IndiaNEWS

സുവര്‍ണ മോടി; 156 ഗ്രാം സ്വര്‍ണത്തില്‍ മോദിയുടെ ശില്പം നിര്‍മിച്ച് വ്യാപാരി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ 156 സീറ്റുകളുമായി ബി.ജെ.പിക്ക് ചരിത്രവിജയം സമ്മാനിച്ചത് ആഘോഷിക്കാനായി 156 ഗ്രാം സ്വര്‍ണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അര്‍ധകായ ശില്പം നിര്‍മിച്ചു. സൂറത്തിലെ ആഭരണനിര്‍മാണസ്ഥാപനമായ രാധികാ ചെയിന്‍സിന്റെ ഉടമ ബസന്ത് ബോറയാണ് സ്വന്തം ഫാക്ടറിയില്‍ ഇത് തയ്യാറാക്കിയത്.

20 തൊഴിലാളികള്‍ മൂന്നുമാസം പണിയെടുത്താണ് സ്വര്‍ണശില്പം തീര്‍ത്തത്. 18 കാരറ്റ് സ്വര്‍ണമാണ് ഉപയോഗിച്ചത്. 11 ലക്ഷം രൂപയോളം ചെലവായി. ഡിസംബറില്‍ പണികഴിഞ്ഞിരുന്നെങ്കിലും തൂക്കം കൂടുതലായിരുന്നു.

Signature-ad

തെരഞ്ഞെടുപ്പുഫലം വന്നതോടെ സീറ്റിന്റെ എണ്ണത്തിന് ആനുപാതികമാക്കാന്‍ തൂക്കംകുറച്ചു. മോദിശില്പത്തിന് വന്‍പ്രചാരമായതോടെ വിലചോദിച്ചും വാങ്ങാന്‍ താത്പര്യംപ്രകടിപ്പിച്ചും ആളുകളെത്തുന്നുണ്ട്. എന്നാല്‍, മോദിയോടുള്ള ആരാധനകാരണമാണ് ശില്പമുണ്ടാക്കിയതെന്നും തത്കാലം വില്‍ക്കാന്‍ ഉദ്ദേശ്യമില്ലെന്നും ബോറ പറഞ്ഞു.

Back to top button
error: