Month: July 2025
-
Breaking News
ബംഗ്ലാദേശിനെ താലിബാനു കീഴിലുള്ള അഫ്ഗാനെ പോലെയാക്കും; ഇറാനും മാതൃക: ശരിയത്ത് നിയമം നടപ്പാക്കും; ഹിന്ദുക്കള്‍ക്ക് അവകാശങ്ങള്‍ വ്യവസ്ഥ ചെയ്യും: പ്രഖ്യാപനവുമായി ജമാഅത്ത് ചാര്‍ മൊനായ്; ജനാധിപത്യത്തില്‍നിന്ന് മതരാഷ്ട്രത്തിലേക്കുള്ള മാറ്റമെന്നു വിമര്‍ശിച്ച് അവാമി ലീഗ്
ധാക്ക: ബംഗ്ലദേശിനെ പൂര്‍ണമായും ശരീഅത്ത് നിയമത്തിന് കീഴില്‍ കൊണ്ടുവരുമെന്ന് തീവ്ര ഇസ്‌ലാമിക ഗ്രൂപ്പായ ജമാ അത്ത് ചാര്‍ മൊനായ്. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനെപ്പോലെ ബംഗ്ലദേശിനെ മാറ്റുമെന്നും അതാണ് ലക്ഷ്യമെന്നും തിക്കാന ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചാര്‍ മൊനായ് പീര്‍ മുഫ്തി സയീദ് മുഹമ്മദ് ഫൈസുല്‍ കരീം പറഞ്ഞു. തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതെങ്കില്‍ ശരീ അത്ത് നിയമം രാജ്യത്ത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശരിയത്ത് നിയമത്തിനു വിരുദ്ധമല്ലാത്ത ‘നല്ലതെല്ലാം’ ലോകത്തുനിന്നു സ്വീകരിക്കും. ഇറാന്റെ മാതൃകയും പരിഗണിക്കും. ഇസ്‌ലാമിക് മൂവ്‌മെന്റ് ബംഗ്ലദേശ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ഹിന്ദുക്കള്‍ക്കായി ശരീഅത്ത് നിയമങ്ങളില്‍ അവകാശങ്ങള്‍ വ്യവസ്ഥ ചെയ്യുമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ക്ഷേമം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനും വിദ്യാഭ്യാസം തുടരുന്നതിനും സ്ഥാപനങ്ങളും സംരംഭങ്ങളും നടത്തുന്നതിനും വിലക്കുണ്ട്. ബംഗ്ലദേശിനെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിക്കുന്ന നീക്കമാണ് മത സംഘടന പ്രഖ്യാപിച്ചിരിക്കുന്നതെന്നും ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുകയാണെന്നും അവാമി ലീഗ് ആരോപിച്ചു. മുഹമ്മദ് യൂനിസിന്റെ ഇടക്കാല…
Read More » -
Crime
52കാരിയായ ട്യൂഷന്‍ ടീച്ചര്‍, തേടിയെത്തുന്നത് വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍; രണ്ടുവര്‍ഷത്തിനിടെ കൈയിലെത്തിയത് 20 കോടി രൂപ
തൃശൂര്‍: കേരളത്തിലെ രാസലഹരി കടത്തുകാരിലെ മുഖ്യകണ്ണി പിടിയില്‍. എം.ഡി.എം.എ വാങ്ങുന്നതിന് ലഹരിസംഘം പണം അയച്ചിരുന്ന അക്കൗണ്ടിന്റെ ഉടമയായ 52 കാരി സീമ സിന്‍ഹയാണ് തൃശൂര്‍ സിറ്റി പൊലീസിന്റെ പിടിയിലായത്. ഹരിയാനയില്‍ നിന്നാണ് സീമ സിന്‍ഹയെ പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ചാവക്കാട്ടുകാരായ ഫസലും നെജിലും എം.ഡി.എം.എയുമായി പൊലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സീമ സീന്‍ഹ.യെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇവര്‍ക്ക് എം.ഡി.എം.എ കൈമാറിയത് സീമ സിന്‍ഹയെന്നാണ് പൊലീസ് പറയുന്നത്. ബിഹാര്‍ പട്‌ന സ്വദേശിയാണ് , ട്യൂഷന്‍ ടീച്ചറായ സീമ. ഇവര്‍ രണ്ടു വര്‍ഷത്തിനിടെ നടത്തിയത് 20 കോടിയുടെ ഇടപാടുകളാണ്. നൈജീരിയന്‍ സ്വദേശി വഴിയായിരുന്നു സീമ ഇടപാടുകള്‍ നടത്തിയിരുന്നത്. ഇയാളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൃശൂര്‍ എ.സി.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സീമ സിന്‍ഹയെ പിടികൂടിയത്.
Read More » -
Breaking News
ഓണം മൂഡ്; “സാഹസം” ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്
‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിലെ ആദ്യ ഗാനം പുറത്ത്. ബിബിൻ അശോക് ഈണം നൽകിയ ” ഓണം മൂഡ്’ എന്ന ഗാനം ആലപിച്ചത് ഫെജോ, വരികൾ രചിച്ചത് വിനായക് ശശികുമാർ. ‘ട്വന്റി വൺ ഗ്രാംസ്’, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൻ്റെ പോസ്റ്ററുകൾ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ”സരിഗമാ ” ആണ് ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം നേടിയത്. ഓണാഘോഷം സമ്മാനിക്കുന്ന ഉത്സവാന്തരീക്ഷമാണ് “ഓണം മൂഡ്” എന്ന ഗാനത്തിന്റെ ഹൈലൈറ്റ്. ഓണക്കാലത്ത് യുവാക്കൾക്കിടയിലും കോളേജ് കാമ്പസുകളിലും തരംഗമായി മാറും എന്ന തരത്തിലുള്ള പ്രേക്ഷക പ്രതികരണമാണ് ഗാനത്തിന്…
Read More » -
Crime
വീഡിയോയ്ക്ക് മോശം കമന്റിട്ടതിന് പരാതി നല്‍കി; ഫുഡ് വ്‌ളോഗറെ മര്‍ദിച്ച് ഭര്‍ത്താവ്, അക്രമം പതിവെന്ന് ഭാര്യ
കാസര്‍ഗോഡ്: നീലേശ്വരത്ത് ഭാര്യയുടെ യൂട്യൂബ് ചാനലിന് അശ്ലീല കമന്റിട്ട ഭര്‍ത്താവിനെതിരെ കേസ്. കമന്റ് ഇട്ടത് ചോദ്യംചെയ്തതിലുള്ള വിരോധത്തില്‍ മുടിക്ക് കുത്തിപ്പിടിച്ച് തടഞ്ഞുനിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നാണ് നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ ആരാധകരുള്ള ഫുഡ് വ്‌ളോഗറായ യുവതിയാണ് പരാതിക്കാരി. യുട്യൂബില്‍ ഇവര്‍ക്ക് 51,000 ഫോളോവേഴ്‌സുണ്ട്. ഇതിലെ വരുമാനം കൊണ്ടാണ് മകന്‍ അടങ്ങുന്ന കുടുംബം പോറ്റുന്നത്. 2023ല്‍ ഭര്‍ത്താവിനെതിരെ വീട്ടമ്മ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. ആ കേസില്‍ പൊലീസ് ഇയാള്‍ക്ക് താക്കീതും നല്‍കിയതാണ്. ഒരേ വീട്ടില്‍ തന്നെയാണ് യുവതിയും ഭര്‍ത്താവും താമസിക്കുന്നത്. എന്നാല്‍, പല ദിവസങ്ങളിലും ഇയാള്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യന്നത് പതിവാണ് എന്ന് ഭാര്യ പറഞ്ഞു. കഴിഞ്ഞ ദിവസം യുട്യൂബില്‍ വീഡിയോ എടുക്കുന്ന സമയത്താണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ഭാര്യയുടെ മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. തന്റെ യൂട്യൂബ് ചാനലിന് അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്തതിനാണ്…
Read More » -
Breaking News
ഇറാന്‍ വീണപ്പോള്‍ പത്തിമടക്കി ഹമാസും ഹിസ്ബുള്ളയും; വെടിനിര്‍ത്തലിനു സമ്മതമെന്നു ഹമാസ്; ചര്‍ച്ചകള്‍ ഉടന്‍ ആരംഭിച്ചേക്കും; ഈജിപ്റ്റിനെയും ഖത്തറിനെയും നിലപാട് അറിയിച്ചു; ഇസ്രയേല്‍ പൂര്‍ണമായി പിന്‍മാറണമെന്ന് ആവശ്യം; വഴങ്ങാതെ നെതന്യാഹു; 64 ശതമാനം പ്രദേശങ്ങള്‍ നിയന്ത്രണത്തിലെന്ന് സൈന്യം
ടെല്‍അവീവ്: ഗാസയില്‍ വെടിനിര്‍ത്തലിന് സമ്മതമറിയിച്ച് ഹമാസ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് സമ്മതം അറിയിച്ചത്. അകാരണമായി ഇസ്രയേല്‍ പലസ്തീനികളെ കൊന്നൊടുക്കുകയാണെന്നും എത്രയും വേഗം വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതിന് സമ്മതമാണെന്നും ഈജിപ്തിനെയും ഖത്തറിനെയുമാണ് ഹമാസ് അറിയിച്ചത്. സ്ഥിരമായ വെടിനിര്‍ത്തലിന് വഴി തെളിക്കുന്ന കരാറിലേക്ക് എത്തിച്ചേരുന്നതാവണം നിലവിലെ വ്യവസ്ഥകളെന്നും രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്നും ഹമാസിന്റെ സഖ്യ കക്ഷിയായ ഇസ്‌ലാമിക് ജിഹാദും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഹാമസിനെ പിന്തുണച്ചിരുന്ന ഇറാന്റെ പതനത്തിനു പിന്നാലെയാണ് ഹിസ്ബുള്ളയും ഹമാസും പത്തിമടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഹിസ്ബുള്ള നിബന്ധനകളോടെ ആയുധങ്ങള്‍ കൈമാറാമെന്നു സൂചന നല്‍കിയിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ വന്‍ നാശമാണ് ഹമാസിനുണ്ടായതെന്നും പറയുന്നു. ഹമാസ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ വൈകാതെ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹമാസ് ഒരു ശത്രുവെന്ന് പറയാനാകാത്ത വിധം നശിപ്പിച്ചു കളഞ്ഞുവെന്നും സൈന്യത്തിന്റെ പക്കലാണ് നിയന്ത്രണമെന്നും ഇസ്രയേല്‍ സൈനിക വക്താവ് വ്യക്തമാക്കി. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ പൂര്‍ണമായും മോചിപ്പിക്കുന്നത് വരെ നടപടികള്‍ തുടരുമെന്നും സൈന്യം…
Read More » -
Crime
കവിളില്‍ കുത്തിപ്പിടിച്ച് ബലമായി വിഷം കുടിപ്പിച്ചു, കൊന്നത് ഭര്‍ത്താവ് തന്നെ; നിര്‍ണായകമായത് മരണമൊഴി
ഇടുക്കി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന വിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചമുത്തി. പുല്ലാരിമംഗലം അടിവാട് കുന്നക്കാട്ട് ജോണിന്റെ മകള്‍ ജോര്‍ളി(34)യാണ് വ്യാഴാഴ്ച വൈകീട്ടോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു(43)വിനെതിരേയാണ് കൊലക്കുറ്റം ചുമത്തിയത്. ഭര്‍ത്താവ് ബലമായി വിഷം കുടിപ്പിക്കുകയായിരുന്നുവെന്ന് യുവതി മജിസ്ട്രേറ്റിന് മരണമൊഴി നല്‍കിയിട്ടുണ്ട്. ടോണി ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് അപേക്ഷ നല്‍കും. ജൂണ്‍ 26-നാണ് വിഷം ഉള്ളില്‍ച്ചെന്നനിലയില്‍ ജോര്‍ളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു; ഭര്‍ത്താവ് റിമാന്‍ഡില്‍ ടോണിയുടെ പീഡനത്തെത്തുര്‍ന്ന് മകള്‍ വിഷം കഴിക്കുകയായിരുന്നുവെന്ന് ആരോപിച്ച് യുവതിയുടെ അച്ഛന്‍ ജോണ്‍ കരിങ്കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവും ബന്ധുക്കളും ജോര്‍ലിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പിതാവിന്റെ പരാതിയിലുണ്ട്. 20 പവന്റെ സ്വര്‍ണാഭരണങ്ങളും 2 ലക്ഷം രൂപയും വിവാഹസമയത്ത് ജോണ്‍ ആദ്യം നല്‍കി. പിന്നീടു…
Read More » -
Crime
ഒന്നല്ല മുഹമ്മദലി നടത്തിയത് രണ്ട് കൊലപാതകങ്ങള്‍; 17-ാം വയസ്സില്‍ മറ്റൊരാളെ കൂടി കൊലപ്പെടുത്തിയതായി മൊഴി; മരിച്ചത് ആരെന്ന് അറിയില്ല, കൊലപാതകത്തിന് സഹായിച്ചയാളെ പിന്നീട് കണ്ടിട്ടില്ല
കോഴിക്കോട്: 39 വര്‍ഷം മമ്പ് നടത്തിയ കൊലപാതകത്തെ കുറിച്ച് തുറന്നു പറഞ്ഞ മുഹമ്മദലി മറ്റൊരാളെയും കൊലപ്പെടുത്തിയിരുന്നതായി പോലിസിന് മൊഴി നല്‍കി. 1986ല്‍ നടത്തിയ ആദ്യ കൊലപാതകത്തിന് ശേഷം 1989 ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍വച്ചും ഒരാളെ കൊന്നുവെന്നാണു മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലുമായി സാമ്യമുള്ള കേസ് 1989 സെപ്റ്റംബര്‍ 24നു നടക്കാവ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും കണ്ടെത്തി. കടപ്പുറത്ത് യുവാവിന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയ വാര്‍ത്ത പിറ്റേന്ന് മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നാല്‍ രണ്ട് കേസുകളിലും മരിച്ചത് ആരെന്ന് വ്യക്തമല്ല. അജ്ഞാത ജഡമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് കേസില്‍ അന്വേഷണം തുടങ്ങി. രണ്ടാമത്തെ കൊലപാതകത്തെക്കുറിച്ച് മുഹമ്മദലി പറയുന്നതിങ്ങനെ: ‘കൂടരഞ്ഞിയിലെ സംഭവത്തിനുശേഷം കോഴിക്കോട്ടുവന്ന് ഹോട്ടലിലും മറ്റും ജോലി ചെയ്തു ജീവിച്ചിരുന്ന കാലത്ത് (അന്ന് ആന്റണി എന്നായിരുന്നു പേര്) ഒരാള്‍ പണം തട്ടിപ്പറിച്ചു. അയാള്‍ വെള്ളയില്‍ ബീച്ച് പരിസരത്തുള്ളതായി കുറച്ചു…
Read More » -
Breaking News
നാലു ലക്ഷമല്ല, ഷമി പത്തുലക്ഷം നല്‍കണം: ജീവനാംശത്തിന്റെ തുക പോരെന്നു ഹസിന്‍ ജഹാന്‍; ഷമിയുടെ ജീവിത രീതിവച്ച് നാലുലക്ഷം ചെറിയ തുക; നാലുവര്‍ഷം മുമ്പ് ആവശ്യപ്പെട്ടതും പത്തുലക്ഷം; നിയമ പോരാട്ടം തുടരുമെന്നും മുന്‍ ഭാര്യ
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുന്‍ ഭാര്യ ഹസിന്‍ ജാഹാനും മകള്‍ ഐറക്കും കൂടി മാസം നാല് ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹസിന്‍ ജഹാന് ഒന്നര ലക്ഷം രൂപയും മകള്‍ക്ക് രണ്ടര ലക്ഷം രൂപയുമാണ് നല്‍കേണ്ടതെന്നുമാണ് വിവാഹമോചന കേസില്‍ കോടതി ഉത്തരവിട്ടത്. എന്നാലിപ്പോള്‍ നാല് ലക്ഷം രൂപ ചെറിയ സംഖ്യയാണെന്നും പത്ത് ലക്ഷം മാസം വേണമെന്നുമാണ് താന്‍ ആവശ്യപ്പെട്ടിരുന്നതെന്നും പറയുകയാണ് ഹസിന്‍ ജഹാന്‍. ഷമിയുടെ ജീവിതരീതി വച്ച് നാല് ലക്ഷം ചെറിയ സംഖ്യയാണെന്നും പിടിഐയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ഹസിന്‍ പറഞ്ഞു. ‘നാലു വര്‍ഷം മുൻപ് ഞങ്ങൾ ആവശ്യപ്പെട്ടത് പത്തു ലക്ഷം രൂപയായിരുന്നു. ജീവിതച്ചെലവ് ഇപ്പോൾ വർധിച്ചിട്ടുണ്ട്. ഷമിയുടെ ജീവിത രീതി വച്ച് നോക്കുമ്പോൾ നാലു ലക്ഷം ചെറിയ തുകയാണ്. എങ്കിലും കോടതി വിധി ഞങ്ങൾക്കു വലിയ വിജയമാണ്,’ ഹസിൻ ജഹാന്‍ പറഞ്ഞു. തങ്ങളുടെ നിയമപോരാട്ടത്തില്‍ കോടതിവിധി ഒരു നാഴികക്കല്ലാണെന്നും എന്നാല്‍ ജീവനാംശം പ്രതിമാസം പത്ത്…
Read More » -
Breaking News
മസൂദ് അസര്‍ എവിടെ? മുംബൈ ഭീകരാക്രമണ കേസ് ആസൂത്രകന്‍ പാകിസ്താനില്‍ ഇല്ലെന്നു ബിലാവല്‍ ഭൂട്ടോ; ‘അയാളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല, അഫ്ഗാനിസ്ഥാനില്‍ എങ്കില്‍ ഒന്നും ചെയ്യാനില്ല; നാറ്റോ പരാജയപ്പെട്ട സ്ഥലത്ത് ഞങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയില്ല’
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ഐക്യരാഷ്ട്ര സഭയടക്കം ഭീകരവാദിയായി പ്രഖ്യാപിച്ച മസൂദ് അസര്‍ പാകിസ്താനില്‍ ഇല്ലെന്നു റിപ്പോര്‍ട്ട്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവ് ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് മസൂദ് എവിടെയെന്ന ചോദ്യം ഉയരുന്നത്. ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) തലവനെ ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇയാളെ പാര്‍പ്പിച്ചിരുന്നത് ജനവാസ മേഖലയിലായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മസൂദ് അസര്‍ ഇപ്പോള്‍ എവിടെയുണ്ടെന്നു പാകിസ്താന് അറിയില്ലെന്നായിരുന്നു ഭൂട്ടോയുടെ പ്രസ്താവന. ഇയാള്‍ അഫ്ഗാനിസ്താനിലുണ്ടെന്നാണു സൂചന. മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനെന്ന നിലയില്‍ കൈമാറണമെന്ന് ഇന്ത്യയുടെ നിരന്തര ആവശ്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് മസൂദിന്റെ അസാന്നിധ്യമെന്നതും ശ്രദ്ധേയമാണ്. ‘ഞങ്ങള്‍ക്ക് അദ്ദേഹത്തെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ലെ’ന്നാണു അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഭൂട്ടോ പറയുന്നത്. അഫ്ഗാന്‍ ജിഹാദികളുമായുള്ള ബന്ധം കണക്കിലെടുക്കുമ്പോള്‍ അവിടെയുണ്ടാകുമെന്നാണു കരുതുന്നത്. പാകിസ്താനിലുണ്ടെന്ന് ഇന്ത്യ വിശ്വസനീയ തെളിവുകള്‍ നല്‍കിയാല്‍ മസൂദിനെ അറസ്റ്റ് ചെയ്യാന്‍ തയാറാണെന്നും ഭൂട്ടോ പറഞ്ഞു. മസൂദ് അസ്ഹര്‍ അഫ്ഗാനിസ്ഥാനിലാണെങ്കില്‍ പാകിസ്താന് ഒന്നും ചെയ്യാനില്ല. പാശ്ചാത്യലോകം…
Read More » -
Breaking News
പരപുരുഷബന്ധം എന്നു സംശയം: 4 മക്കളുടെ അമ്മയായ വനിതാ കൗൺസിലറെ ഭർത്താവ് വെട്ടിക്കൊന്നു
മറ്റൊരു യുവാവുമായി സംശയകരമായ ബന്ധം പുലർത്തുന്നു എന്ന സംശയത്തിൻ്റെ പേരിൽ 4 മക്കളുടെ അമ്മയായ വനിതാ കൗൺസിലറെ ഭർത്താവു വെട്ടിക്കൊന്നു. ചെന്നൈ തിരുവള്ളൂർ ജില്ലയിലെ തിരുനിന്ദ്രാവൂർ മുൻസിപ്പാലിറ്റിയിലെ കൗൺസിലറായ എസ്. ഗോമതി(38)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഗോമതിയെ ഭർത്താവ് സ്റ്റീഫൻ രാജാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നാലെ സ്റ്റീഫൻ രാജ് പൊലീസിൽ കീഴടങ്ങി. ഇരുവരും വിസികെ പ്രവർത്തകരാണ്. ഗോമതിയും സ്റ്റീഫൻ രാജും10 വർഷം മുൻപാണ് വിവാഹിതരായത്. ഇവർ 4 കുട്ടികൾക്കൊപ്പം പെരിയ കോളനിയിലാണു താമസിച്ചിരുന്നത്. കുറച്ച് മാസങ്ങളായി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു എന്നു പൊലീസ് കണ്ടെത്തി. ഗോമതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നായിരുന്നു സ്റ്റീഫൻ രാജിൻ്റെ ആരോപണം. വെള്ളിയാഴ്ച രാത്രി, തർക്കമുണ്ടായതിനു പിന്നാലെ, ഭർത്താവ് സ്റ്റീഫൻ രാജ് യുവതിയെ വെട്ടുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മരിച്ചു. തിരുവള്ളൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗോമതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Read More »