Month: July 2025
-
Crime
റോഡില്‍ മറ്റൊരു പുരുഷനുമായി സംസാരിക്കുന്നത് കണ്ടതോടെ ‘അവിഹിത’മുറപ്പിച്ചു; തര്‍ക്കത്തിന് പിന്നാലെ അരുംകൊല; വനിതാ കൗണ്‍സിലറെ തുരുതുരാ കുത്തി വീഴ്ത്തി; പിന്നാലെ രക്തത്തില്‍ കുളിച്ച് ഭര്‍ത്താവിന്റെ കീഴടങ്ങല്‍
ചെന്നൈ: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലാണ് ദാരുണ സംഭവം നടന്നത്. വ്യാഴാഴ്ച ആവടി ജില്ലയില്‍ വിടുതലൈ ചിരുതൈഗല്‍ കച്ചി (വിസികെ) അംഗമായ വനിതാ കൗണ്‍സിലറെയാണ് ഭര്‍ത്താവ് ക്രൂരമായി കുത്തികൊലപ്പെടുത്തിയത്. തന്റെ ഭാര്യക്ക് രഹസ്യം ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ക്രൂര കൃത്യം നടന്നത്. ജയറാം നഗറിന് സമീപം മറ്റൊരു പുരുഷനുമായി സംസാരിക്കുന്നതിനിടെയാണ് ഗോമതിയെ ഭര്‍ത്താവ് കാണുകയായിരുന്നു.രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ഗോമതിയെ തപ്പി ഭര്‍ത്താവ് ഇറങ്ങിയത്. പിന്നാലെ വീട്ടിലെത്തി തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ശേഷം, ദമ്പതികള്‍ക്കിടയില്‍ വലിയൊരു തര്‍ക്കം ഉടലെടുക്കുകയും അത് വഷളാവുകയും ചെയ്തു. പിന്നാലെ പെട്ടെന്നുള്ള അക്രമണത്തില്‍ സ്റ്റീഫന്‍ രാജ് കത്തി പുറത്തെടുത്ത് ഗോമതിയെ തുരുതുരാ കുത്തുകയായിരുന്നു. ഗോമതി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു മരിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതും അവര്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഗോമതിയെ ആയിരുന്നു. ശേഷം സ്റ്റീഫന്‍ രാജ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. പ്രതി…
Read More » -
Crime
തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിനെ ഞാന്‍ കൊന്നതാണ്! 39 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍
മലപ്പുറം: പതിനാലാം വയസ്സില്‍ നടത്തിയ കൊലപാതകം 39 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസിനോട് ഏറ്റുപറഞ്ഞ് കീഴടങ്ങി മധ്യവയസ്‌കന്‍. മുഹമ്മദലി എന്ന 54 കാരനാണ് മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകം ഏറ്റുപറഞ്ഞത്. പ്രതിയെ കിട്ടിയതോടെ ഇനി മരിച്ചതാരെന്ന് കണ്ടെത്തേണ്ട ശ്രമകരമായ ദൗത്യത്തിലാണ് പൊലീസ്. ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. ‘1986 ല്‍ കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ ഞാന്‍ കൊന്നതാണ്’. മുഹമ്മദലി പൊലീസിനെ അറിയിച്ചു. പൊലീസിനൊപ്പം കൂടരഞ്ഞിയില്‍ എത്തി എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു. മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് പറഞ്ഞാണ് മുഹമ്മദലി കൊലപാതകക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. 1986 നവംബറിലായിരുന്നു സംഭവം. ദേവസ്യ എന്ന ആളുടെ പറമ്പില്‍ കൂലിപ്പണിക്കു നില്‍ക്കുമ്പോള്‍, തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തി എന്നാണ് മൊഴി നല്‍കിയത്. സ്ഥലത്തു നിന്നും ഓടിപ്പോയ മുഹമ്മദലി രണ്ടുദിവസം…
Read More » -
Breaking News
ബ്യൂട്ടി രംഗത്തെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നു, യുകെ ബ്രാൻഡ് ഫെയ്‌സ്ജിമ്മിൽ നിക്ഷേപം നടത്തി റിലയൻസ് റീട്ടെയ്ൽ
കൊച്ചി: യുകെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫെയ്‌സ്ജിമ്മിൽ നിക്ഷേപം നടത്തി റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്. ഫേഷ്യൽ ഫിറ്റ്‌നെസ് ആൻഡ് സ്‌കിൻ കെയർ രംഗത്തെ ആഗോള ഇന്നവേറ്റർ എന്ന നിലയിൽ പേരെടുത്ത സ്ഥാപനമാണ് ഫെയ്‌സ്ജിം. വലിയ വളർച്ചാസാധ്യതയുള്ള ബ്യൂട്ടി ആൻഡ് വെൽനെസ് രംഗത്ത് വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് റിലയൻസ് റീട്ടെയ്‌ലിന്റെ പുതിയ നീക്കം. ബ്യൂട്ടി, വെൽനെസ് രംഗത്തെ വിഖ്യാത സംരംഭകനായ ഇംഗെ തെറോൺ സ്ഥാപിച്ച സംരംഭമാണ് ഫെയ്‌സ്ജിം. നോൺ ഇൻവേസിവ് ഫേഷ്യൽ വർക്കൗട്ടുകളിലൂടെയും അത്യാധുനിക സ്‌കിൻകെയർ ഫോർമുലേഷനുകളിലൂടെയും സ്‌കിൻകെയർരംഗത്ത് വിപ്ലവാത്മക മാറ്റം സൃഷ്ടിച്ച കമ്പനിയാണ് ഫെയ്‌സ്ജിം. വിവിധ ആഗോള വിപണികളിൽ കൾട്ട് ഫോളോവേഴ്‌സ് ഉള്ള ബ്രാൻഡാണ് ഫെയ്‌സ്ജിം. ബ്യൂട്ടി, വെൽനെസ്റ്റ്, ഫിറ്റ്‌നെസ് എന്നീ മൂന്ന് ഘടകങ്ങളെയും ഒരുപോലെ കോർത്തിണക്കി പുതിയൊരു വിഭാഗം തന്നെ സൃഷ്ടിച്ചതിന് വലിയ പ്രശംസ നേടിയിട്ടുള്ള സംരംഭമാണിത്. ഫെയ്‌സ് ജിമ്മിന്റെ ഇന്ത്യയിലെ സാന്നിധ്യം റിലയൻസ് റീട്ടെയ്‌ലിന്റെ ടിറയിലൂടെയായിരിക്കും സംഭവിക്കുക. ആഗോള ബ്രാൻഡിന്റൈ ഇന്ത്യയിലെ പ്രവർത്തനങ്ങളും വിപണി…
Read More » -
India
കരസേനയ്ക്ക് കരുത്തുപകരാന്‍ ‘പറക്കും ടാങ്ക്’; അപ്പാച്ചെ ഹെലികോപ്ടറുകളില്‍ മൂന്നെണ്ണം ഉടന്‍ ലഭിക്കും
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈന്യത്തിന് കരുത്തേകാന്‍ ഇന്ത്യ വാങ്ങിയ അപ്പാച്ചെ ഹെലികോപ്ടറുകളില്‍ മൂന്നെണ്ണം ഉടന്‍ ലഭിക്കും. അമേരിക്കയുമായി 2020ല്‍ ഒപ്പിട്ട 5,691 കോടി രൂപയുടെ കരാറിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ആദ്യബാച്ച് ഹെലികോപ്ടറുകളാണ് ഇവ. ആകെ ആറ് ഹെലികോപ്ടറുകള്‍ക്കാണ് കരാര്‍ ഒപ്പിട്ടത്. കഴിഞ്ഞവര്‍ഷം മെയ്- ജൂണ്‍ മാസത്തില്‍ ആദ്യബാച്ച് കോപ്ടറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ട് അത് നീണ്ടുപോവുകയായിരുന്നു. അമേരിക്കയുടെ ഭാഗത്തുള്ള സാങ്കേതിക പ്രശ്‌നങ്ങളാണ് പ്രധാന കാരണമായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സൈനിക ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നീക്കം രാജ്യം ശക്തമാക്കിയിരിക്കെയാണ് അതിന് കൂടുതല്‍ കരുത്തുപകര്‍ന്ന് അപ്പാച്ചെ എത്തുന്നത്. കരസേനയുടെ ഭാഗമായ ആര്‍മി ഏവിയേഷന്‍ കോര്‍പ്സിനുവേണ്ടിയാണ് ഇവ വാങ്ങുന്നത്. കരയാക്രമണം നടക്കുമ്പോള്‍ ആകാശത്തുനിന്ന് സൈന്യത്തിന് എല്ലാവിധ പിന്തുണയും ലഭ്യമാക്കുക എന്നതാണ് ആര്‍മി ഏവിയേഷന്‍ കോര്‍പ്‌സിന്റെ പ്രധാന ഉത്തരവാദിത്തം. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ത്തന്നെ ആര്‍മി ഏവിയേഷന്‍ കോര്‍പ്സ് ജോധ്പൂരില്‍ അപ്പാച്ചെയുടെ സ്‌ക്വാഡ്രണ്‍ ആരംഭിച്ചിരുന്നതാണ്. രണ്ടാമത്തെ ബാച്ചിലെ മൂന്ന്…
Read More » -
Breaking News
ഡ്യൂക്ക് ഓഫ് എഡിൻബർഗ് വെങ്കല പുരസ്കാരം മസിൻ ഷഫീഖ് അഹമ്മദിന്
കൊച്ചി: കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും തിളക്കമാർന്ന അംഗീകാരവുമായി കൊച്ചിയിലെ ജിപിഎസ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥി മസിൻ ഷഫീഖ് അഹമ്മദ്. ലോകപ്രശസ്തമായ ഡ്യൂക്ക് ഓഫ് എഡിൻബർഗ് പുരസ്കാരത്തിന്റെ വെങ്കല മെഡൽ നേടിയാണ് മസിൻ ശ്രദ്ധേയനായത്. 2024-25 അധ്യയന വർഷത്തിൽ പത്താം ക്ലാസിൽ മസിൻ കാഴ്ചവെച്ച മികവാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. കഴിവുകൾ വികസിപ്പിക്കുന്നതിനും ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും സാഹസികതകൾ നേടുന്നതിനും സമൂഹത്തിന് സംഭാവനകൾ നൽകുന്നതിനും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു പുരസ്കാരമാണ് ഡ്യൂക്ക് ഓഫ് എഡിൻബർഗ് അവാർഡ്. ബ്രിട്ടനിലെ എഡിൻബർഗ് ഡ്യൂക്കായിരുന്ന പ്രിൻസ് ഫിലിപ്പ് ആണ് 1956-ൽ ഈ പുരസ്കാരത്തിന് തുടക്കമിട്ടത്. ഇത് ലോകത്തിലെ ഏറ്റവും വലിയ യുവജന നേട്ടത്തിനുള്ള പുരസ്കാരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. എന്നാൽ, മസിന്റെ അക്ഷീണമായ പരിശ്രമവും നിശ്ചയദാർഢ്യവുമാണ് ഈ വലിയ അംഗീകാരത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Read More » -
Breaking News
ഹൈപെഡ്ജ് മീഡിയ ഗ്രൂപ്പ് ഇന്റർനാഷണൽ 2025 ബിസിനസ് ബ്രില്ല്യൻസ് അവാർഡ് പ്രൈഡ് മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക്
തിരുവനന്തപുരം: ഹൈപെഡ്ജ് മീഡിയ ഗ്രൂപ്പ് ഇന്റർനാഷണലിന്റെ 2025 ബിസിനസ് ബ്രില്ല്യൻസ് അവാർഡിൽ “സാമ്പത്തിക സേവനങ്ങളിലെ ഏറ്റവും മികച്ച കമ്പനിക്കുള്ള അവാർഡ്”, കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രൈഡ് മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക്. സിഇഒ ശൈലേഷ് സി നായരും സിഒഒ പൗസൻ വർഗീസും അവാർഡ് പ്രശസ്ത സിനിമ താരം അമീഷ പട്ടേലിൽ നിന്നും ഏറ്റുവാങ്ങി. രാജസ്ഥാനിലെ ജയ്പുരിൽ വച്ച് നടന്ന ചടങ്ങിൽ നിരവധി സൊസൈറ്റികളിൽ നിന്നാണ് പ്രൈഡ് സൊസൈറ്റിയെ അവാർഡിന് തിരഞ്ഞെടുത്തത്. ഒരു ലക്ഷത്തിൽ പരം മെമ്പർമാരും 800 കോടിയിൽ അധികം വരുന്ന ബിസിനസ് ടേൺ ഓവറും ഉള്ള പ്രൈഡ് സൊസൈറ്റിക്കു കഴിഞ്ഞ വർഷം 100 കോടി ഹ്രസ്വ കാല വായ്പ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള എൻസിഡിസിയിൽ നിന്നും ലഭിച്ചിരുന്നു.
Read More » -
Kerala
കച്ചവടക്കാര്‍ക്ക് പത്ത് ദിവസത്തേക്ക് 80,000 രൂപ വാടക, ഒപ്പം താമസവും! ‘ഒറ്റക്കൊമ്പന്‍’ വൈബില്‍ പാലാ
കോട്ടയം: പാലാക്കാരുടെ ഏറ്റവും വലിയ ആഘോഷമാണ് പാലാ ജൂബിലി പെരുന്നാള്‍. ഡിസംബര്‍ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. എന്നാല്‍, ജുണ്‍, ജൂലൈ മാസങ്ങളിലായി പാലാക്കാര്‍ പെരുന്നാള്‍ വൈബിലാണ്. രാത്രി ആളുകളുടെ തിക്കും തിരക്കുമാണ്. പക്ഷേ, ഇതെല്ലാം പാലാക്കാരല്ല, ഒപ്പം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഉണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായാണ് ഇപ്പോള്‍ പാലാ ജൂബിലി മാതൃകയില്‍ ആഘോഷം നടത്തുന്നത്. പാലാക്കാരന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് കുരിശുപള്ളി ജംഗ്ഷനിലാണ്. സിനിമയുടെ പ്രധാന ഭാഗമാണ് പാലാ ജൂബിലി പെരുന്നാള്‍. നായകന്‍ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള താരങ്ങള്‍ സ്ഥലത്തുണ്ട്. വലിയ ജനക്കൂട്ടത്തിനൊപ്പം പ്രദക്ഷിണത്തില്‍ സുരേഷ് ഗോപി പങ്കെടുക്കുന്ന സീനുകളാണ് കഴിഞ്ഞ ദിവസം ഷൂട്ട് ചെയ്തത്. ഫൈറ്റ് സീനും ഒരു പാട്ടും ഇവിടെ ഷൂട്ട് ചെയ്യുന്നുണ്ട്. ഡിസംബറില്‍ നടക്കുന്ന യഥാര്‍ത്ഥ ജൂബിലിയെ അതേപടി പകര്‍ത്തുകയാണിവിടെ. രാത്രി ഒമ്പത് മണിക്ക് ആരംഭിക്കുന്ന ഷൂട്ടിംഗ് പുലര്‍ച്ചെ അഞ്ച് വരെ നീളും. ജൂബിലി…
Read More » -
Kerala
ബിന്ദുവിന്റെ മരണം: ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാനവ്യാപക പ്രതിഷേധം; രാജിയാവശ്യപ്പെട്ട് മാര്‍ച്ച്
തിരുവനന്തപുരം: കോട്ടയത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിക്കെട്ടിടം തകര്‍ന്ന് മകള്‍ക്ക് കൂട്ടിരിപ്പിനെത്തിയ സ്ത്രീ മരിച്ചതിനു പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ വ്യാപക പ്രതിഷേധം. കോട്ടയം മെഡിക്കല്‍ കോളേജിലേക്കും തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുമടക്കം വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മന്ത്രി രാജിവെയ്ക്കണമെന്നാണ് ആവശ്യം. പ്രതിഷേധ സാധ്യത മുന്നില്‍ക്കണ്ട് ആരോഗ്യമന്ത്രിയുടെ വസതിക്കും ഓഫീസിനും കനത്ത പോലീസ് കാവലേര്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരത്ത് ബിജെപി നടത്തിയ മാര്‍ച്ചില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപ്പിടിത്തം, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍, കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് രോഗിയായ മകള്‍ക്ക് കൂട്ടിരിപ്പിനെത്തിയ സ്ത്രീ മരിച്ച സംഭവം എന്നിവയുള്‍പ്പെടെ സൃഷ്ടിച്ച വിവാദത്തിന്റെ പശ്ചാതലത്തിലാണ് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിക്കെതിരേ പ്രതിഷേധമുയര്‍ന്നത്. കനത്ത സുരക്ഷയാണ് സ്ഥലത്ത് പോലീസ് ഏര്‍പ്പെടുത്തിയത്. സെക്രട്ടേറിയറ്റ് അനക്സിന്റെ മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കൊല്ലത്തും ബിജെപിയുടെ പ്രതിഷേധം…
Read More » -
Crime
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു; ഭര്‍ത്താവ് റിമാന്‍ഡില്‍
ഇടുക്കി: തൊടുപുഴയില്‍ ഗാര്‍ഹികപീഡനത്തെത്തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു. പുല്ലാരിമംഗലം അടിവാട് കുന്നക്കാട്ട് ജോണിന്റെ മകള്‍ ജോര്‍ളി (36) ആണ് വ്യാഴാഴ്ച വൈകീട്ട് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30-ഓടെയാണ് വിഷം കഴിച്ചത്. ഒരാഴ്ചയായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജോര്‍ളിയുടെ അച്ഛന്റെ പരാതിയില്‍, ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു(43)വിനെതിരേ കരിങ്കുന്നം പോലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. വിവാഹം രണ്ടുവര്‍ഷം മുന്‍പ്; നഴ്സായ യുവതി ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ ഭര്‍ത്താവില്‍നിന്നുണ്ടായ കടുത്ത മാനസിക, ശാരീരികപീഡനങ്ങളെത്തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നായിരുന്നു യുവതിയുടെ പിതാവിന്റെ പരാതി. ജോര്‍ളിയെ ടോണി നിരന്തരം മര്‍ദിക്കുമായിരുന്നുവെന്നും ആരോപണമുണ്ട്. വിവാഹസമയത്ത് നല്‍കിയ 20 പവന്‍ സ്വര്‍ണാഭരണവും പലപ്പോഴായി ആറുലക്ഷം രൂപയും ടോണി കൈക്കലാക്കിയെന്നും പരാതിയിലുണ്ട്. മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കും. മകള്‍: അലീന. ജോര്‍ളിയുടെ അമ്മ: പരേതയായ ആനീസ്. സഹോദരങ്ങള്‍: തോമസ്, റോമോന്‍, ഷേര്‍ളി.
Read More » -
Kerala
മണ്ണ് മാറ്റി തിരച്ചില്‍ നടത്താന്‍ പറഞ്ഞു, രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചില്ല; പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ശ്രമമെന്ന് വാസവന്‍
കോട്ടയം: മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ തിരച്ചില്‍ നടത്തുന്നത് സംബന്ധിച്ച് മന്ത്രിമാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍. ഇത് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് നടക്കുന്നത്. തിരച്ചില്‍ നിര്‍ത്തിവച്ചു എന്നുപറയുന്നത് രാഷ്ട്രീയ ആരോപണമാണെന്നും വിവരം അറിഞ്ഞ ഉടന്‍ തന്നെ സ്ഥലത്തെത്തിയതായും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. മണ്ണ് മാറ്റി തിരച്ചില്‍ നടത്തണമെന്ന നിര്‍ദേശം നല്‍കിയത് താനാണെന്നും വാസവന്‍ പറഞ്ഞു. അവിടെ നിന്ന് കിട്ടിയ വിവരം അനുസരിച്ചാണ് ഉപയോഗശൂന്യമായ കെട്ടിടമെന്ന് പറഞ്ഞതെന്നും വാസവന്‍ പറഞ്ഞു. മെഡിക്കല്‍ സൂപ്രണ്ടാണ് ആരോഗ്യമന്ത്രിയോട് ആ കെട്ടിടം ഉപയോഗിക്കാറില്ലെന്ന് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി അങ്ങനെ മാധ്യമങ്ങളോട് പറഞ്ഞത്. കോട്ടയം മെഡിക്കല്‍ സൂപ്രണ്ടിനെ അവിശ്വസിക്കേണ്ടതില്ല. അദ്ദേഹം അങ്ങനെ കള്ളം പറയുന്ന ഒരാളല്ല. ഇന്ന് വൈകീട്ട് ബിന്ദുവിന്റെ വീട്ടിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നലെ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ എംഎല്‍എയും പ്രവര്‍ത്തകരുമാണ് ആംബുലന്‍സിന് വിലങ്ങിട്ടത്.…
Read More »