നരകത്തിലേക്കുള്ള വഴിയായി ഭഗവത്ഗീതയില്‍ പറയുന്ന മൂന്ന് കാര്യങ്ങളും പിണറായി ചെയ്യുന്നുണ്ട് ; പമ്പയും പന്തളവും പിക്നിക്ക് സ്പോട്ടുകള്‍ അല്ല ; അയ്യപ്പനെ കാനനവാസനായി കാണണം

പത്തനംതിട്ട: നരകത്തിലേക്കുള്ള വഴിയായി ഭഗവത് ഗീതയില്‍ പറയുന്നത് മൂന്ന് കാര്യങ്ങളും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നുണ്ടെന്നും ദൈവമില്ലെന്ന് പറയുന്ന വര്‍ ഭഗവത് ഗീതയെപ്പറ്റി ഇപ്പോള്‍ ക്ലാസ്സ് എടുക്കുകയാണെന്നും ബിജെപിയുടെ തമിഴ്‌നാട് നേതാവ് അണ്ണാമലൈ. നരകത്തിലേക്കുള്ള പാതയായി ഭഗവത്ഗീതയില്‍ പറയുന്ന കാമം, കോപം, ആര്‍ത്തി എന്നിവ മൂന്നും പിണറായി വിജയനുണ്ടെന്നും ബിജെപിയുടെ മുന്‍ തമിഴ്‌നാട് അദ്ധ്യക്ഷന്‍ പറഞ്ഞു.
ഒരു രാജാവിനെ സംബന്ധിച്ച് ആളുകളോട് ചെയ്യുന്ന ദ്രോഹം നിയമം ദുരുപയോഗം ചെയ്യുന്നതാണ്. അത് കൊലയാളിയേക്കാള്‍ ക്രൂരമാണ്. കൊലയാളിക്ക് ലഭിക്കുന്നതിനേക്കാള്‍ ശിക്ഷ രാജാവിന് കിട്ടണമെന്നാണ് തിരുവള്ളുവര്‍ പറയുന്നത്. 2018-19 കാലത്ത് പിണറായി വിജയന്‍ കയ്യിലെ അധികാരം വെച്ച് ലക്ഷണക്കണക്കിന് അയ്യപ്പ ഭക്തരോട് പ്രശ്നങ്ങളുണ്ടാക്കി. ഒരു രാജാവ് ചെയ്യേണ്ട എല്ലാ തെറ്റും പിണറായി വിജയന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം ഭഗവത് ഗീതയുടെ ക്ലാസ് നമുക്ക് എടുക്കേണ്ട.
സനാതന ധര്‍മ്മത്തെ വേരോടെ അറുക്കണം എന്ന് പറഞ്ഞ ആളാണ് സ്റ്റാലിനും മകന്‍ ഉദയനിധിയും. അവരെയാണ് പിണറായി വിജയന്‍ ക്ഷണിച്ചത്. തമിഴ്നാട്ടില്‍ ഗ്ലോബല്‍ മുരുകാ കോണ്‍ഫറന്‍സ് നടക്കുന്നുവെന്നും ഇവിടെ ഗ്ലോബല്‍ അയ്യപ്പാ കോണ്‍ഫറന്‍സ് നടക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു. പരശുരാമന്‍ മിത്ത് ആണെന്ന് ജയരാജന്‍ പറഞ്ഞു. ജി സുധാകര നാണ് പറഞ്ഞത് വാമനന്‍ മിത്താണെന്ന്. ദൈവത്തെ കരുവാക്കി ഇവര്‍ പണം ഉണ്ടാക്കുന്നു. അയ്യപ്പനെ വെറുതെ വിടണം. അയ്യപ്പന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തണമെന്ന് അണ്ണാമലൈ പറഞ്ഞു.
148 കോടിരൂപ ശബരിമല വികസനത്തിന് നല്‍കിയെന്ന് പിണറായി പറഞ്ഞെന്നും ശബരിമല യിലെ വരുമാനം എത്രയാണെന്നും അദ്ദേഹം ചോദിച്ചു. 1000 കോടിക്ക് മുകളിലാണ് അതെ ന്നും ജനങ്ങളെ പറ്റിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ‘ദ്വാര പാലകരെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ അയ്യപ്പനെ സംരക്ഷിക്കാന്‍ കഴിയും. കമ്മ്യൂണിസ്റ്റുകളെ അമ്പലത്തിന് പുറത്താക്കണം. നിങ്ങള്‍ ഔദാര്യമായി അല്ല ശബരിമലയ്ക്ക് പണം നല്‍കിയ തെന്ന് പിണറായി വിജയന്‍ ഓര്‍ക്കണം. പമ്പയും പന്തളവും പിക്നിക്ക് സ്പോട്ടുകള്‍ അല്ല. കാനനവാസനായ അയ്യപ്പനെ കാണാനാണ് ആഗ്രഹമെന്നും അണ്ണാമലൈ പറഞ്ഞു.
കമ്മ്യൂണിസ്റ്റുകളുടെ മുഖത്ത് ജനങ്ങള്‍ കരിപൂശുന്ന കാലം വിദൂരമല്ല. മധുരം പൂശിയ കയ്പ്പാ ണ് കമ്മ്യൂണിസം. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് ഹൈന്ദവ സംഘടനക ള്‍ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അണ്ണാമലൈ.






