IndiaNEWS

മാലിദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയാൽ ഭക്ഷണം ഫ്രീ; ഓഫറുമായി റസ്റ്റോറന്റ്

ന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.കൂടാതെ ലക്ഷദ്വീപില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ് പല രാജ്യങ്ങളും. മാത്രമല്ല, ഓണ്‍ലൈൻ ട്രാവല്‍ കമ്ബനിയായ ഈസിമൈട്രിപ്പ് മാലിദ്വീപിലേക്കുള്ള എല്ലാ ഫ്ലൈറ്റ് ബുക്കിംഗുകളും താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു.

ഇപ്പോഴിതാ, ഇന്ത്യയിലെ ഒരു റെസ്റ്റോറന്റ് രാജ്യത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള വിചിത്രമായ വഴി കണ്ടെത്തിയിരിക്കുകയാണ്. എന്താണെന്നല്ലേ..

Signature-ad

നോയിഡയിലെയും ഗാസിയാബാദിലെയും റെസ്റ്റോറന്റ് ശൃംഖലയായ ‘മിസ്റ്റർ ബട്ടൂര ‘ ഉപഭോക്താക്കള്‍ക്ക് വിചിത്രമായ ഓഫർ ആണ് നല്‍കിയത്. മാലിദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയ ടിക്കറ്റിന്റെ തെളിവ് കാണിച്ചാല്‍ വയറുനിറയെ  ‘ചോലെ ബട്ടൂര’ സൗജന്യമായി നല്‍കും. ശനിയാഴ്ച ആരംഭിച്ച്‌ ഈ ഓഫർ ഇതുവരെ 10 പേർ പ്രയോജനപ്പെടുത്തിയതായി റെസ്റ്റോറന്റ് അറിയിച്ചു. ജനുവരി അവസാനം വരെ ഈ ഓഫർ ഉണ്ടാകുമെന്നും റെസ്റ്റോറന്റ് ഉടമ വിജയ് മിശ്ര പറഞ്ഞു.

ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച്‌ മാലിദ്വീപ് നേതാക്കള്‍ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സംഘർഷം ഉടലെടുത്തത്

Back to top button
error: