NEWS
24 മണിക്കൂറിനിടെ 47,905 കോവിഡ് രോഗികള്‍
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,905 പേര്‍ക്ക് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 86,83,916 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 550 പേര് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 1,28,121 ആയി ഉയര്‍ന്നു.
4,89294 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 80,66,501 പേര് രോഗമുക്തി നേടി. ഏഴ് സംസ്ഥാനങ്ങളിലെ ജില്ലകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നതെന്നാണ് ആരോഗ്യമന്ത്രലായത്തിന്റെ കണക്കുകള്‍.
നവംബര്‍ 11 വരെ 12,19,62,509 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും കഴിഞ്ഞ ദിവസം മാത്രം 11,93,358 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐ.സി.എം.ആര് വ്യക്തമാക്കി.