കൊല്ലം:വാഹനമോഷ്ടാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി. കൊട്ടാരക്കര, കണ്ണനല്ലൂർ എന്നിവിടങ്ങളില്‍നിന്നും രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ട് പോകുകയായിരുന്ന മോഷ്ടാക്കളെ തെന്മല കഴുതുരുട്ടിയില്‍വെച്ചാണ് പോലീസ് പിടികൂടിയത്.
സംഭവത്തിൽ തിരുനെല്‍വേലി സ്വദേശികളായ സിക്കന്ദർ (21), ശബരി (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
തെന്മല കഴുതുരുട്ടി ആനച്ചാടി പാലത്തിന് സമീപംവെച്ചാണ് പോലീസ് പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞത്. വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനിടെ പ്രതികളിലൊരാളായ ശബരി വാഹനം ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് രക്ഷപെട്ടു. ഇയാളെ പിന്നീട് നടത്തിയ തിരച്ചിലിലാണ് പോലീസ് പിടികൂടിയത്.