനോരമ ന്യൂസ് വി എം ആര്‍ സര്‍വേ ഫലം പ്രവചിക്കുന്നത്. 2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ യു ഡി എഫിന് ഗണ്യമായ അളവില്‍ വോട്ട് ചോര്‍ച്ച ഉണ്ടാകും എന്നും സര്‍വേ അഭിപ്രായപ്പെടുന്നു. എങ്കിലും അഭിമാനാര്‍ഹമായ വിജയം തന്നെയാണ് രമ്യ ഹരിദാസിന് സര്‍വെ പ്രവചിക്കുന്നത്.എന്‍ ഡി എക്ക് 6.22 ശതമാനവും വോട്ട് കൂടുമെന്നും സര്‍വേ പ്രവചിക്കുന്നു.

സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ്  സര്‍വേ നടത്തിയത് എന്നാണ് മനോരമ ന്യൂസ് വി.എംആര്‍ പ്രീപോള്‍ സര്‍വേ ടീം അവകാശപ്പെടുന്നത്.അതേസമയം ആലത്തൂരിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും എല്‍ ഡി എഫാണ് 2021 ല്‍ ജയിച്ചത്.

Back to top button
error: