KeralaNEWS

ക്ഷേത്രോത്സവത്തിനിടെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു

ആലപ്പുഴ: തോട്ടപ്പള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു. ആനന്ദ് ഭവനില്‍ നന്ദു ശിവാനന്ദ്(27) ആണ് മരിച്ചത്.സംഭവത്തിൽ അഞ്ചുപേർ പോലീസ് പിടിയിലായിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ട് ഒറ്റപ്പന കുരുട്ടൂർ ക്ഷേത്രോത്സവത്തിനിടെയായിരുന്നു ആക്രമണം.ക്ഷേത്രോത്സവുമായി ബന്ധപ്പെട്ടുണ്ടായ  തര്‍ക്കത്തിന് പിന്നാലെ നന്ദു വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയിൽ തടഞ്ഞുനിര്‍ത്തുകയും ഇവിടെ വച്ചുണ്ടായ വാക്കേറ്റത്തിന് പിന്നാലെ നന്ദുവിനെ  ഹെല്‍മറ്റ് കൊണ്ട് അടിക്കുകയുമായിരുന്നു.

Signature-ad

അക്രമത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ നന്ദുവിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിൽ ജഗത്ത് , ആര്‍ജുന്‍, ഇന്ദ്രജിത്ത്, സജിത്ത്, സജി എന്നിവരാണ് അറസ്റ്റിലായത്.

Back to top button
error: