IndiaNEWS

താജ്മഹലിനേക്കാള്‍ പ്രൗഢിയോടെ, അയോധ്യയിൽ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദ്

ലകനൗ: അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം പ്രതിഷ്ഠയ്ക്ക് ഒരുങ്ങുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പള്ളിയും ഒരുങ്ങുന്നു. അയോധ്യയില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലെ ധനിപുരിലാണ് പള്ളി നിര്‍മിക്കുന്നത്.

 

Signature-ad

അഞ്ചേക്കര്‍ സ്ഥലത്ത് നിർമ്മിക്കുന്ന മസ്ജിഡിന് ഇന്‍ഡോ ഇസ്‌ലാമിക് കള്‍ച്ചര്‍ ഫൗണ്ടേഷനാണ് മേല്‍നോട്ടം വഹിക്കുന്നത്.

 

മുഹമ്മദ് ബിന്‍ അബ്ദുല്ല മസ്ജിദ് എന്നാണ് പേര് താജ്മഹലിനേക്കാള്‍ പ്രൗഢമായി അഞ്ച് മിനാരങ്ങൾ ഉൾപ്പെടെ രാജ്യത്തെ ഏറ്റവും വലിയ പള്ളിയാണ് ഒരുങ്ങുന്നത്.

 

പ്രാര്‍ഥാനാലയത്തിന് പുറമേ സമൂഹ അടുക്കളയും ആശുപത്രിയും ലൈബ്രറിയുമുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ ഇവിടെ സ്ഥാപിക്കും. വലിയ അക്വേറിയവുമുണ്ടാകും. വിശുദ്ധ സൂക്തങ്ങള്‍ ആലേഖനം ചെയ്ത ഇഷ്ടിക മദീനയിലും പ്രധാനദര്‍ഗകളിലും പ്രാര്‍ഥിച്ച ശേഷം നിര്‍മാണത്തിനായി കൊണ്ടുവരും. ഈ‌ വര്‍ഷം പകുതിയോടെ നിര്‍മാണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Back to top button
error: