Month: September 2025
-
Breaking News
പാകിസ്താന്‍ ഇനി ഇന്ത്യക്കെതിരേ ജയിക്കണമെങ്കില്‍ അസിം മുനീറും പിസിബി ചെയര്‍മാനും ബാറ്റിംഗിന് ഇറങ്ങണം; അമ്പയറായി മുന്‍ പാക് സുപ്രീം കോടതി ജസ്റ്റിസും വരണം: തോല്‍വിക്കു പിന്നാലെ പരിഹാസവുമായി ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരായ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു പിന്നാലെ പാക് ക്രിക്കറ്റ് ടീമിനെയും സര്‍ക്കാരിനെയും പരിഹസരിച്ച് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി, സൈനിക മേധാവി അസിം മുനീര്‍ എന്നിവരെ പരിഹസിച്ചാണ് ജയിലിലുള്ള ഇമ്രാന്‍ രംഗത്തുവന്നത്. ഇന്ത്യക്കെതിരേ പാകിസ്താനു വിജയിക്കണമെങ്കില്‍ നഖ്‌വിയെയും മുനീറിനെയും ഓപ്പണിംഗില്‍ ഇറക്കണമെന്നായിരുന്നു ഇമ്രാന്റെ പരിഹാസം. ഏറ്റവുമൊടുവില്‍ നടന്ന മത്സരത്തിലും ഇന്ത്യ മികച്ച രീതിയില്‍ പാകിസ്താനെ തോല്‍പിച്ചതോടെയാണു കടുത്ത ഭാഷയിലുള്ള പരിഹാസം. പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രികൂടിയായ ഇമ്രാന്റെ സഹോദരി അലീമ ഖാന്‍ ആണ് ഇമ്രാനെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹത്തിന്റെ വാക്കുകള്‍ വെളിപ്പെടുത്തിയത്. അസിം മുനീറും നഖ്‌വിയും ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരായി ഇറങ്ങുന്നതിനൊപ്പം മുന്‍ പാക് ചീഫ് ജസ്റ്റിസ് ക്വാസി ഫയീസ് ഇസയും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സിക്കന്ദര്‍ സുല്‍ത്താന്‍ രാജ എന്നിവര്‍ അംപയര്‍മാരായും വരണമെന്നും അവര്‍ പറഞ്ഞു. തേഡ് അംപയറായി ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സര്‍ഫറാസ് ഡോഗറും എത്തണമെന്ന അലീമ കൂട്ടിച്ചേര്‍ത്തു.…
Read More » -
Breaking News
കളി ശോകം! ബംഗ്ലാദേശിനെതിരേ സഞ്ജു ബെഞ്ചിലിരിക്കും; പകരം ജിതേഷ് ശര്‍മ; ബൗളിംഗിലും മാറ്റം; സാധ്യതാ ടീം ഇങ്ങനെ
ദുബായ്: ഏഷ്യ കപ്പില്‍ പാകിസ്താതെ തകര്‍ത്തശേഷം ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിയ ബംഗ്ലാദേശിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ ചെറിയ പണിയുമായിട്ടായിരിക്കും ഇന്ത്യ ഇറങ്ങുകയെന്നും അതില്‍ പണികിട്ടുക സഞ്ജുവിനായിരിക്കുമെന്നുമാണ് വിവരം. അഫ്ഗാനിസ്താനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയ ബംഗ്ലാ കടുവകള്‍ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയെ അട്ടിമറിക്കുകയും ചെയ്തിരുന്നു. ഇനി ഇന്ത്യയെയും ഞെട്ടിക്കാനൊരുങ്ങുകയാണ് ലിറ്റണ്‍ ദാസിന്റെ ടീം. അവരെ വില കുറച്ചു കണ്ടാല്‍ ഇന്ത്യക്കു എട്ടിന്റെ പണി തന്നെ കിട്ടിയേക്കും. ബംഗ്ലാദേശുമായുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ വലിയ അഴിച്ചു പണികള്‍ക്കൊന്നും കോച്ച് ഗൗതം ഗംഭീര്‍ തുനിഞ്ഞേക്കില്ല. എന്നാല്‍ ബാറ്റിങിലും ബൗളിങിലും ഓരോ മാറ്റങ്ങള്‍ വരുത്തിനിടയുണ്ട്. ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ അഭിഷേക് ശര്‍മയ്ക്കൊപ്പം വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഓപ്പണിങില്‍ തുടരും. ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങളിലെ ചെറിയ സ്‌കോറുകളുടെ പേരില്‍ ഗില്ലിന്റെ ഇലവിനെ സ്ഥാനം നേരത്ത ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്താനെതിരായ തകര്‍പ്പന്‍ ഇന്നിങ്സിലൂടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്…
Read More » -
Breaking News
തെരഞ്ഞെടുപ്പില്‍ പണമിറക്കിയത് വെറുതേയായോ? ട്രംപിന്റെ വിസ നിയന്ത്രണത്തില്‍ മുറുമുറുപ്പുമായി ടെക് കമ്പനികള്‍; എച്ച്1ബി വിസ ഫീസ് കുത്തനെ ഉയര്‍ത്തിയത് തിരിച്ചടിയാകും; മിടുക്കരെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ലെന്നു മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: എച്ച് 1 ബി വിസയടക്കം ട്രംപിന്റെ പുതിയ വിസ നിയമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ടെക് കമ്പനികള്‍. ടെക്‌നോളജി എക്‌സിക്യുട്ടീവുകള്‍, സംരംഭകര്‍, നിക്ഷേപകര്‍ എന്നിവരടക്കം പുതിയ നിയന്ത്രണങ്ങളും ഫീസ് വര്‍ധനയും തിരിച്ചടിയാകുമെന്നു മുന്നറിയിപ്പ് നല്‍കുന്നു. ഇവരെല്ലാം ട്രംപിന്റെ രണ്ടാം വരവിനുവേണ്ടി പണമൊഴുക്കിയവരാണെന്നതും ശ്രദ്ധേയമാണ്. പുതിയ ഫീസ് നടപ്പാക്കുന്നതിലൂടെ ചെലവുകള്‍ ദശലക്ഷക്കണക്കിനു ഡോളര്‍ ഉയരുമെന്നാണ് ടെക്‌നോളജി നേതൃത്വത്തിലുള്ളവരുടെ വിലയിരുത്തല്‍. സ്റ്റാര്‍ട്ടപ്പുകളെ ഇതു ക്രമവിരുദ്ധമായി ബാധിക്കുമെന്നും പല കമ്പനികളുടെയും നയത്തിന്റെ ഭാഗമായുള്ള വിസ നടപടികള്‍ ബുദ്ധിമുട്ടിലാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപ് ഭരണകൂടം ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്ന വിസ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. എച്ച് 1 ബി വിസയില്‍ ജോലിക്കെത്തുന്നവരുടെ ഫീസ് പത്തുലക്ഷം രൂപയാക്കുകയാണ് ഇതിലൊന്ന്. ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റ (ഫേസ്ബുക്ക്) എന്നിവയിലേക്കുള്ള വിസ നടപടികളെ ബാധിക്കും. ഇത് ഒറ്റത്തവണ മാത്രം ബാധകമാകുമോ അതോ നിലവിലെ ജീവനക്കാരെ ബാധിക്കുമോ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ പൂര്‍ണ വ്യക്തത വരുത്തിയിട്ടില്ല. ഫീസ് പ്രഖ്യാപിക്കുമ്പോള്‍ വിദേശത്തുള്ളവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ട്രംപിന്റെ രണ്ടാം…
Read More » -
Breaking News
സാമൂഹ്യ സംരംഭകരെ കണ്ടെത്തുന്നതിനുള്ള ദിശ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു, DISHA സംഘടിപ്പിക്കുന്നത് ഐഐടി പാലക്കാടും ബ്യൂമർക്ക് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി
പാലക്കാട്: സാമൂഹിക പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യാധിഷ്ഠിതമായ പരിഹാരങ്ങൾ ഒരുക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഐഐടി പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷൻ (IPTIF) അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന IPTIF, ബ്യൂമർക്ക് ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ദിശ (DISHA – Driving Innovative Solutions for Humanitarian Advancement) എന്ന പേരിൽ ഈ പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യം, ഗ്രാമവികസനം, സുസ്ഥിരത, വിദ്യാഭ്യാസ സമത്വം, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ മേഖലകളിലെ വെല്ലുവിളികൾക്ക് പരിഹാരം കാണുന്ന നൂതന ആശയങ്ങൾക്കാണ് ഈ പ്രോഗ്രാം ഊന്നൽ നൽകുന്നത്. സാങ്കേതിക ഉപദേശം, ബിസിനസ് മാർഗ്ഗനിർദ്ദേശം, സാമ്പത്തിക സഹായം എന്നിവയിലൂടെ സാമൂഹ്യ സംരംഭങ്ങളെ വളർത്തിയെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്: ബ്യൂമർക്ക് നവ ദിശ പുരസ്കാരം (Buimerc Nava DISHA Puraskaram): സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയ മൂന്ന് സാമൂഹ്യ സംരംഭകരെ ഈ പുരസ്കാരത്തിനായി തിരഞ്ഞെടുക്കും. ഇവർക്ക് സാമ്പത്തിക സഹായവും, തങ്ങളുടെ സംരംഭം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള പിന്തുണയും…
Read More » -
Breaking News
ദേശീയ പുരസ്കാര ജേതാവായ സജിൻ സംവിധാനം ചെയ്ത ‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ റഷ്യയിലെ കാസാനിലേക്ക്
കൊച്ചി: ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, ‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ റഷ്യയിലെ കാസാനിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. ‘ബിരിയാണി’ എന്ന ഏറെ ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സജിൻ ബാബു സംവിധാനം ചെയ്ത് അഞ്ജന ടാക്കീസ് നിർമിക്കുന്ന ചിത്രത്തിൽ റിമാ കല്ലിങ്കലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജന ടാക്കീസ് ൻ്റെ ബാനറിൽ അഞ്ജനാ ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ നിർമ്മാതാക്കളായും സന്തോഷ് കോട്ടായി സഹനിർമ്മാതാവായും എത്തുന്ന ഈ ചിത്രം, കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്നു. സിനിമയുടെ അന്താരാഷ്ട്ര യാത്രയിലെ ഒരു പുതിയ അധ്യായമാണ് കാസാനിലെ ഈ പ്രദർശനം. നേരത്തെ കാൻസ് ചലച്ചിത്രമേളയിൽ ട്രെയ്‌ലർ പുറത്തിറങ്ങിയപ്പോൾ തന്നെ ആഗോളതലത്തിൽ ചിത്രം ശ്രദ്ധ നേടിയിരുന്നു. കൂടാതെ, 2025-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും ‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. കലയും ശക്തമായ…
Read More » -
Business
പുതിയ ജിഎസ്ടി 2.0 വന്‍നേട്ടമാകുമെന്ന് വിലയിരുത്തല്‍ ; നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ അമുല്‍, മദര്‍ ഡയറി ഉല്‍പ്പന്നങ്ങളായ പാല്‍, വെണ്ണ, നെയ്യ്, പനീര്‍, ചീസ് എന്നിവയുടെ വില കുറച്ചു
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ പുതിയ ജിഎസ്ടി നയം വന്നത് അനേകം സാധനങ്ങളുടെ വില കുറയാന്‍ കാരണമാകും. പ്രധാനമായും പാലും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കുമാണ് ഇതിന്റെ ഏറ്റവും വലിയ ഗുണമുണ്ടാകുക. സെപ്റ്റംബര്‍ 3-ന് നടന്ന 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലെ തീരുമാനപ്രകാരം, പാല്‍, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) സെപ്റ്റംബര്‍ 22 മുതല്‍ കുറഞ്ഞിരിക്കെ അതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കി മദര്‍ ഡയറിയും അമുലും. യുഎച്ച്ടി പാല്‍, പനീര്‍, നെയ്യ്, വെണ്ണ, ചീസ്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില കുറച്ചതായി പ്രഖ്യാപിച്ചു. പാക്കേജുചെയ്ത പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ജിഎസ്ടി ഒഴിവാക്കാനും കുറക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കം രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കാന്‍ വേണ്ടിയാണ്. കുറച്ച ജിഎസ്ടിയുടെ ആനുകൂല്യം നേരിട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് ബ്രാന്‍ഡുകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അമുല്‍ ബ്രാന്‍ഡിന് കീഴില്‍ പാലുല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ജിസിഎംഎംഎഫ് (GCMMF), ജിഎസ്ടി നിരക്ക് കുറച്ചതിന്റെ മുഴുവന്‍ ആനുകൂല്യവും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചതായി ശനിയാഴ്ച…
Read More » -
Breaking News
’60 ദിവസത്തെ വെടിനിര്‍ത്തലിനു തയാറായാല്‍ പാതി ബന്ദികളെ വിട്ടയയ്ക്കാം’; ബന്ദികളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ ഹമാസ് ട്രംപിന് അയയ്ക്കാന്‍ ഖത്തറിനു കത്ത് കൈമാറിയെന്ന് റിപ്പോര്‍ട്ട്; ആക്രമണം രൂക്ഷമാക്കി ഇസ്രയേല്‍
ന്യൂയോര്‍ക്ക്: ഗാസ തച്ചുതകര്‍ത്തുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നേറ്റം തുടരുന്നതിനിടെ ബന്ദികളെ വധിക്കുമെന്നു സൂചനകാട്ടിയുള്ള ചിത്രങ്ങള്‍ ഹമാസ് പുറത്തുവിട്ടിരുന്നു. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ പാതിയോളം ബന്ദികളെ വിട്ടയയ്ക്കാമെന്നു ചൂണ്ടിക്കാട്ടി തീവ്രവാദി സംഘടനയായ ഹമാസ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു കത്തയച്ചെന്നു റിപ്പോര്‍ട്ട്. നിലവില്‍ ഖത്തറിന്റെ പക്കലാണു കത്തെന്നും ഈയാഴ്ചതന്നെ ട്രംപിനു കൈമാറുമെന്നാണു ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്തില്‍ ഹമാസിന്റെ ഒപ്പില്ലെങ്കിലും 60 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ പാതിയോളം ബന്ദികളെ വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ 48 ബന്ദികളാണ് ഇസ്രയേലിന്റെ പക്കലുള്ളത്. ഇതില്‍ ഇരുപതോളം പേര്‍ ജീവനോടെയുണ്ടെന്നു കരുതുന്നു. ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണത്തിനു പിന്നാലെ ഇവരുടെ കാര്യവും അനിശ്ചിതത്വത്തിലായിരുന്നു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) നേരത്തേ ഗാസയില്‍നിന്നുള്ള യുദ്ധരംഗങ്ങളടങ്ങിയ വീഡിയോ പുറത്തുവിട്ടിരുന്നു. ഇതില്‍ ഹമാസ് പോരാളികള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും വിഷ്വലുകളുണ്ട്. ഗിവാറ്റി ബ്രിഗേഡിലെ സൈനികനു ഗുരുതരമായി പരിക്കേറ്റതിന്റെ രംഗങ്ങളും ഇതിലുണ്ട്. ഹമാസ് പുറത്തുവിട്ട ചിത്രങ്ങള്‍ക്കും…
Read More » -
Breaking News
മൂന്നാം വരവിനൊരുങ്ങി ജോർജുകുട്ടിയും കുടുംബവും!! ജീത്തു ജോസഫ്-മോഹൻ ലാൽ കൂട്ടുകെട്ടിൽ ദൃശ്യം- 3 ചിത്രീകരണം ആരംഭിച്ചു
കൊച്ചി: പ്രേക്ഷകർ നെഞ്ചോടു ചേർത്തുവച്ച ജോർജുകുട്ടിയും, കുടുംബവും വീണ്ടും എത്തുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫിൻ്റെ സംവിധാനത്തിൽ മെഗാ വിജയം സമ്മാനിക്കുകയും ചെയ്ത ദൃശ്യം 1, ദൃശ്യം 2 വിനു ശേഷം ജോർജ് കുട്ടിയും കുടുംബവും മൂന്നാം വരവിനൊരുങ്ങുന്നു. ജോർജ് കുട്ടിയേയും കുടുംബത്തേയും വീണ്ടും സമ്മാനിക്കുന്ന ദൃശ്യം – 3 എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിങ്കളാഴ്ച്ച കൊച്ചി പൂത്തോട്ട ശ്രീ നാരായണ കോളെജിൽ നടന്ന ലളിതമായ ചടങ്ങിൽ തുടക്കമിട്ടു. രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം മോഹൻലാലിനു ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ദൃശ്യം – 3 ആരംഭിക്കുവാൻ കഴിഞ്ഞതു ഇരട്ടിമധുരമാണ് നൽകുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫും, നിർമ്മാതാവ് ആൻ്റെണി പെരുമ്പാവൂരും പറഞ്ഞു. സെറ്റിലെത്തിയ മോഹൻലാലിനെ നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരും, സംവിധായകൻ ജീത്തു ജോസഫും, പൂച്ചെണ്ട് നൽകി സ്വീകരിച്ചു കൊണ്ടാണ് ചടങ്ങുകൾക്കു തുടക്കമിട്ടത്. മോഹൻലാൽ ആദ്യ ഭദ്രദീപം തെളിയിച്ചപ്പോൾ അണിയാ പ്രവർത്തകരും ബന്ധു മിത്രാദികളും…
Read More »

