KeralaNEWS

ബൈക്കില്‍ സഞ്ചരിക്കവേ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കവേ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം.ചാലപ്പുറം ലൗഡേല്‍ വീട്ടില്‍ കൃഷ്ണദാസിന്റെ മകൻ കിരണ്‍ (30) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ബീച്ച്‌ റോഡില്‍ ലയണ്‍സ് പാർക്കിന് സമീപത്തായിരുന്നു അപകടം. ഉടൻ ബീച്ച്‌ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Signature-ad

ചാലപ്പുറത്ത് സ്റ്റേഷനറി കട നടത്തുകയായിരുന്നു. മാതാവ്: ഉഷ. സഹോദരൻ: കിഷോർ.

Back to top button
error: