NEWSWorld

കാമുകിക്കൊപ്പം ജീവിക്കാന്‍ വീട് വാങ്ങി, ആഹ്‌ളാദം അടക്കാനാവാതെ കുട്ടിക്കരണംമറിഞ്ഞു, തലയിടിച്ച് വീണ 18കാരന് ദാരുണാന്ത്യം

സിഡ്‌നി: പുത്തന്‍ വീട്ടില്‍ കരണംമറിഞ്ഞ് സന്തോഷം പ്രകടിപ്പിക്കുന്നതിനിടെ തലയിടിച്ച് വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റിലാണ് സംഭവം. സോണി ബ്‌ളണ്ടല്‍ എന്ന 18കാരനാണ് മരിച്ചത്. അടുത്തിടെയാണ് ന്യൂ സൗത്ത് വെയ്ല്‍സിലെ സെന്‍ട്രല്‍കോസ്റ്റില്‍ നിന്നും ക്വീന്‍സ്ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റിലേക്ക് സോണി താമസം മാറിയത്.

സോണിയ്ക്ക് ഇവിടെ പുതിയ ജോലി ലഭിച്ചിരുന്നു. ഇതോടൊപ്പം പുതിയ അപ്പാര്‍ട്ട്മെന്റും വാങ്ങിയതോടെ കാമുകിയ്ക്കൊപ്പം താമസം തുടങ്ങാം എന്ന സന്തോഷത്തിലായിരുന്നു സോണി. ഇത് ആഘോഷിക്കാന്‍ ബാക്ഫ്‌ളിപ്പ് ചെയ്യുന്നതിനിടെയാണ് തലയിടിച്ച് അപകടം സംഭവിച്ചത്. ജൂണ്‍ 24നാണ് അപ്പാര്‍ട്ട്മെന്റില്‍ വച്ച് അപകടമുണ്ടായത്. തുടര്‍ന്ന് സോണിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തലയില്‍ ശസ്ത്രക്രിയയും നടത്തി എന്നാല്‍ ഗുരുതര പരിക്ക് ഭേദമാകാതെ സോണി ബ്‌ളണ്ടല്‍ മരണത്തിന് കീഴടങ്ങി.

Signature-ad

സോണിയുടെ സഹോദരി ഇസബെല്ല ക്രോമാക്ഹെ വിവരം സ്ഥിരീകരിച്ചു. ഒരുമാസം മുന്‍പ് മാത്രമാണ് ക്യൂന്‍സ്ലാന്‍ഡിലേക്ക് മാറിയതെന്നും സോണിയുടെ വലിയ നേട്ടമായിരുന്നു വീട് സ്വന്തമാക്കിയതെന്നും സഹോദരി ഓര്‍മ്മിച്ചു. ‘വീട്ടിലെ ലിവിംഗ് റൂമില്‍ വച്ച് ബാക് ഫ്‌ളിപ്പ് ചെയ്യുമ്പോള്‍ തലയിടിച്ചു. തുടര്‍ന്ന് തലവേദനയാണെന്ന് പറഞ്ഞ് അവന്‍ കിടക്കാന്‍ പോയി.ഉണര്‍ന്നെഴുന്നേറ്റ് ടോയ്ലറ്റില്‍ പോയപ്പോള്‍ ഛര്‍ദ്ദിച്ചു. പിന്നാലെ വന്ന് കിടന്നപ്പോള്‍ ബോധമറ്റു. അവന്റെ ഉറ്റ സുഹൃത്തുക്കളാണ് ബോധമില്ലാത്ത നിലയില്‍ അവനെ കണ്ടത്.’ അവര്‍ പറഞ്ഞു.തുടര്‍ന്ന് സുഹൃത്തുക്കള്‍ ക്വീന്‍സ്ലാന്‍ഡ് ആശുപത്രിയിലെത്തിച്ചെങ്കിലും പക്ഷാഘാതമുണ്ടായി. പിന്നാലെ മരിക്കുകയായിരുന്നു.

 

Back to top button
error: