അനിലിന്റെ ആത്മഹത്യാകുറിപ്പില്‍ ‘നമ്മുടെ ആള്‍ക്കാര്‍’ എന്ന് പറയുന്നത് വായ്പ എടുത്തവരെക്കുറിച്ച് ; അത് ബിജെപി ആക്കുന്നത് എകെജി സെന്ററില്‍ നിന്നും സിപിഎം കൊടുത്ത ക്യാപ്‌സൂള്‍

തിരുവനന്തപുരം: അനിലിന്റെ ആത്മഹത്യാകുറിപ്പില്‍ നമ്മുടെ ആള്‍ക്കാര്‍ എന്ന് പറയുന്നത് ബിജെപിക്കാര്‍ ആണെന്നത് എകെജി സെന്ററില്‍ നിന്നുള്ള ക്യാപ്‌സൂള്‍ ആണെന്നും സിപിഎമ്മിന്റെ കൂട്ടിച്ചേര്‍ക്കലാണെന്നും ബിജെപി നേതാവ് വി. മുരളീധരന്‍. കത്തില്‍ പറഞ്ഞിരിക്കുന്നത് വായ്പയെടുത്തവരെ കുറിച്ചാണ് അവരെ ബിജെപിക്കാര്‍ എന്ന് പറഞ്ഞിട്ടില്ലല്ലോ എന്നും പറഞ്ഞു.
ബിജെപി എന്നൊരു വാക്ക് കുറിപ്പില്‍ ഇല്ലെന്നും ബിജെപി നേതാക്കള്‍ വായ്പ എടുത്തിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി സൊസൈറ്റി വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. ബിജെപി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും മുരളീധരന്‍ പറഞ്ഞു. അഴി മതിക്കഥകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് സിപിഐഎമ്മിന്റെ ശ്രമം. രാഷ്ട്രീയ വേട്ട സിപിഐഎം അവസാനിപ്പിക്കണം എന്നും ബിജെപിക്കാരനായ സൊസൈറ്റി പ്രസിഡന്റി നെതിരായ പൊലീസ് സമീപനം സിപിഐഎം സമീപനമാണെന്നും പറഞ്ഞു.
ബിജെപി കൗണ്‍സിലര്‍ അനില്‍കുമാറിന്റെ മരണത്തില്‍ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ അന്വേഷണം വേണം. അനില്‍ ആത്മഹത്യ ചെയ്തതിന്റെ കാരണം കണ്ടെത്തണം. പൊലീ സിന്റെ ഭീഷണി ആത്മഹത്യയിലേക്ക് നയിച്ചതായാണ് മനസിലാക്കുന്നത്. പിന്നില്‍ സിപിഐഎമ്മിനും പങ്കുണ്ട്. വസ്തുതകള്‍ പുറത്തുവരണം.
സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതികള്‍ ബിജെപിക്ക് ലഭിച്ചിട്ടില്ല. അനിലി ന്റെ ആത്മഹത്യക്കുറിപ്പ് എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് ഒരു കഷ്ണം മാത്രമാണെന്നും പറഞ്ഞു. ബാക്കിയുണ്ടോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി. പ്രകോപനപരമായി ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ അങ്ങനെ പ്രതികരിച്ചതെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ എല്ലാവരും ഒരേ രീതിയില്‍ പ്രതികരിക്കണം എന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു.






