Month: September 2025
-
Breaking News
‘വെള്ളത്തിനടിയില്‍ സാരിയാണോ ധരിക്കേണ്ടത്?’ സ്വിംസ്യൂട്ട് ധരിച്ചതിന് സായ് പല്ലവിയെ ട്രോളിയവര്‍ക്ക് ആരാധകരുടെ മറുപടി ; സഹോദരി പൂജ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് ആക്ഷേപം
നടി സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച അവധിക്കാല ചിത്രങ്ങള്‍ പിടിക്കാത്തവര്‍ക്ക് ആരാധകരുടെ ചുട്ട മറുപടി. നടിയുടെ സ്വിംസ്യൂട്ട് വേഷത്തെ വിമര്‍ശിച്ചവര്‍ക്കാണ് ആരാധകര്‍ മറുപടിയുമായി എത്തിയത്. വെള്ളത്തിനടിയില്‍ പിന്നെ സാരിയാണോ ഉടുക്കേണ്ടതെന്നായിരുന്നു പലരും പങ്കുവെച്ച അഭിപ്രായം. സഹോദരി പൂജ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് സംഭവം ആരംഭിച്ചത്. ഈ ചിത്രങ്ങളില്‍ സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇതിനെ ശക്തമായി പ്രതിരോധിച്ച് സായിയുടെ ആരാധകര്‍ രംഗത്തെത്തി. പൂജ കഴിഞ്ഞ വാരാന്ത്യത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ ചിലത് സായി പല്ലവി എടുത്തതാണ്, മറ്റു ചിലത് അവര്‍ ഒരുമിച്ചെടുത്ത സെല്‍ഫികളും. ‘ബീച്ച് ഹൈ (തിരമാലയുടെ ഇമോജി)” എന്ന അടിക്കുറിപ്പോടെയാണ് പൂജ ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. പൂജ ബീച്ചില്‍ ഇരിക്കുന്നതും സായി ചിത്രം എടുക്കുന്നതുമാണ് മിക്ക ചിത്രങ്ങളിലും. മറ്റ് ചില ചിത്രങ്ങളില്‍ സായി പൂജയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്നതും കാണാം. ഒരു ചിത്രത്തില്‍ സായി സ്വിം സ്യൂട്ട് ധരിച്ചാണ് നില്‍ക്കുന്നത്, മറ്റൊന്നില്‍ വെറ്റ് സ്യൂട്ട് ധരിച്ചതായും…
Read More » -
Breaking News
പിണറായി വിജയന് ബ്രാഹ്‌മണ ഫോബിയ; നരകത്തില്‍ പോകും; കമ്യൂണിസ്റ്റുകാരെ ക്ഷേത്രങ്ങളില്‍ നിന്ന് തുരത്തണം; പമ്പ പിക്‌നിക്ക് സ്‌പോട്ട് അല്ലെന്നും അണ്ണാമലൈ
പന്തളം: പിണറായി വിജയന് ബ്രാഹ്‌മണ ഫോബിയയെന്നും കമ്മ്യൂണിസ്റ്റുകാരെ ക്ഷേത്രങ്ങളില്‍ നിന്ന് തുരത്തണമെന്നും തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ. ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് നടന്ന ഭക്തജനസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അണ്ണാമലൈയും തേജസ്വി സൂര്യയും കുമ്മനം രാജശേഖരനും ചേര്‍ന്ന് സംഗമത്തിന് തിരി തെളിച്ചു. ‘അയ്യപ്പനെ തൊട്ടാല്‍ വിടമാട്ടേന്‍’ എന്നാണ് പന്തളത്തെ ഭക്തജനങ്ങള്‍ തെളിയിച്ചതെന്ന് അണ്ണാമലൈ പറഞ്ഞു. പമ്പാ സംഗമത്തിലേക്ക് വിളിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ദൈവത്തെക്കുറിച്ച് പറയാന്‍ അവകാശം ഇല്ലാത്തവരാണ്. ഭഗവദ്ഗീത ഉദ്ധരിച്ചായിരുന്നു പിണറായിക്കുള്ള അണ്ണാമലൈയുടെ മറുപടി. പമ്പ പിക്‌നിക് സ്‌പോട്ടല്ലെന്നും തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ പറഞ്ഞു. ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയന്‍ ഭഗവദ് ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നു. ഗണപതി മിത്ത് എന്ന് പറഞ്ഞവര്‍ ക്ലാസെടുക്കുകയാണ്. 2018 ല്‍ കണ്ട കാഴ്ച ഇപ്പോള്‍ പന്തളത്ത് കാണുന്നു. ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ട് കേരളത്തില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നു. രണ്ട്…
Read More » -
Breaking News
‘ഹാരിസ് റൗഫ് അവരെ ശരിയായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്’ ; പ്രകോപനപരമായ ആംഗ്യത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ്താരം റൗഫിന് പാക് പ്രതിരോധ മന്ത്രിയുടെ പിന്തുണ
ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെ ക്രിക്കറ്റ് താരം ഹാരിസ് റൗഫ് നടത്തിയ പ്രകോപനപരമായ ആംഗ്യത്തെ പിന്തുണച്ച് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഈ വിഷയത്തില്‍, ഇന്ത്യയുടെ വിജയം പാകിസ്താനെ ‘വിഷമിപ്പിച്ചു’ എന്നാണ് ഇന്ത്യന്‍ ആരാധകരും ക്രിക്കറ്റ് കളിക്കാരും പറയുന്നത്. ഈ സംഭവത്തെക്കുറിച്ച് പാക് മന്ത്രി ഖവാജ ആസിഫ് ഇങ്ങനെ പ്രതികരിച്ചു: ‘ഹാരിസ് റൗഫ് അവരെ ശരിയായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. തുടരുക. ക്രിക്കറ്റ് മത്സരങ്ങള്‍ വന്നുകൊണ്ടേയിരിക്കും, പക്ഷേ 6/0 എന്ന കണക്ക് അന്ത്യനാള്‍ വരെ ഇന്ത്യ മറക്കില്ല, ലോകവും അത് ഓര്‍ക്കും.’ പാകിസ്താന്റെ ആറ് യുദ്ധവിമാനങ്ങള്‍, റാഫേല്‍ വിമാനം ഉള്‍പ്പെടെ, തകര്‍ത്തുവെന്നുള്ള പാകിസ്താന്റെ അവകാശവാദത്തെയാണ് ‘6/0’ എന്ന പ്രസ്താവനയിലൂടെ അദ്ദേഹം സൂചിപ്പിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വഴി പാകിസ്താന്‍ ഭൂപ്രദേശങ്ങളിലെ ഭീകരകേന്ദ്രങ്ങള്‍ വിജയകരമായി നശിപ്പിച്ചപ്പോള്‍, ഒരു ഇന്ത്യന്‍ യുദ്ധവിമാനം പോലും തകര്‍ന്നില്ലെന്ന് ഇന്ത്യ നിഷേധിച്ചിരുന്നു. റാഫേല്‍ വിമാനങ്ങളുടെ നിര്‍മ്മാതാക്കളായ ഡാസ്സോള്‍ട്ട് ഏവിയേഷന്‍ പാകിസ്താന്റെ അവകാശവാദം…
Read More » -
Breaking News
ഏഷ്യാ കപ്പ് വിവാദങ്ങള്‍ക്കിടയില്‍ ഹസ്തദാനം നടത്താതെ ഇന്ത്യാ – പാക് കളിക്കാര്‍ ; സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാകിസ്താന്‍ താരങ്ങള്‍ ഹസ്തദാനം നല്‍കി ; ക്യാപ്റ്റന്‍മാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു
പഹല്‍ഗാം ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യന്‍ കളിക്കാര്‍ പാക് താരങ്ങളുമായി ഹസ്തദാനം നല്‍കാന്‍ ഏഷ്യാകപ്പില്‍ വിസമ്മതിച്ചിരുന്നു. ഇതിന് പുറമേ ചില പാകിസ്താന്‍ താരങ്ങള്‍ മോശം ആംഗ്യങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇരു രാജ്യങ്ങളിലെയും അണ്ടര്‍-17 ഫുട്‌ബോള്‍ താരങ്ങള്‍ പരസ്പര ബഹുമാനം പ്രകടിപ്പിച്ചു. ഇരുടീമുകളിലെയും കളിക്കാര്‍ പരസ്പരം ഹസ്തദാനം നിര്‍വ്വഹിച്ചു. കൊളംബോയില്‍ നടന്ന സാഫ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യ-പാകിസ്താന്‍ അണ്ടര്‍-17 ഫുട്‌ബോള്‍ താരങ്ങള്‍ പരസ്പര ബഹുമാനം പ്രകടിപ്പിച്ചു. കളിക്കാര്‍ കളി തുടങ്ങുന്നതിനു മുന്‍പ്, ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡെന്നി സിംഗ് വാങ്‌ഖേമും പാകിസ്താന്‍ ക്യാപ്റ്റന്‍ അബ്ദുള്‍ സമദും ഹസ്തദാനം ചെയ്യുകയും ഒഫീഷ്യല്‍സിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. കളിയില്‍ 3-2 എന്ന സ്‌കോറിന് പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ച്ു. 31-ാം മിനിറ്റില്‍ ദല്ലാല്‍മുഓന്‍ ഗാങ്ടെ ഇന്ത്യയെ മുന്നിലെത്തിച്ചു, തുടര്‍ന്ന് മുഹമ്മദ് അബ്ദുള്ളയുടെ പെനാല്‍റ്റി ഗോളില്‍ സ്‌കോര്‍ സമനിലയിലാക്കി. ഗുണ്‍ലെയിബ വാങ്‌ഖെയിറക്പാം ഇന്ത്യക്ക് രണ്ടാം തവണയും ലീഡ് നല്‍കി, എന്നാല്‍ 70-ാം മിനിറ്റില്‍…
Read More » -
Breaking News
ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി വിതരണക്കാര്‍ ; 158 കോടി രൂപ നല്‍കിയില്ലെങ്കില്‍ വിതരണം ചെയ്ത സ്‌റ്റോക്ക് തിരിച്ചെടുക്കുമെന്ന് സര്‍ക്കാരിന് കത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ പ്രതിസന്ധിയിലാക്കി ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി വിതരണക്കാര്‍. സര്‍ക്കാര്‍ നല്‍കാനുള്ള 158 കോടി രൂപ നല്‍കിയില്ലെങ്കില്‍ വിതരണം ചെയ്ത സ്‌റ്റോക്ക് തിരിച്ചെടു ക്കുമെന്ന് കടുത്ത നിലപാട് എടുത്തു. ഇക്കാര്യത്തില്‍ പ്രത്യേകം കത്തു നല്‍കിയിരി ക്കുകയാണ്. മാര്‍ച്ച് 31 വരെയുള്ള എല്ലാ തുകയും അടച്ച് തീര്‍ക്കണമെന്നാണ് വിതരണക്കാര്‍ പറയുന്നത്. ഒക്ടോബര്‍ അഞ്ച് വരെ കാത്തിരിക്കുമെന്നും എന്നിട്ടും കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ നിലവില്‍ നല്‍കിയ സ്റ്റോക്ക് തിരിച്ചെടുക്കുമെന്നും കത്തില്‍ പറയുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വകുപ്പിലേയും യൂറോളജി വകുപ്പിലേയും ശസ്ത്രക്രിയകള്‍ മുടങ്ങും എന്ന രൂക്ഷമായ അവസ്ഥയിലെത്തിയപ്പോഴാണ് കുടിശ്ശിക തീരുന്നതിന് മുന്‍പ് തന്നെ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്. കുടിശ്ശിക അടച്ച് തീര്‍ക്കാത്തതിനാല്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ മെഡിക്കല്‍ കോളജുക ളിലേക്കുള്ള ഉപകരണ വിതരണം വിതരണക്കാര്‍ നിര്‍ത്തി വച്ചിരിക്കുകയാ യിരുന്നു. കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികളും വിതരണക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇത് ഫലം കാണാതെ വന്നപ്പോഴാണ് വിതരണക്കാര്‍…
Read More » -
Breaking News
അനിലിന്റെ ആത്മഹത്യാകുറിപ്പില്‍ ‘നമ്മുടെ ആള്‍ക്കാര്‍’ എന്ന് പറയുന്നത് വായ്പ എടുത്തവരെക്കുറിച്ച് ; അത് ബിജെപി ആക്കുന്നത് എകെജി സെന്ററില്‍ നിന്നും സിപിഎം കൊടുത്ത ക്യാപ്‌സൂള്‍
തിരുവനന്തപുരം: അനിലിന്റെ ആത്മഹത്യാകുറിപ്പില്‍ നമ്മുടെ ആള്‍ക്കാര്‍ എന്ന് പറയുന്നത് ബിജെപിക്കാര്‍ ആണെന്നത് എകെജി സെന്ററില്‍ നിന്നുള്ള ക്യാപ്‌സൂള്‍ ആണെന്നും സിപിഎമ്മിന്റെ കൂട്ടിച്ചേര്‍ക്കലാണെന്നും ബിജെപി നേതാവ് വി. മുരളീധരന്‍. കത്തില്‍ പറഞ്ഞിരിക്കുന്നത് വായ്പയെടുത്തവരെ കുറിച്ചാണ് അവരെ ബിജെപിക്കാര്‍ എന്ന് പറഞ്ഞിട്ടില്ലല്ലോ എന്നും പറഞ്ഞു. ബിജെപി എന്നൊരു വാക്ക് കുറിപ്പില്‍ ഇല്ലെന്നും ബിജെപി നേതാക്കള്‍ വായ്പ എടുത്തിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി സൊസൈറ്റി വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. ബിജെപി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും മുരളീധരന്‍ പറഞ്ഞു. അഴി മതിക്കഥകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് സിപിഐഎമ്മിന്റെ ശ്രമം. രാഷ്ട്രീയ വേട്ട സിപിഐഎം അവസാനിപ്പിക്കണം എന്നും ബിജെപിക്കാരനായ സൊസൈറ്റി പ്രസിഡന്റി നെതിരായ പൊലീസ് സമീപനം സിപിഐഎം സമീപനമാണെന്നും പറഞ്ഞു. ബിജെപി കൗണ്‍സിലര്‍ അനില്‍കുമാറിന്റെ മരണത്തില്‍ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ അന്വേഷണം വേണം. അനില്‍ ആത്മഹത്യ ചെയ്തതിന്റെ കാരണം കണ്ടെത്തണം. പൊലീ സിന്റെ ഭീഷണി ആത്മഹത്യയിലേക്ക് നയിച്ചതായാണ് മനസിലാക്കുന്നത്. പിന്നില്‍ സിപിഐഎമ്മിനും പങ്കുണ്ട്. വസ്തുതകള്‍ പുറത്തുവരണം.…
Read More » -
Breaking News
കിളിമാനൂരിലെ ഗൃഹനാഥന്റെ മരണം: എസ്എച്ച്ഒയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല; ഹര്‍ജി തള്ളി
തിരുവനന്തപുരം: കിളിമാനൂരില്‍ 59 കാരന്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എസ്എച്ച്ഒ അനില്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. എസ്എച്ച്ഒ പി അനില്‍കുമാര്‍ ഒരാഴ്ചയായി ഒളിവിലാണ്. പാറശ്ശാല പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അനില്‍കുമാര്‍ ഓടിച്ച വാഹനമിടിച്ച് ചണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജന്‍ ( 59) ആണ് മരിച്ചത്. സംഭവത്തില്‍ എസ്എച്ച്ഒ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അനില്‍കുമാറിന്റെ ഭാഗത്തുനിന്ന് പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടായതായി റൂറല്‍ എസ്പി, ദക്ഷിണമേഖലാ ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. വാഹനം ഇടിച്ച് ഒരാള്‍ വീഴുന്നത് കണ്ടിട്ടും നിര്‍ത്താതെ പോയത് ഗുരുതരമായ കുറ്റകൃത്യമാണ്. ഒരു പൊലീസുകാരന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു വീഴ്ചയുണ്ടായത് നിസ്സാരമായി കാണാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെപ്റ്റംബര്‍ ഏഴാം തീയതിയാണ് നടപടിക്ക് ആധാരമായ സംഭവം നടന്നത്. പുലര്‍ച്ചെ 5.30 -ഓടെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് സമീപം റോഡിലൂടെ നടന്നുപോകുകയായിരുന്നു രാജനെ കാര്‍ ഇടിച്ച് തെറിപ്പിച്ച ശേഷം…
Read More » -
Breaking News
ഷൈന്‍ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസ് നേതാവ് ഒളിവില്‍, ചോദ്യംചെയ്യാന്‍ പൊലീസ്; വീട്ടില്‍ പരിശോധന, മൊബൈല്‍ പിടിച്ചെടുത്തു
കൊച്ചി: സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഒന്നാം പ്രതി സി.കെ.ഗോപാലകൃഷ്ണന് പൊലീസിന്റെ നിര്‍ദേശം. കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറിയായ ഗോപാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍േദശിച്ചത്. ഗോപാലകൃഷ്ണന്‍ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. വീട്ടില്‍നിന്ന് ഗോപാലകൃഷ്ണന്റെ ഫോണ്‍ കണ്ടെടുത്തെന്നും വിശദ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഗോപാലകൃഷ്ണന്റെ ഫെയ്‌സ്ബുക് പേജില്‍ നിന്നാണ് തനിക്കെതിരെ വ്യാജപ്രചാരണം ആരംഭിച്ചതെന്ന് ആരോപിച്ച് ഷൈന്‍ നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പൊലീസാണ് കേസെടുത്തത്. ഗോപാലകൃഷ്ണന്‍ ഒന്നാം പ്രതിയും യുട്യൂബറായ കെ.എം.ഷാജഹാന്‍ രണ്ടാം പ്രതിയുമാണ്. ഇവര്‍ക്കു പുറമെ യൂട്യൂബറായ കൊണ്ടോട്ടി അബുവിനെ ഇന്ന് കേസില്‍ മൂന്നാം പ്രതിയായി ഉള്‍പ്പെടുത്തി. യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചാരണം നടത്തിയതിനാണ് കേസ്. മെട്രോ വാര്‍ത്ത പത്രത്തിനെതിരെയും കേസുണ്ട്. ഷൈനിനും വൈപ്പിന്‍ എംഎല്‍എ കെ.എന്‍.ഉണ്ണികൃഷ്ണനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പൊലീസ് കഴിഞ്ഞ ദിവസം ഇരുവരുടെയും മൊഴിയെടുത്തിരുന്നു. സമൂഹ…
Read More »

