Social MediaTRENDING

രണ്ടും രണ്ട്; കാര്‍ഡിയാക് അറസ്റ്റ് വേഗത്തില്‍ തിരിച്ചറിയാം

കാര്‍ഡിയാക് അറസ്റ്റ് എന്ന് കേള്‍ക്കുമ്ബോള്‍ പെട്ടെന്ന്, അത് ‘ഹാര്‍ട്ട് അറ്റാക്ക്’ തന്നെയാണെന്ന് കരുതുന്നവര്‍ നിരവധിയാണ്.

എന്നാല്‍ ഇത് കൃത്യമായും രണ്ട് അവസ്ഥയാണ്. രണ്ട് ഘട്ടങ്ങളിലുമുള്ള അപകടസാധ്യതകളുടെ കാര്യത്തില്‍പ്പോലും കാര്യമായ വ്യത്യാസങ്ങളുണ്ട്.

‘ഹാര്‍ട്ട് അറ്റാക്ക്’ല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് തടസപ്പെടുന്നതെങ്കില്‍ കാര്‍ഡിയാക് അറസ്റ്റ് അങ്ങനെയല്ല. അതില്‍ ഹൃദയം നിലച്ചുപോകുന്ന സാഹചര്യമാണുണ്ടാകുന്നത്. അതായത്, ‘ഹാര്‍ട്ട് അറ്റാക്ക്’നെക്കാള്‍ അല്‍പം കൂടി ഗുരുതരമായ അവസ്ഥയാണ് ‘കാര്‍ഡിയാക് അറസ്റ്റ്’ എന്ന് വേണമെങ്കില്‍ പറയാം.

Signature-ad

കാര്‍ഡിയാക് അറസ്റ്റിന്റെ ലക്ഷണങ്ങള്‍

1. ശ്വാസതടസം
2. തലകറക്കം
3. ക്ഷീണം
4. ഹൃദയമിടിപ്പ് കൂടുന്നത്
5. ഛര്‍ദ്ദി

പെട്ടെന്നുണ്ടാകുന്ന കാര്‍ഡിയാക് അറസ്റ്റ് തിരിച്ചറിയാനുള്ള ചില മാര്‍ഗങ്ങള്‍

 

1. നെഞ്ചുവേദന
2. ബോധം പോകുന്നത്
3. പള്‍സ് പോകുന്നത്
4. ശ്വാസം നിലയ്ക്കുന്നത്
5. പെട്ടെന്ന് വീണുപോകുന്നത്

കൂടെയുള്ള ആർക്കെങ്കിലും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. കാരണം കാര്‍ഡിയാക് അറസ്റ്റിന്റെ കാര്യത്തില്‍, സമയബന്ധിതമായി പ്രാഥമിക ശുശ്രൂഷയടക്കമുള്ള കാര്യങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ മരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്വാസം നിലച്ചുപോകുന്ന അവസ്ഥയില്‍ സി.പി.ആര്‍ നല്‍കാവുന്നതാണ്.

Back to top button
error: