‘കോടതിയും സര്‍ക്കാരും നാട്ടുകാരും ചേര്‍ന്ന് പോലീസിന്റെ കൈയും കാലും കെട്ടിയിട്ടു; ഗുണ്ടകള്‍ക്കു പോലും പേടിയില്ല’; നടുറോഡിലെ കൊലപാതകത്തിനു പിന്നാലെ പോലീസ് ഗ്രൂപ്പില്‍ തീപാറും ചര്‍ച്ച

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി തല്ലിക്കൊന്ന ദൃശ്യങ്ങള്‍ കണ്ടു കേരളം ഞെട്ടിയതിനു പിന്നാലെ പോലീസുകാര്‍ക്കിടയിലും അഭിപ്രായ വ്യത്യാസം രൂക്ഷം. നടുറോഡില്‍ രണ്ട് പേര്‍ ചേര്‍ന്ന് ഒരാളെ തല്ലിക്കൊല്ലാന്‍ ഇടയാക്കിയത് എന്താണന്നും, കൊലപാതകം കണ്ടു നിന്നവര്‍ വീഡിയോ എടുത്തത് അല്ലാതെ തടയാന്‍ ശ്രമിക്കാതിരുന്നത് എന്തു കൊണ്ടാണന്നുമാണ് ചര്‍ച്ച.
പൊലീസിനെ നാട്ടുകാര്‍ക്ക് പേടിയില്ലാതായതാണ് അക്രമങ്ങള്‍ പെരുകാന്‍ കാരണമെന്നാണ് പൊലീസുകാരുടെ വാട്‌സപ് ഗ്രൂപ്പിലെ സംസാരം. കോടതിയും സര്‍ക്കാരും നാട്ടുകാരുമെല്ലാം ചേര്‍ന്ന് പൊലീസിന്റെ കയ്യും കാലും കെട്ടിയിട്ടതോടെയാണ് നാട്ടുകാര്‍ക്ക് പൊലീസിനെ പേടിയില്ലാതായത്. അതുകൊണ്ട് അക്രമം നടന്നാല്‍ ആരും തടയാന്‍ പോലും ശ്രമിക്കില്ലെന്നും ചര്‍ച്ചകള്‍ നടക്കുന്നു.
നാട്ടിലെ പ്രബുദ്ധത കൂടിപ്പോയതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും ഇവന്‍മാരെയൊക്കെ പോലുള്ളവരെ പൊലീസ് ഒന്ന് പിടിക്കുകയോ വിരട്ടുകയോ ചെയ്താല്‍ സര്‍ക്കാറും ജഡ്ജും കോടതിയും നാട്ടുകാരും എല്ലാവരും കൂടി പൊലീസിന്റെ മുതുകത്തോട്ട് കയറുമെന്നും ചര്‍ച്ചയില്‍ പറയുന്നു, എന്തെങ്കിലും ക്രൈം ഉണ്ടായാല്‍ പൊലീസിനാണ് കുറ്റം, പ്രതികളെ വിരട്ടിയാലും പൊലീസിന്റെ കുറ്റം. ശബ്ദസന്ദേശത്തില്‍ പറയുന്നു.
‘പുറത്തിറങ്ങിയാല്‍ തിരിച്ചെത്തുമെന്ന് ഒരു ഗ്യാരന്റിയും കേരളത്തിലില്ല, ഇതുപോലത്തെ തലയ്ക്ക് വെളിവില്ലാത്തവന്‍മാരുടെ കയ്യില്‍പ്പെട്ടാല്‍ ജീവന്‍ പോകും, ഇവന്‍മാര്‍ക്ക് ആരേയും പേടിയില്ലെ. അവരെ പേടിയില്ലാതാക്കി മാറ്റി. ആകെ പേടിയുണ്ടായിരുന്നത് പൊലീസിനെ ആയിരുന്നു. ആ നാലടി പേടി കൂടി ഇല്ലാതാക്കി. എല്ലാം കാണുക, അനുഭവിക്കുക, ഇതുമാത്രമാണ് ഇപ്പോള്‍ ചെയ്യാവുന്നതെന്നും പൊലീസ് ഗ്രൂപ്പില്‍ പറയുന്നു.
കൊല നടന്ന് കണ്ടുനിന്നവരാരും രക്ഷിക്കാന്‍ ശ്രമിച്ചില്ല. വിഡിയോ എടുക്കുന്നതല്ലാതെ ആരും പ്രതികരിക്കുന്നില്ല, പൊലീസിന്റെ കയ്യും കാലും കെട്ടിയിട്ടിരിക്കുകയാണെന്നും ഇങ്ങനെ കഞ്ചാവ് അടിച്ചവന്‍മാരുടെ മുന്‍പില്‍ പെടാതിരുന്നാല്‍ നല്ലതെന്നും പറയുന്നു പൊലീസ് ഗ്രൂപില്‍ നടക്കുന്ന ചര്‍ച്ചയില്‍.
#VizhinjamMurder, #KeralaPolice, #LawAndOrder, #KeralaNews, #PoliceWhatsAppGroup, #SocialIssues, #JusticeForVictim, #PublicSafety, #CrimeNews, #KeralaSociety, #PoliceSystem, #DailyHunt, #GoogleNews, #TrendingKerala, #Vizhinjam, #BrutalMurder, #SocialResponsibility, #PoliceForce, #LawEnforcement, #KeralaCrime






