KeralaNEWS

സംഗീതം പഠിക്കാനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

കൊച്ചി: സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. വൈപ്പിന്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൊട്ടിക്കത്തറ കെ കെ ഉണ്ണികൃഷ്ണനാണ് (61) അറസ്റ്റിലായത്.

ജനുവരി 21നായിരുന്നു കേസിനാസ്പദമായ സംഭവം.സംഗീതാധ്യാപകന്‍ കൂടിയായ പ്രതി മാലിപ്പുറം വളപ്പില്‍ സോപാനം എന്ന സംഗീത വിദ്യാലയം നടത്തുന്നുണ്ട്.ഇവിടെ സംഗീതം പഠിക്കാനെത്തിയ വിവാഹിതയും 26 വയസ്സുമുള്ള യുവതിയെ ഉണ്ണികൃഷ്ണന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

Signature-ad

 യുവതിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: