Month: July 2025

  • Breaking News

    ഓപ്പറേഷന്‍ ബംഗ്ലാദേശ് പുറത്ത്? പുതിയ പാസ്‌പോര്‍ട്ടുമായി മൂന്നു പാക് സൈനിക ഉദ്യോഗസ്ഥര്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചെന്ന് റിപ്പോര്‍ട്ട്; റോഹിന്‍ഗ്യന്‍ സായുധ ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തി; ഐഎസ്‌ഐ പദ്ധതിയുടെ ഭാഗമായി ആയുധങ്ങള്‍ കടത്തുന്നെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ്

    ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ അട്ടിമറി ലക്ഷ്യമിട്ടു റോഹിന്‍ഗ്യന്‍ സായുധ ഗ്രൂപ്പുകളുമായി പാകിസ്താന്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പുതിയ പാസ്‌പോര്‍ട്ടുമായി മൂന്നു പാക് സൈനിക ഉദ്യോഗസ്ഥര്‍ ആഴ്ചകള്‍ക്കുമുമ്പ് ബംഗ്ലാദേശിലേക്കു പറന്നെന്നു ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, മുഹമ്മദ് യൂനുസ് ഭരണകൂടം ഇതേക്കുറിച്ചു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയുമായി അത്ര രസത്തിലല്ലാത്ത സാഹചര്യത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതം മുന്നില്‍കണ്ട് ഗൗരവത്തോടെയാണു കാണുന്നതെന്നും ഉയര്‍ന്ന ഉദേ്യാഗസ്ഥര്‍ പറഞ്ഞതായി ടൈംസ് നൗ പറയുന്നു. നദീം അഹമ്മദ്, മുഹമ്മദ് താല, സൗദ് അഹമ്മദ് റാവു എന്നിവര്‍ ആഴ്ചകള്‍ക്കുമുമ്പ് അനുവദിച്ച പുതിയ പാസ്‌പോര്‍ട്ടിലാണ് ബംഗ്ലാദേശിലെത്തിയത്. ഇവരെല്ലാം പാക് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവരാണ്. റോഹിംഗ്യന്‍ അഭയാര്‍ത്ഥി വാസസ്ഥലങ്ങളില്‍ നിന്ന് മൈലുകള്‍ അകലെയുള്ള കോക്‌സ് ബസാറിലെ റാമു സൈനിക ക്യാമ്പിലേക്ക് പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ നടത്തിയ സന്ദര്‍ശനമാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയത്. റോഹിംഗ്യന്‍ തീവ്രവാദികളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സിന്റെ (ഐഎസ്‌ഐ) ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ സന്ദര്‍ശനമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍…

    Read More »
  • Breaking News

    ടി20 ഫോര്‍മാറ്റ്; യുഎഇയില്‍ മത്സരം; അനിശ്ചിതത്വത്തിന് ഒടുവില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും; ഒരാഴ്ചയ്ക്കിടെ കാണാം രണ്ടു മത്സരം; കോലിയും രോഹിത്തുമില്ലാത്ത ആദ്യ പോരാട്ടം; ചൂടുപിടിച്ച് ഏഷ്യ കപ്പ് ചര്‍ച്ചകള്‍

    ബംഗളുരു: ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ക്രിക്കറ്റില്‍ ഏറ്റുമുട്ടാന്‍ ഇന്ത്യയും പാകിസ്താനും. ഏഷ്യ കപ്പിലെ സൂപ്പര്‍ പോരാട്ടത്തിനാണ് ഇരു രാജ്യങ്ങളും കോപ്പുകൂട്ടുന്നത്. സമീപകാലത്തെ ഏറ്റുമുട്ടലുകളെത്തുടര്‍ന്നു ടൂര്‍ണമെന്റ് ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ബിസിസിഐ അടക്കം ഇനി മേലില്‍ പാകിസ്താനുമായി മത്സരത്തിനില്ലെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍, നേരത്തേ നിശ്ചയിച്ചതുപ്രകാരം സെപ്റ്റംബറില്‍ നടക്കുമെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റിന്റെ മല്‍സരക്രമത്തെക്കുറിച്ചും ദേശീയ മാധ്യമം നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടു. ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ആറു ടീമുകളാണ് മാറ്റുരയ്ക്കുക. നിലവിലെ ചാംപ്യാരായ ഇന്ത്യ കിരീടം നിലനിര്‍ത്താന്‍ തന്നെയാണു പോരിനിറങ്ങുക. ഏഷ്യാ കപ്പിലെ ഏറ്റവും വലിയ ആകര്‍ഷണം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടമാണ്. നീക്കങ്ങള്‍ അനുകൂലമായാല്‍ ഒരാഴ്ചയിലെ ഇടവേളയില്‍ രണ്ടു മത്സരങ്ങള്‍ കാണാം. പരമാവധി മൂന്നുവട്ടം ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരും. സെപ്റ്റംബര്‍ അഞ്ചിനു ടൂര്‍ണമെന്റ് ആരംഭിക്കുമെന്നാണു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ഞായറാഴ്ച ഇന്ത്യ-പാക് മത്സരം നടക്കും. 2022, 23 വര്‍ഷങ്ങളിലേതു പോലെ ഗ്രൂപ്പുഘട്ടം, സൂപ്പര്‍ ഫോര്‍, ഫൈനല്‍ എന്നിങ്ങനെയായിരിക്കും…

    Read More »
  • Breaking News

    ലഹരിക്കടത്തിലെ റാണി! ചാവക്കാടു നിന്ന് കര്‍ണാടക വഴി ഹരിയാനയിലേക്ക്; കേരള പോലീസ് തകര്‍ത്തത് ഇന്ത്യയിലെ വമ്പന്‍ ലഹരി റാക്കറ്റ്; സീമ സിന്‍ഹയ്ക്ക് ഇന്ത്യയിലും വിദേശത്തും ബന്ധം; കേരളത്തിലേക്ക് ഒഴുക്കിയത് കോടികളുടെ രാസലഹരി; അഭിമാനമായി ‘തൃശൂര്‍ സ്‌ക്വാഡ്’

    തൃശൂര്‍: രാസലഹരിയുടെ ഉറവിടം തേടി ഹരിയാനയിലൂടെ കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത് ലഹരിക്കടത്തിലെ റാണി! ചാവക്കാട് സ്വദേശികളില്‍നിന്ന് ലഭിച്ച തുമ്പു പിടിച്ചു നടത്തിയ അന്വേഷണത്തിലാണ് രാജ്യത്ത് എല്ലായിടത്തും വിദേശമത്തക്കും ലഹരിയെത്തിക്കുന്നതിലെ ‘മിടുക്കി’ സീമ സിന്‍ഹയെന്ന അമ്പത്തിരണ്ടുകാരിയെ പൊക്കിയത്. പോലീസ് നടത്തിയ ഹോംവര്‍ക്കും സാങ്കേതികത്തികവുമാണ് ഇവരിലേക്ക് എത്താന്‍ സഹായിച്ചത്. കഴിഞ്ഞ ഫെബ്രുവരി 28 നാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചാവക്കാട് സ്വദേശികളായ ഫസല്‍, നെജില്‍ എന്നിവരെ 47 ഗ്രാം രാസലഹരിയുമായി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയിരുന്നു. തുടര്‍ന്ന് സംഭവത്തിന്റൈ ഉറവിടം തേടി പോയ അന്വേഷണ സംഘം എത്തിയത് ബംഗളുരു കമ്മനഹള്ളിയിലുള്ള ഭരത് എന്ന കര്‍ണ്ണാടക സ്വദേശിയുടെ അടുത്താണ്. ഇയാളെ അറസ്റ്റ് ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഡല്‍ഹി, ഹരിയാന അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത് എന്നും വ്യക്തമായി. തുടര്‍ന്നുള്ള അതിവിദഗ്ധമായ അന്വേഷണത്തില്‍ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള സീമ സിന്‍ഹ എന്ന് പേരിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയക്കുന്നതെന്നു കണ്ടെത്തി. തുടര്‍ന്ന് തൃശൂര്‍…

    Read More »
  • Breaking News

    തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത എഫ് 35 പരിഷ്‌കാരിയെങ്കിലും പണിമുടക്കില്‍ മുമ്പന്‍; 12 വര്‍ഷത്തിനിടെ 25 അപകടങ്ങള്‍; തലയ്ക്കു മുകളില്‍ പറക്കുന്നത് അറിഞ്ഞത് 7700 എമര്‍ജന്‍സി കോഡ് പ്രക്ഷേപണം ചെയ്തപ്പോള്‍; ഇന്ത്യ മാത്രമല്ല ലോകത്ത് എമ്പാടുമുള്ളവര്‍ വിമാനം ട്രാക്ക് ചെയ്തു

    തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് എയര്‍ഫോഴ്‌സിന്റെ എഫ് 35ബി വിമാനം അത്യാധുനികമെങ്കിലും പണിമുടക്കില്‍ മുമ്പന്‍. 930 കോടിയോളം വിലവരുന്ന വിമാനത്തിനു കേടുപാടു പറ്റുക കുറവാണെന്നതാണ് വമ്പന്‍ ട്രോളുകള്‍ ഇറങ്ങാന്‍ കാരണമെന്ന് ഏവിയേഷന്‍ രംഗത്തെ വിദഗ്ധര്‍. ലോക്ഹീദ് മാര്‍ട്ടിന്‍ കോര്‍പറേഷനാണു വിമാനത്തിന്റെ പ്രാഥമിക നിര്‍മാതാക്കള്‍. എന്നാല്‍, ഇതടക്കം നിരവധി കമ്പനികള്‍ നിര്‍മാണത്തില്‍ പങ്കാളിയാണ്. നോര്‍ത്രോപ്പ് ഗ്രമ്മന്‍, ബിഎഇ സിസ്റ്റംസ്, പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി, റോള്‍സ് റോയ്‌സ് എന്നിവയ്ക്കു പുറമേ, യുകെ, ഇറ്റലി, നെതര്‍ലാന്‍ഡ്, കാനഡ, ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍നിന്നും ചില പ്രത്യേക ഭാഗങ്ങള്‍ നല്‍കുന്നുണ്ട്. ഒരിക്കലും കേടാകാന്‍ സാധ്യതയില്ലാത്ത വിമാനം ഏതോ ഗൂഢലക്ഷ്യത്തിലാണ് തിരുവനന്തപുരത്ത് ഇറക്കിയതെന്നും ഷെഡിലേക്കു മാറ്റാന്‍ പോലും അനുവദിക്കാത്തതിനു പിന്നില്‍ മറ്റെന്തൊക്കയോ കാരണങ്ങളുണ്ടെന്നാണു സോഷ്യല്‍ മീഡിയയിലെ സിദ്ധാന്തങ്ങള്‍. എന്നാല്‍, സ്ഥിതി വിവരക്കണക്കുകള്‍ നോക്കുമ്പോള്‍ അതത്ര ശരിയല്ല. 2006ല്‍ പറക്കല്‍ തുടങ്ങിയ എഫ് 35 ലൈറ്റ്‌നിംഗ്-2 വിമാനങ്ങള്‍ ആദ്യ ഏഴുവര്‍ഷം തരക്കേടില്ലാതെ പറന്നു. 2013 മുതല്‍ 2025 വരെ…

    Read More »
  • Breaking News

    വിദഗ്ധ ചികിത്സ; മുഖ്യമന്ത്രി അമേരിക്കയിലേക്ക്; പത്തു ദിവസത്തെ സന്ദര്‍ശനം; മയോ ക്ലിനിക്കില്‍ തുടര്‍ ചികിത്സ; ഓണ്‍ലൈനായി യോഗങ്ങളില്‍ പങ്കെടുക്കും

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നു. പത്തുദിവസമാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം. നാളെ പുലര്‍ച്ചയ്ക്ക് തിരുവനന്തപുരത്തു നിന്ന്  ദുബായ് വഴിയാണ് യാത്രചെയ്യുക. അമേരിക്കയിലെ പ്രശസ്തമായ മയോ ക്ളിനിക്കിലാണ് മുഖ്യമന്ത്രി നേരത്തെ ചികിത്സ തേടിയിരുന്നത്. ഇത്തവണയും പരിശോധനക്കും തുടര്‍ ചികിത്സക്കുമായാണ് യാത്ര. ദുബായ് വഴിയാണ് അമേരിക്കയിലേക്ക് മുഖ്യമന്ത്രി പോകുന്നത്. സാധാരണ വിദേശ സന്ദര്‍ശന സമയത്ത് മറ്റാര്‍ക്കും ചുമതല കൈമാറുന്ന പതിവില്ല. ഒാണ്‍ലൈനായി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നതും ഒാഫീസിലെ അടിയന്തരകാര്യങ്ങള്‍ നോക്കുന്നതുമാണ് മുഖ്യമന്ത്രിയുടെ രീതി. മുഖ്യമന്ത്രിയുടെ ഭാര്യ കമലാ വിജയനും സഹായത്തിന് സ്റ്റാഫ് അംഗങ്ങളില്‍ ഒരാളും സാധാരണ ഒപ്പം യാത്രചെയ്യാറുണ്ട്. നിലമ്പൂര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് അമേരിക്കയില്‍പോകാന്‍ ആലോചിച്ചിരുന്നെങ്കിലും ഉപതിരഞ്ഞെടുപ്പിന്‍റെ തിരക്കുകള്‍കാരണം മാറ്റിവെക്കുകയായിരുന്നു. പരിശോധനകളും മറ്റും ഇനിയും നീട്ടിവെക്കാനാവില്ലെന്നതിനാലാണ് ഇപ്പോള്‍ യാത്ര തീരുമാനിച്ചത്. സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിനെതിരെ കടുത്ത വിമര്‍ശനവും പ്രതിഷേധവും അലയടിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര. ഇതിന് മുന്‍പ് 2023 ലാണ് മുഖ്യമന്ത്രി അമേരിക്കയില്‍പോയത്.

    Read More »
  • Breaking News

    ഓഹരി വിപണയില്‍ വമ്പന്‍ തിരിമറി; അമേരിക്കന്‍ ട്രേഡിംഗ് കമ്പനി രണ്ടു വര്‍ഷത്തിനിടെ കടത്തിയത് 36,671 കോടി! ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് സെബി; ജെയിന്‍ സ്ട്രീറ്റിനും മൂന്ന് അനുബന്ധ കമ്പനിക്കും വിലക്ക്

    മുംബൈ: ഓഹരി വിപണിയില്‍ തിരിമറി നടത്തി വമ്പന്‍ ലാഭമുണ്ടാക്കിയ യുഎസ് ട്രേഡിങ് കമ്പനിയായ ജെയിന്‍ സ്ട്രീറ്റിനെയും മൂന്ന് അനുബന്ധ കമ്പനികളെയും ഓഹരി വിപണിയില്‍ നിന്നും വിലക്കി സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). 2023 മുതല്‍ 2025 വരെ കമ്പനി ഡെറിവേറ്റീവ് ട്രേഡിങില്‍ നടത്തിയ തിരിമറികളാണ് സെബി അന്വേഷണത്തില്‍ കണ്ടെത്തിയത്. ജെഎസ്‌ഐ2 ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. ജെയിന്‍ സ്ട്രീറ്റ് സിംഗപ്പൂര്‍ ലിമിറ്റഡ്, ജെയിന്‍ സ്ട്രീറ്റ് ഏഷ്യ ട്രേഡിങ് ലിമിറ്റഡ് എന്നി കമ്പനികളെയാണ് സെബി വിലക്കിയത്. 2023 ജനുവരി മുതല്‍ 2025 മാര്‍ച്ച് വരെ ഇന്‍ഡക്‌സ് ഓപ്ഷന്‍ ട്രേഡിങിലൂടെ കമ്പനിയുണ്ടാക്കിയ ലാഭം 36,671 കോടി രൂപയാണ്. ഇതില്‍ കമ്പനി അനധികൃതമായി ഉണ്ടാക്കിയ 4843.5 കോടി രൂപ എസ്‌ക്രോ അക്കൗണ്ടിലേക്ക് മാറ്റാനും സെബി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനൊപ്പം കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഇന്‍ഡക്‌സ് സൂചികകളിലാണ് ജെയിന്‍ സ്ട്രീറ്റ് തട്ടിപ്പ് നടത്തിയതെന്ന് സെബി ഇടക്കാല ഉത്തരവില്‍ പറയുന്നു. നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ ഇന്‍ഡക്‌സ്…

    Read More »
  • Breaking News

    ഡാറ്റ ചോര്‍ന്നാല്‍ ബ്രിട്ടന് എട്ടിന്റെ പണി; ഓരോ സ്‌ക്രൂ പോലും രേഖപ്പെടുത്തും; പൊളിച്ചടുക്കല്‍ നിസാര കളിയല്ല; എഫ് 35 ചിറകരിഞ്ഞ് വിമാനത്തില്‍ കൊണ്ടുപോകും; കണ്ണുകൂര്‍പ്പിച്ച് സൈന്യം

    തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35ബി യുദ്ധ വിമാനം തിരികെ പറക്കുന്നത് ചരുക്കുവിമാനത്തിലാകുമെന്ന് ഏതാണ്ട് ഉറപ്പായി. ശനിയാഴ്ചയോടെ 40 അംഗ വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തുന്നതോടെ വിമാനത്തെ തിരികെ കൊണ്ടുപോകാനുള്ള പണികള്‍ ആരംഭിക്കും. യുദ്ധവിമാനം ഭാഗികമായി പൊളിച്ച് സൈനിക ബ്രിട്ടീഷ് വ്യോമസേനയുടെ  സി-17 ഗ്ലോബ്മാസ്റ്റര്‍ III യില്‍ തിരികെ അയച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. എഫ്-35ബിയുടെ അറ്റകുറ്റപണി തുടങ്ങിയില്‍ എന്നുതീരും എന്നതില്‍ വ്യക്തതയില്ലാത്തതിനാലാണ് വിമാനത്തെ പാര്‍സലാക്കാന്‍ തീരുമാനിച്ചത്. ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ III ഉപയോഗിച്ച് എഫ്-35ബി യുദ്ധവിമാനത്തെ ബ്രിട്ടനിലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെ, യുഎസ്, ഇന്ത്യൻ എയർഫോഴ്‌സ് എന്നിവ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഹെവി-ലിഫ്റ്റ് കാർഗോ വിമാനമാണ് ഗ്ലോബ്മാസ്റ്റർ. 77 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് ഗ്ലോബമാസ്റ്റര്‍. രണ്ട് എഫ്-35 കളെ വഹിക്കാന്‍ ഇതിനാകും. എന്നാല്‍ എഫ്–35 ന്‍റെ വലുപ്പമാണ് പ്രതിസന്ധി. ALSO READ   തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത എഫ് 35 പരിഷ്‌കാരിയെങ്കിലും പണിമുടക്കില്‍ മുമ്പന്‍; 12…

    Read More »
  • Breaking News

    ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തര സഹായം കൈമാറി; മകനു താത്കാലിക ജോലി നല്‍കും; മകളുടെ ശസ്ത്രക്രിയയും ഉറപ്പു നല്‍കി മന്ത്രി വി.എന്‍. വാസവന്‍; ആശുപത്രികള്‍ മരണക്കെണിയാകരുതെന്ന് കണ്ണീരോടെ ബിന്ദുവിന്റെ അമ്മ

    കോട്ടയം മെ‍ഡിക്കല്‍ കോളജ് ദുരന്തത്തില്‍ മരിച്ച ബിന്ദുവിന്‍റെ കുടുംബത്തെ മന്ത്രി വി.എന്‍ വാസവന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി അടിയന്തര ധനസഹായവും കൈമാറി. ബിന്ദുവിൻറെ മകളുടെ ചികിൽസയും ശസ്ത്രക്രിയയും ഉറപ്പ് നൽകി. മകന് താൽക്കാലിക ജോലി ഉടൻ നൽകും. പതിനൊന്നിന് അടുത്ത മന്ത്രിസഭാ യോഗം ചേരും. കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം മന്ത്രിസഭാ യോഗം തീരുമാനിക്കും. കലക്ടറുടെ ഇന്ന് റിപ്പോർട്ട് ലഭിക്കും. ബിന്ദുവിന്റെ മകൾ നവമിയുടെ ചികിൽസയ്ക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ഹൃദയം തകർന്നു നിൽക്കുന്ന കുടുംബത്തെ ചേർത്തു നിർത്താനും ആശ്വാസവാക്കു പറയാനും മന്ത്രിമാരാരും എത്തിയില്ലെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയായിരുന്നു വാസവന്റെ സന്ദര്‍ശനം. ആശുപത്രികൾ മരണക്കെണിയാകരുതെന്ന് ബിന്ദുവിന്റെ അമ്മ അന്തിമോപചാരം അർപ്പിക്കാനെത്തിയ നേതൃത്വത്തോട് ഉള്ളുലഞ്ഞ് അഭ്യർഥിച്ചു. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ വീടിന് സമീപത്തെ സഹോദരിയുടെ സ്ഥലത്താണ് ചിതയൊരുക്കിയത് ഈ ചുടുകണ്ണീരിന് കേരളം ഇനി എന്ത് മറുപടി പറയാനാണ്. തലയോലപറമ്പിലെ തുണിക്കടയിൽ 350 രൂപ ദിവസവേതനക്കാരിയായിരുന്ന ബിന്ദുവിന്റെ തണലിലാണ് കുടുംബം പ്രതീക്ഷകൾ തുന്നിചേർത്തത്. സർക്കാർ…

    Read More »
  • Breaking News

    ഭാവന സ്റ്റുഡിയോസിനൊപ്പം നിവിൻ പോളി ഒപ്പം മമിതയും, ‘പ്രേമലു’വിന് ശേഷം റൊമാൻറിക് കോമഡിയുമായി ഗിരീഷ് എഡിയുടെ ‘ബത്ലഹേം കുടുംബ യൂണിറ്റ്’

    കൊച്ചി: മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയ നിർമ്മാണ കമ്പനികളിൽ ഒന്നായ ഭാവന സ്റ്റുഡിയോസിൻറെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ബത്ലഹേം കുടുംബ യൂണിറ്റി’ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് നിവിൻ പോളിയും മമിത ബൈജുവും. ‘പ്രേമലു’ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയാണ് ടിത്രത്തിന്റെ സംവിധായകൻ. ‘കുമ്പളങ്ങി നൈറ്റ്സ്’ മുതൽ ‘പ്രേമലു’ വരെ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക – നിരൂപക പ്രശംസ നേടിയവയാണ്. വൻ വിജയമായി മാറിയ ‘പ്രേമലു’വിന് പിന്നാലെ ഭാവന പ്രൊഡക്ഷൻ നമ്പർ – 6 ആയി വരാനിരിക്കുന്ന പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ്. റൊമാൻറിക് കോമഡി ജോണറിൽ തന്നെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം, ഛായാഗ്രഹണം: അജ്മൽ സാബു, എഡിറ്റർ: ആകാശ് ജോസഫ്…

    Read More »
  • NEWS

    കാമുകിക്കൊപ്പം ജീവിക്കാന്‍ വീട് വാങ്ങി, ആഹ്‌ളാദം അടക്കാനാവാതെ കുട്ടിക്കരണംമറിഞ്ഞു, തലയിടിച്ച് വീണ 18കാരന് ദാരുണാന്ത്യം

    സിഡ്‌നി: പുത്തന്‍ വീട്ടില്‍ കരണംമറിഞ്ഞ് സന്തോഷം പ്രകടിപ്പിക്കുന്നതിനിടെ തലയിടിച്ച് വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റിലാണ് സംഭവം. സോണി ബ്‌ളണ്ടല്‍ എന്ന 18കാരനാണ് മരിച്ചത്. അടുത്തിടെയാണ് ന്യൂ സൗത്ത് വെയ്ല്‍സിലെ സെന്‍ട്രല്‍കോസ്റ്റില്‍ നിന്നും ക്വീന്‍സ്ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റിലേക്ക് സോണി താമസം മാറിയത്. സോണിയ്ക്ക് ഇവിടെ പുതിയ ജോലി ലഭിച്ചിരുന്നു. ഇതോടൊപ്പം പുതിയ അപ്പാര്‍ട്ട്മെന്റും വാങ്ങിയതോടെ കാമുകിയ്ക്കൊപ്പം താമസം തുടങ്ങാം എന്ന സന്തോഷത്തിലായിരുന്നു സോണി. ഇത് ആഘോഷിക്കാന്‍ ബാക്ഫ്‌ളിപ്പ് ചെയ്യുന്നതിനിടെയാണ് തലയിടിച്ച് അപകടം സംഭവിച്ചത്. ജൂണ്‍ 24നാണ് അപ്പാര്‍ട്ട്മെന്റില്‍ വച്ച് അപകടമുണ്ടായത്. തുടര്‍ന്ന് സോണിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തലയില്‍ ശസ്ത്രക്രിയയും നടത്തി എന്നാല്‍ ഗുരുതര പരിക്ക് ഭേദമാകാതെ സോണി ബ്‌ളണ്ടല്‍ മരണത്തിന് കീഴടങ്ങി. സോണിയുടെ സഹോദരി ഇസബെല്ല ക്രോമാക്ഹെ വിവരം സ്ഥിരീകരിച്ചു. ഒരുമാസം മുന്‍പ് മാത്രമാണ് ക്യൂന്‍സ്ലാന്‍ഡിലേക്ക് മാറിയതെന്നും സോണിയുടെ വലിയ നേട്ടമായിരുന്നു വീട് സ്വന്തമാക്കിയതെന്നും സഹോദരി ഓര്‍മ്മിച്ചു. ‘വീട്ടിലെ ലിവിംഗ് റൂമില്‍ വച്ച്…

    Read More »
Back to top button
error: