KeralaNEWS

നവകേരള സദസ് ആര്‍ഭാടമാക്കണം; സഹകരണ സംഘങ്ങളെ പിഴിയാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: നവകേരള സദസിന് പണം കണ്ടെത്താന്‍ സഹകരണസംഘങ്ങളെ പിഴിയാന്‍ സര്‍ക്കാര്‍. നവകേരള സദസ് ആര്‍ഭാടപൂര്‍വം നടത്താന്‍ വേണ്ട പണം ചെലവഴിക്കാന്‍ സഹകരണ രജിസ്ട്രാര്‍ സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

നവകേരള സദസിലേക്ക് അതത് ജില്ലകളില്‍ മന്ത്രിമാര്‍ എത്തുമ്പോള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവ് കണ്ടെത്താന്‍ വേണ്ടി സഹകരണ സംഘങ്ങള്‍ സഹകരിക്കണമെന്ന നിര്‍ദേശമാണ് ഉത്തരവിലുള്ളത്. അതത് സഹകരണ സംഘങ്ങളുടെ ശേഷി അനുസരിച്ച് പരസ്യത്തിലേക്ക് ചെലവഴിക്കുന്ന തുക നവകേരള സദസിന്റെ നടത്തിപ്പിനുവേണ്ടി ചിലവഴിക്കണം എന്ന നിര്‍ദേശമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.

Signature-ad

അതത് സംഘാടന സമിതി ആവശ്യപ്പെടുന്ന മുറയ്ക്ക് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 50,000 രൂപ വരേയും മുനിസിപ്പാലിറ്റികള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും 1,00,000 രൂപ വരേയും കോര്‍പ്പറേഷനുകള്‍ക്ക് 2,00,000 രൂപ വരേയും ജില്ലാ പഞ്ചായത്തുകള്‍ക്ക് 3,00,000 രൂപ വരേയും തനതുഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതി അനുമതി നല്‍കിക്കൊണ്ടാണ് സകരണ രജിസ്ട്രാര്‍ ഉത്തരവിട്ടത്.

തദ്ദേശസ്വയംഭരണ സ്ഥാപനപ്രദേശമോ, ഭാഗമോ ഉള്‍പ്പെടുന്ന ഏതു നിയോജകമണ്ഡലത്തിലെ നവകേരളസദസ്സിനു വേണ്ടിയും തുക വിനിയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Back to top button
error: