കോട്ടയം: ദിനംപ്രതി കൂടി വരുന്ന ചൂടിലും തളരാതെ യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ മണ്ഡലം പര്യടനം പുരോഗമിക്കുന്നു.
കിടങ്ങൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങള്‍, കോണ്‍വെന്റുകള്‍, ആരാധനാലയങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു കൊണ്ടായിരുന്നു ഇന്നലെ ദിവസത്തിന് തുടക്കം കുറിച്ചത്. കേന്ദ്ര ഇലക്ഷന് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ.മോന്‍സ് ജോസഫ് എം എല്‍ എ സ്ഥാനാര്‍ഥിയോടൊപ്പം പര്യടനത്തില്‍ പങ്കു ചേര്‍ന്നു.
ഉച്ചയോടു കൂടി പര്യടനം കുലശേഖരപുരം മങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെത്തി. കാവിലെ പൂരത്തിന് ആശംസകള്‍ നേര്‍ന്ന സ്ഥാനാര്‍ത്ഥി നാട്ടുകാരുമായി സൗഹ്യദ സംഭാഷണം നടത്തി. തുടര്‍ന്ന് പെരുവ കവലയിലെത്തിയ സ്ഥാനാര്‍ത്ഥിയ്ക്ക് നാട്ടുകാര്‍ ഊഷ്മളമായ സ്വീകരണം നല്കി.
കിടങ്ങൂരില്‍ ഡോ. മേഴ്സി ജോണ്‍, ജോസ് കൊല്ലറാത്ത്, സാബു കൂവക്കാട്ട് ,സുനില്‍ ഇല്ലിമൂട്ടില്‍ ,സാബു ഒഴുങ്ങാലില്‍, കമലാസനന്, ജിമ്മി ഇല്ലത്തുപറമ്പില്‍ എന്നിവരും കടുത്തുരുത്തിയില്‍ മാഞ്ഞൂര്‍ മോഹന്‍കുമാര്‍, എം.എന്‍ ദിവാകരന് നായര്‍ ,ടോമി പ്രാലടിയില്‍, ജോണി കണി വേലി, ജെസ്സി ജോസഫ്, തോമസ് മുണ്ടുവേലി, സുബിന് മാത്യു, വാസുദേവന്‍ നമ്പൂതിരി ,ജോസ് ജയിംസ് നിലപ്പന, കെ.വി ജോര്‍ജ് എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം പര്യടനത്തില്‍ പങ്കു ചേര്‍ന്നു.