NEWSPravasi

ഗള്‍ഫ് നാടുകളില്‍ സവാളക്ക് തീവില; നാട്ടിൽ നിന്നും സവാളയുമായി പ്രവാസി കുടുംബങ്ങൾ

അബുദാബി: ഗള്‍ഫ് നാടുകളില്‍ സവാളക്ക തീവില. വില കുത്തനെ ഉയര്‍ന്നതോടെ നാട്ടില്‍നിന്നും വരുന്ന കുടുംബങ്ങൾ തങ്ങളുടെ ബാഗേജില്‍ സാവാളയും കുത്തിനിറച്ചാണ് ഇപ്പോൾ  വരുന്നത്..

നേരത്തെ ശരാശരി രണ്ടുദിര്‍ഹത്തില്‍താഴെയാണ് സവാളക്ക് കിലോ വിലയുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കിലോക്ക് ആറുദിര്‍ഹം വരെയാണ് ഈടാക്കുന്നത്. ഉയര്‍ന്ന വില നല്‍കിയിട്ടും മെച്ചപ്പെട്ട സവാള കിട്ടുന്നില്ലെന്നതാണ് നാട്ടില്‍നിന്ന് സവാളയും കെട്ടിക്കൊണ്ടുവരുവാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നതിനിടയാക്കിയത്.

ഇന്ത്യയില്‍നിന്ന് സവാളയുടെ വരവ് കുറഞ്ഞതോടെയാണ് വില കുത്തനെ ഉയര്‍ന്നത്.പാകിസ്താനില്‍നിന്നുള്ള സവാള ഗുണനിലവാരം കുറഞ്ഞതാണെന്നതുകൊണ്ട് അവ വാങ്ങിക്കുവാന്‍ ആ രാജ്യക്കാര്‍പോലും താല്‍പര്യം കാണിക്കാറില്ല. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും സവാള യഥേഷ്ടം കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും എല്ലാവർക്കും ഇഷ്ടം ഇന്ത്യന്‍ സവാളയോടാണ്.

Back to top button
error: