LIFELife Style

”ഇപ്പോഴും ജീവനോടെയുണ്ടെന്നത് അവിശ്വസനീയം; മൂന്ന് നാല് വര്‍ഷം നേരിട്ട മാനസിക സംഘര്‍ഷം…”

രിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോഴാണ് ഒന്നിന് പിറകെ ഒന്നായി നടി പാര്‍വതി തിരുവോത്തിനെ തേടി വിവാദങ്ങളെത്തുന്നത്. കസബ എന്ന സിനിമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം, അമ്മ സംഘടനയ്‌ക്കെതിരെ സ്വീകരിച്ച നിലപാട് തുടങ്ങി പല വിഷയങ്ങള്‍ പാര്‍വതി തിരുവോത്തിന് നേരെ സൈബര്‍ അധിക്ഷേപങ്ങള്‍ വരാന്‍ കാരണമായി. മാനസികമായി കടുത്ത സമ്മര്‍ദ്ദത്തിലൂടെ നടിക്ക് കടന്ന് പോകേണ്ടി വന്നു. ഇപ്പോഴിതാ സൈബര്‍ ആക്രമണങ്ങളും വിവാദങ്ങളും എത്രമാത്രം തന്നെ ബാധിച്ചു എന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പാര്‍വതി.

ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലാണ് നടി ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചത്. മൂന്നാല് വര്‍ഷം മുമ്പ് ഞാന്‍ കടന്ന് പോയ മാനസിക നില നോക്കുമ്പോള്‍ ഞാന്‍ ഇവിടെ ഇല്ലാതിരിക്കാന്‍ എല്ലാ ചാന്‍സുമുണ്ടായിരുന്നു. ചിലപ്പോള്‍ സിനിമ കഴിഞ്ഞ് പോകുമ്പോഴോ സുഹൃത്തുക്കളുമായി ചിരിച്ച് കളിച്ച് സംസാരിക്കുമ്പോഴും ദൈവത്തോട് നന്ദി പറയും. കാരണം ഇതൊക്കെ ഞാന്‍ മിസ് ചെയ്‌തേനെ. ജീവിതം മിസ് ചെയ്‌തേനെ. ചില കാര്യങ്ങളിലൂടെ കടന്ന് പോകുക എളുപ്പമല്ല. കാരണം വിട്ടുകൊടുക്കുന്നതിനടുത്ത് നിങ്ങള്‍ എത്തി.

Signature-ad

താന്‍ ഇപ്പോഴും ഇവിടെയുണ്ടെന്നത് തനിക്ക് തന്നെ അവിശ്വസനീയമാണെന്നും പാര്‍വതി തുറന്ന് പറഞ്ഞു. താനിപ്പോള്‍ പഴയ ആം?ഗ്രി യംങ് വുമണ്‍ അല്ല. ദേഷ്യമുണ്ട്, പക്ഷെ ഞാനെങ്ങനെയാണെന്നതില്‍ മാറ്റം വന്നു. ഇരുപതുകളിലുള്ള ദേഷ്യവും വിഷമവുമെല്ലാം ഇപ്പോള്‍ മാറി. പക്ഷെ പഴയ വ്യക്തിയില്‍ നിന്നും ഒന്നും മാറ്റേണ്ടിയിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നില്ല. അന്നത്തെ തന്റെ സ്വഭാവമാണ് തന്നെ ഇന്നത്തെ പാര്‍വതിയിലേക്ക് എത്തിച്ചതെന്നും പാര്‍വതി വ്യക്തമാക്കി.

കടുത്ത സൈബര്‍ ആക്രമണം നേരിട്ട ഘട്ടത്തെക്കുറിച്ചും പാര്‍വതി സംസാരിച്ചു. വധ ഭീഷണിയും ബലാത്സം?ഗ ഭീഷണിയും വന്നപ്പോഴാണ് പൊലീസിനെ സമീപിച്ചത്. തന്റെ മാത്രം പ്രശ്‌നമായി താനതിനെ കണ്ടിട്ടില്ല. തന്നെ പിന്തുണച്ചവരെല്ലാം നാളെ തങ്ങള്‍ക്കും ഇങ്ങനെ സംഭവിക്കാം എന്ന് തോന്നി വന്നവരാണെന്നും പാര്‍വതി തിരുവോത്ത് ചൂണ്ടിക്കാട്ടി.

സൈബര്‍ ആക്രമണം നടന്ന ആദ്യത്തെ മൂന്ന് മാസം ഭയങ്കര സ്‌ട്രോങ് ആയിരുന്നു. പിന്നെ ശാരീരികമായ തളര്‍ന്നു. ബിപി കുറഞ്ഞു. അഞ്ചാറ് മാസം കഴിഞ്ഞ് എല്ലാം അടങ്ങിയ ശേഷം ശാരീരിക പ്രശ്‌നങ്ങള്‍ തുടങ്ങി. അപ്പോഴേക്കും ഉയരെ എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി. ആ സിനിമ തന്നെ രക്ഷിച്ചെന്നും പാര്‍വതി വ്യക്തമാക്കി. മാതാപിതാക്കളെ എല്ലാ ദിവസവും തനിക്ക് മിസ് ചെയ്യാറുണ്ടെന്ന് പാര്‍വതി പറയുന്നു. അവര്‍ക്കൊപ്പമുള്ളപ്പോള്‍ പോലും അവരെ മിസ് ചെയ്യും.

19ാമത്തെ വയസില്‍ വീട് മാറി ഒറ്റയ്ക്ക് താമസിച്ച ആളാണ് ഞാന്‍. പക്ഷെ 35ാം വയസിലും ഒരു ചാന്‍സ് കിട്ടിയാല്‍ വീട്ടിലേക്ക് ഓടിപ്പോകും. അവരെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല ഒറ്റയ്ക്ക് താമസിച്ചത്. കല്യാണം കഴിച്ചിട്ടോ ജോലി കിട്ടിയിട്ടോ ആയിരിക്കില്ല ഞാന്‍ മാറി താമസിക്കുന്നത്. ഞാനൊരു പ്രായപൂര്‍ത്തിയായ വ്യക്തിയായപ്പോള്‍ എടുത്ത തീരുമാനമാണതെന്നും പാര്‍വതി വ്യക്തമാക്കി. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. തെറാപ്പി തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നാണ് പാര്‍വതി പറയുന്നത്.

 

Back to top button
error: