കൊച്ചി : ദേശിയ പുരസ്കാരത്തില്‍ നിന്നും മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേയും നടി നർഗീസ് ദത്തിന്റേയും പേര് വെട്ടിയ സംഭവത്തില്‍ സംവിധായകൻ പ്രിയദർശനെതിരെ വിമർശനവുമായി കെടി ജലീല്‍.
ഇന്ദിരാ ഗാന്ധിയുടെ പേരു വെട്ടാനുള്ള ശുപാർശ നല്‍കിയ കമ്മിറ്റിയില്‍ സംവിധായകൻ പ്രിയദർശൻ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായെന്നാണ് ജലീല്‍ കുറിച്ചത്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതില്‍നിന്നു വിട്ടുനിന്ന മോഹൻലാലിന്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നെന്നും ജലീല്‍ പറയുന്നു.
നേരത്തെ നിയമസഭയിലും പ്രിയദര്‍ശനെതിരെ ജലീല്‍ രംഗത്തെത്തിയിരുന്നു. ഇന്ദിരയെ ഒഴിവാക്കിയത് പ്രിയദര്‍ശന്റെകൂടി ബുദ്ധിയാണെന്നാണ് ജലീല്‍ പറഞ്ഞത്.