KeralaNEWS

റോഡ് ക്രോസ് ചെയ്യവേ 73 കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ മുങ്ങിയ ബൈക്ക് യാത്രക്കാരായ യുവാക്കള്‍ പിടിയില്‍

പാലക്കാട്: മണ്ണാർക്കാട് വയോധികനെ ഇടിച്ചശേഷം നിർത്താതെ പോയ ബൈക്ക് യാത്രക്കാർ പിടിയില്‍. ബൈക്ക് ഓടിച്ചിരുന്ന യാസർ അറാഫത്ത് കൂടെ ഉണ്ടായിരുന്ന ഷറഫുദ്ദിൻ, എന്നിവരാണ് അറസ്റ്റിലായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈദലവി എന്ന 73 കാരൻ കഴിഞ്ഞ ശനിയാഴ്ച മരിച്ചിരുന്നു. റോഡ് ക്രോസ് ചെയ്യുന്നതിനിടയിലാണ് വയോധികനെ അമിത വേഗതിയിലെത്തിയ ബൈക്ക് യാത്രികർ ഇടിച്ചുതെറിപ്പിച്ചത്.

Signature-ad

ഇരുവശത്തേക്കും നോക്കി ശ്രദ്ധിച്ചു തന്നെയാണ് 73 കാരനായ സൈദലവി മണ്ണാർക്കാട് നോട്ടമലയില്‍ വച്ച്‌ റോഡ് മുറിച്ചു കടന്നത്. എന്നാല്‍ ബൈക്കുമായി അമിതവേഗത്തില്‍ കുതിച്ചെത്തിയ യുവാക്കൾ വയോധികനെ ഇടിച്ചുതെറിപ്പിച്ച ശേഷം   നിർത്താതെ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് അപകടം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

സംഭവം നടന്ന് ഒരാഴ്ചയ്ക്കുശേഷമാണ് പ്രതികളെ പോലീസ് പിടികൂടിയത്. ബൈക്ക് ഓടിച്ചിരുന്ന യാസർ അറാഫത്തിനെയും കൂടെ ഉണ്ടായിരുന്ന ഷറഫുദ്ദിനെയും സിസിടിവികള്‍ കേന്ദ്രീകരിച്ചും വാഹനത്തിന്‍റെ നമ്ബർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ ജാമ്യത്തില്‍ വിട്ടു.

Back to top button
error: