LocalNEWS

ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നത്: മന്ത്രി വാസവന്‍

കോട്ടയം: കേരളത്തിന് അര്‍ഹതപ്പെട്ട സാമ്പത്തിക സഹായം നിഷേധിക്കുന്ന കേന്ദ്ര നടപടി തെറ്റാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിലൂടെ എല്‍ഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി മന്ത്രി വി എന്‍ വാസവന്‍. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മൂന്ന് ഗഡു ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ്.

ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെന്നും മന്ത്രി പറഞ്ഞു.എല്‍ ഡി എഫ് കോട്ടയം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് അഡ്വ. കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം പി, സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സല്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, പ്രൊ. ലോപ്പസ് മാത്യു, സ്റ്റീഫന്‍ ജോര്‍ജ്, ലതികാ സുഭാഷ്, സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, കെ ആര്‍ രാജന്‍, എം ടി കുര്യന്‍, സണ്ണി തോമസ്, ഔസേപ്പച്ചന്‍ തകിടിയേല്‍, സണ്ണി തെക്കേടം, ഫ്രാന്‍സിസ് തോമസ്, ബെന്നി മൈലാടൂര്‍, രാജീവ് നെല്ലിക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.

Signature-ad

 

Back to top button
error: