KeralaNEWS

തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചു

തിരുവനന്തപുരം: സബ് ജയില്‍ ഉദ്യോഗസ്ഥന്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചു. തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് എസ് സുരേന്ദ്രന്‍ (55) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. വെങ്ങാനൂര്‍ വെണ്ണിയൂര്‍ സ്വദേശിയാണ്.വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘമാണ് കിണറിനുള്ളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്.

Signature-ad

കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബിന്ദുവാണ് ഭാര്യ. മകന്‍ നിഖില്‍.

Back to top button
error: