Month: September 2025

  • Breaking News

    ഒരു കോടിയുടെ ഭാഗ്യശാലി ആര്?, ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

    തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. കണ്ണൂരില്‍ വിറ്റ BB 423775 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കട്ടപ്പനയില്‍ വിറ്റ BM 894998 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. എറണാകുളത്ത് വിറ്റ BD 180901 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. .ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. Consolation Prize ?5,000/- BA 423775 BC 423775 BD 423775 BE 423775 BF 423775 BG 423775 BH 423775 BJ 423775 BK 423775 BL 423775 BM 423775 4th Prize: ?5,000/- 0399 0910 1960 1978 2038 2339 2448 4159 4301 5393 5474 6033…

    Read More »
  • Breaking News

    മതപരിവര്‍ത്തനം ആരോപിച്ച് ജാര്‍ഖണ്ഡില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ പ്രകോപനം; കുട്ടികളെ അടക്കം തടഞ്ഞുവെച്ചു

    റാഞ്ചി: കന്യാസ്ത്രീകള്‍ക്ക് നേരെ വീണ്ടും പ്രകോപനം. ജാര്‍ഖണ്ഡില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ജംഷഡ്പുര്‍ ടാറ്റാനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളെയും പത്തൊന്‍പത് കുട്ടികളെയും സംഘപരിവാര്‍ സംഘടനകള്‍ തടഞ്ഞു. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് പ്രകോപനം സൃഷ്ടിച്ചത്. മതപരിവര്‍ത്തനം ആരോപിച്ചാണ് വിഎച്ച്പിയും ബംജ്റംഗ്ദള്‍ പ്രവര്‍ത്തകരും പ്രകോപനമുണ്ടാക്കിയത്. മതപരിവര്‍ത്തനം ചൂണ്ടിക്കാട്ടി കന്യാസ്ത്രീകളെയും കുട്ടികളെയും തടഞ്ഞ വിവരം വിഎച്ച്പി, ബംജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പങ്കുവെച്ചിരുന്നു. ഇതോടെ പ്രകോപനവുമായി കൂടുതല്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനിലേക്കെത്തി. ഇതോടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും പൊലീസും വിഷയത്തില്‍ ഇടപെട്ടു. കന്യാസ്ത്രീകളെയും സംഘത്തെയും സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തു. ജംഷഡ്പുര്‍ രൂപതയുടെ കീഴില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചതോടെ പൊലീസ് വിട്ടയക്കുകയായിരുന്നു. നേരത്തേ ഛത്തീസ്ഗഡിലും ഒഡീഷയിലും മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ സംഘപരിവാര്‍ ആക്രമണം അരങ്ങേറിയിരുന്നു. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കന്യാസ്ത്രീകള്‍ക്കൊപ്പം ഛത്തീസ്ഗഡ് സ്വദേശിയായ ആദിവാസി…

    Read More »
  • Breaking News

    വീടും കടയുമൊന്നും പ്രിയമില്ല, മോഷണത്തിന് താല്‍പ്പര്യം ക്ഷേത്രം മാത്രം ; നൂറിലധികം കേസുകളുള്ള മോഷ്ടാക്കള്‍ പൂവരണി ജോയിയും അടൂര്‍ തുളസീധരനും പോലീസിന്റെ പിടിയില്‍

    തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ മാത്രം ലക്ഷ്യമിടുകയും നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയുമായ പൂവരണി ജോയിയും അടൂര്‍ തുളസീധരനും ഒടുവില്‍ പോലീസിന്റെ പിടിയിലായി. തെക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നവരാണ് ഇരുവരും. കാര്യത്ത് മേഖലകളിലെ ക്ഷേത്രങ്ങളില്‍ ഇവര്‍ നടത്തിയ മോഷണ ദൃശ്യങ്ങള്‍ വെച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്നിട്ടുള്ള നൂറിലധികം മോഷണക്കേസുകളില്‍ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്. വീടുകളോ കടകളോ ഒന്നും മോഷണത്തിനായി ഉപയോഗിക്കാത്ത ഇവര്‍ ക്ഷേത്രം മാത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് പറയുന്നു. മോഷ്ടാക്കളില്‍ പൂവരണി ജോയിക്ക് മാത്രം അനേകം കേസുകളില്‍ 26 വര്‍ഷം തടവ്ശിക്ഷ അടക്കം കിട്ടിയിട്ടുള്ളയാളാണ്. കേസ് കോടതിയില്‍ തനിയെ വാദിക്കുന്ന രീതിയൊക്കെ ഇവര്‍ പിന്തുടരുന്നവരാണ്. രണ്ടുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവര്‍ മോഷണം നടത്തുമ്പോള്‍ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ദൃശ്യം പരിശോധിച്ച പോലീസ് ഇവരാണ് മോഷ്ടാക്കളെന്ന് തിരിച്ചറിയുകയും ഇവരുമായി ബന്ധമുള്ളവരെ വിളിച്ച് ചോദ്യം ചെയ്ത് ഇരുവരും എവിടെയാണെന്ന് കണ്ടെത്തി പിടികൂടുകയായിരുന്നു.  

    Read More »
  • Breaking News

    ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീന്‍ എന്ന രാഷ്ട്രം ഉണ്ടാകാന്‍ സമ്മതിക്കില്ല ; അംഗീകരിക്കുന്ന രാജ്യങ്ങള്‍ ചെയ്യുന്നത് ഭീകരതയ്ക്ക് അംഗീകാരം നല്‍കുകയാണ്

    ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീനിനെ അംഗീകരിക്കാനുള്ള യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവയുടെ തീരുമാനത്തെ ശക്തമായി നിരാകരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍, രാജ്യങ്ങള്‍ ‘ഭീകരതയ്ക്ക് പ്രതിഫലം നല്‍കുന്നു’ എന്ന് നെതന്യാഹു ആരോപിച്ചു. യുഎസ് സന്ദര്‍ശനത്തിന് ശേഷം രാജ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 7 ലെ ഭീകരമായ കൂട്ടക്കൊലയ്ക്ക് ശേഷം പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരി ക്കുന്ന നേതാക്കള്‍ ഭീകരതയ്ക്ക് ഒരു വലിയ സമ്മാനം നല്‍കുകയാണെന്ന് പറഞ്ഞു. ആഭ്യന്തര മായും വിദേശത്തു നിന്നുമുള്ള കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, ആ ഭീകര രാഷ്ട്രത്തിന്റെ സൃഷ്ടി തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയ, കാനഡ, യുകെ എന്നിവ സംയുക്ത ശ്രമത്തിലൂടെ ഞായറാഴ്ച പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതിനുശേഷവും ദ്വിരാഷ്ട്ര പരിഹാരത്തിനായി ആഹ്വാനം ചെയ്തതിനുശേഷവുമാണ് നെതന്യാഹുവിന്റെ പ്രസ്താവന വന്നത്. ഹമാസ് അതിന്റെ നിലനില്‍പ്പ് ഉടന്‍ അവസാനിപ്പിക്കണമെന്ന് ത്രയം പറഞ്ഞു. ”ഓസ്ട്രേലിയ സ്വതന്ത്രവും പരമാധികാരവുമായ പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു.…

    Read More »
  • Breaking News

    സ്വന്തം ജനതയ്ക്കു നേരെ ബോംബിട്ട് പാക്കിസ്ഥാന്‍; വ്യോമാക്രമണത്തില്‍ മരിച്ചത് 30 പേര്‍, കൊല്ലപ്പെട്ടവരില്‍ കുട്ടികളും!

    ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ പാക്കിസ്ഥാന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം. തിറ താഴ്വരയിലുള്ള മത്രെ ദാര ഗ്രാമത്തില്‍ പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ എട്ട് എല്‍എസ്-6 ബോംബുകള്‍ വര്‍ഷിക്കുകയും ഇത് കൂട്ടക്കൊലയ്ക്ക് വഴിവയ്ക്കുകയുമായിരുന്നു. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റുവെന്ന് പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളടക്കം നിരവധി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കടിയില്‍ മൃതദേഹങ്ങള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നത് തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ബോംബ് സ്ഫോടനങ്ങളില്‍ ഗ്രാമത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും നശിച്ചു. താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ വ്യോമസേന ബോംബിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്. ഭീകരര്‍ക്കെതിരെയെന്ന പേരില്‍ മുന്‍പും ഖൈബര്‍ പഖ്തൂന്‍ഖ്വയില്‍ പാക്കിസ്ഥാന്‍ സൈന്യം ബോംബാക്രമണം നടത്തുകയും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം…

    Read More »
  • Breaking News

    വൈദഗ്ദ്ധ്യമുള്ള യുവ ശാസ്ത്ര-സാങ്കേതിക പ്രതിഭകളെ ആകര്‍ഷിക്കാന്‍ ‘കെ വിസ’ ; എച്ച് 1 ബി വിസയില്‍ അമേരിക്ക തള്ളിയതിനെ കൊള്ളാന്‍ ചൈന ; ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

    ബീജിംഗ്: എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട് അമേരിക്ക വലിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരമ്പോള്‍ വൈദഗ്ദ്ധ്യമുള്ള യുവ പ്രതിഭകളെ ആകര്‍ഷിക്കാന്‍ ‘കെ വിസ’ യുമായി ചൈന. ലോകമെമ്പാടുമുള്ള ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നീ മേഖലകളില്‍ കഴിവുള്ള പ്രൊഫഷണലുകളെ ആകര്‍ഷിക്കുന്നതിനാണ് കെ വിസ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യുവ വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ, ചൈന പുതിയ ‘കെ വിസ’ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ചൈന ഓഗസ്റ്റില്‍ ഈ തീരുമാനത്തിന് അംഗീകാരം നല്‍കുകയും 2025 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്യും. തൊഴില്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനോ പുനഃക്രമീകരിക്കുന്നതിനോ ശ്രദ്ധിക്കുമ്പോഴാണ് ചൈനയുടെ ഈ നീക്കം. അനുവദനീയമായ എന്‍ട്രികളുടെ എണ്ണം, സാധുത കാലയളവ്, താമസ കാലയളവ് എന്നിവയുടെ അടിസ്ഥാനത്തില്‍ കെ വിസ ഉടമകള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കും. കൂടാതെ, വിദ്യാഭ്യാസം, സംസ്‌കാരം, ശാസ്ത്ര-സാങ്കേതികം തുടങ്ങിയ മേഖലകളിലെ കൈമാറ്റങ്ങളിലും പ്രസക്തമായ സംരംഭക, ബിസിനസ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ കെ വിസ ഉടമകളെ അനുവദിക്കും. വിദേശ ‘യുവ ശാസ്ത്ര-സാങ്കേതിക…

    Read More »
  • Breaking News

    പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ പെരുകുന്നു ; 2023 ല്‍ രാജ്യത്ത് മരണമടഞ്ഞത് 2537 പേര്‍ ; പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട കേസുകളില്‍ മുന്നില്‍ ഹരിയാന

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് ഉണ്ടായ അപകടങ്ങളില്‍ 2023 ല്‍ രാജ്യത്ത് മരണമടഞ്ഞത് 2,537 പേര്‍. രാജ്യത്ത് കുട്ടികള്‍ വാഹനങ്ങള്‍ ഓടിച്ച് മാതാപിതാക്കള്‍ക്ക് പിഴയിടുന്ന സംഭവം കൂടുന്നതായി റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ഈ സംഭവം ഏറ്റവും കുടുതല്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. 18 വയസ്സില്‍ താഴെയുള്ളവര്‍ ഡ്രൈവര്‍മാരായി മരണമടഞ്ഞത് 573 കേസുകളാണ്. തൊട്ടുപിന്നില്‍ 226 പേരുമായി ഹരിയാനയും 219 പേരുമായി മദ്ധ്യപ്രദേശും നില്‍ക്കുന്നു. തമിഴ്നാട്ടില്‍ 187 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ 34 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട കേസുകളില്‍ മുന്നില്‍ ഹരിയാനയാണ്. 51 മരണം ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ 78,810 ഡ്രൈവര്‍ മരണങ്ങളില്‍ ഏകദേശം 3% മാത്രമേ പ്രായപൂര്‍ത്തിയാകാത്ത ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നുള്ളൂ. 2019 ല്‍ 18 വയസ്സില്‍ താഴെയുള്ള 2949 ഡ്രൈവര്‍മാരാണ് കൊല്ലപ്പെട്ടത്. 2020 ല്‍ 1578 പേരും കൊല്ലപ്പെട്ടു. പക്ഷേ ഇത് കോവിഡിന്റെ കാലത്തെ നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ്. എന്നാല്‍ കോവിഡ് നിയന്ത്രണത്തിന് ശേഷം…

    Read More »
  • Breaking News

    പണം നിക്ഷേപിച്ചവരുടെ സമ്മര്‍ദ്ദം പ്രതിസന്ധിയിലാക്കി ; കോടികളുടെ തിരിച്ചടവ് വരാനുണ്ടെന്നും സൂചന ; ബിജെപിയെ പ്രതിരോധത്തിലാക്കി കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യാകുറിപ്പ്

    തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്ന ആത്മഹത്യാകുറിപ്പ് പുറത്തുവന്നു. കോടികളുടെ തിരിച്ചടവ് വരാനുണ്ടെന്നും പണം നിക്ഷേപിച്ചവരുടെ സമ്മര്‍ദ്ദം പ്രതിസന്ധിയിലാക്കിയെന്നും അനില്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്നിട്ടുള്ള കത്ത്. സൊസൈറ്റിയിലെ സാമ്പത്തീക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കത്തില്‍ വ്യക്തമാകുന്ന സൂചന. നമ്മുടെ ആള്‍ക്കാരെ സഹായിച്ചപ്പോള്‍ അവര്‍ കാലതാമസം വരുത്തിയെന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. സൊസൈറ്റിയിലെ സാമ്പത്തീക പ്രതിസന്ധിയില്‍ തിരിച്ചുപിടിക്കാന്‍ ധാരാളം തുകയുണ്ടെന്നും പണം തിരിച്ചടക്കാനുള്ളവര്‍ തിരിച്ചടച്ചില്ലെന്നും പറയുന്നു. തിരുമലയില്‍ അനില്‍ പ്രസിഡന്റായ സൊസൈറ്റിയില്‍ ചിട്ടിക്ക് പോലും പണമില്ലാത്ത അവസ്ഥയുണ്ടെന്നും സാമ്പത്തീക പ്രതിസന്ധിയുണ്ടെന്നും കത്തില്‍ സൂചന നല്‍കുന്നുണ്ട്. താനും ഭരണസമിതിയും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പണം അടയ്ക്കാനുള്ളവര്‍ തിരിച്ചടച്ചിട്ടില്ലെന്നും പറഞ്ഞു. 11 കോടി രൂപയോളം സൊസൈറ്റിക്ക് ബാദ്ധ്യതയായി മാറിയിട്ടുണ്ടെന്നും ആറ് കോടിരൂപ ഇപ്പോഴും നിക്ഷേപകര്‍ക്ക് നല്‍കാനുണ്ടെന്നും കത്തിലുണ്ട്. അവര്‍ പണത്തിന്റെ കാര്യത്തില്‍ അനിലിനെ നിരന്തരം ബന്ധപ്പെടുകയും മാനസീക സമ്മര്‍ദ്ദത്തിന് കാരണമായെന്നുമാണ് അനിലിന്റെ കൈപ്പടയിലുള്ള കത്തിലുള്ളത്. അതേസമയം കത്തില്‍ പോലീസുമായി…

    Read More »
  • Breaking News

    ഷാന്‍ വധക്കേസ്: നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം; ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

    ന്യൂഡല്‍ഹി: ആലപ്പുഴയിലെ എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. നാലുപ്രതികള്‍ക്കാണ് സുപ്രീം കോടിതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ദീപങ്കര്‍ ദത്തയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഹൈക്കോടതി നേരത്തെ ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, ജാമ്യവസ്ഥകള്‍ എന്തെങ്കിലും ആവശ്യമെങ്കില്‍ വിചാരണക്കോടതിക്ക് കൂട്ടിച്ചേര്‍ക്കാന്‍ അധികാരം ഉണ്ടായിരിക്കും എന്നീ ഉപാധികളോടെയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഷാന്‍ വധക്കേസിലെ ആര്‍എസ്എസുകാരായ ഒമ്പത് പ്രതികള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാല് പേരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഹൈക്കോടതി വിധിക്കെതിരെ അഭിമന്യു, അതുല്‍, സനന്ദ് എന്നീ പ്രതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ 2021 ഡിസംബര്‍ 18-ന് വൈകിട്ടാണ് എസ്ഡിപിഐ നേതാവായിരുന്ന കെ.എസ്. ഷാന്‍ കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രണ്‍ജീത് ശ്രീനിവാസന്‍…

    Read More »
  • Breaking News

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രം “മാ വന്ദേ”; നായകൻ ഉണ്ണി മുകുന്ദൻ്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

    ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന “മാ വന്ദേ” എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി മുകുന്ദൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. നായകനായ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് വന്ന സ്പെഷ്യൽ പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ അഭിനയ വൈഭവത്തിലൂടെ, നരേന്ദ്ര മോദിയായി ഉണ്ണി മുകുന്ദൻ ശക്തവും സ്വാഭാവികവുമായ പ്രകടനം കാഴ്ചവയ്ക്കാൻ ഒരുങ്ങുകയാണ്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദിവസങ്ങൾക്ക് മുമ്പ് ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ കോടികണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ ശ്രീ നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ ജീവിത യാത്രയെ…

    Read More »
Back to top button
error: