
കുവൈത്ത് സിറ്റി: കുവൈത്തില്‍ റോഡ് മുറിച്ച് കടക്കവേ വാഹനം ഇടിച്ച് മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം.
കുവൈത്ത് അല്‍സലാം ആശുപത്രിയിലെ നഴ്സായ ദീപ്തിയാണ്(33) മരണമടഞ്ഞത്.കണ്ണൂർ സ്വദേശിനിയാണ്.
തിങ്കളാഴ്ച്ച വൈകിട്ട് ആശുപത്രിയുടെ താമസ സ്ഥലത്തുള്ള റോഡില്‍ വച്ചാണ് അപകടം നടന്നത്. കണ്ണൂര്‍ ഇരട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേല്‍ മാത്യുവിന്റെയും ഷൈനിയുടെയും മകളാണ് ദീപ്തി.
ഭര്‍ത്താവ്-ജോമേഷ് വെളിയത്ത് ജോസഫ്.






