Month: July 2025
-
Breaking News
വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം ആദ്യവാരംമുതൽ, നായികയായി മലയാളി താരം സംയുക്ത മേനോൻ
കൊച്ചി: തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ജൂലൈ ആദ്യ വാരമാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. മലയാളി താരം സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. വിജയ് സേതുപതിയെ ഇതുവരെ കാണാത്ത വേഷത്തിൽ അവതരിപ്പിക്കുന്നു എന്നതാണ് ഈ വമ്പൻ പ്രോജക്റ്റിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ഇതിലൂടെ തന്റെ…
Read More » -
Breaking News
ബോസുമായി ബന്ധം? യുവതിയെ കൊന്ന് കമ്പളിയില്‍ പൊതിഞ്ഞ് രണ്ടു രാത്രി കൂടെക്കിടന്നു യുവാവ്; കൊന്നത് ലിവ്-ഇന്‍ പങ്കാളിയെ
സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്ന സംശയത്താല്‍ ലിവ്–ഇന്‍ പാര്‍ട്ണറെ കൊലപ്പെടുത്തി രണ്ടു ദിവസം കൂടെക്കിടന്ന് യുവാവ്. ഭോപ്പാലിലെ ഗായത്രി നഗറിലാണ് സംഭവം. 29കാരിയായ റിതിക സെന്നിനെയാണ് 32കാരനായ സച്ചിന്‍ രാജ്പുത് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന റിതികയ്ക്ക് ബോസുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. മൂന്നര വര്‍ഷത്തോളമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു സച്ചിന്‍ രാജ്പുതും റിതിക സെന്നും. സച്ചിന് ജോലിയില്ലാത്തത് ഇരുവര്‍ക്കുമിടെയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനിടെയിലാണ് ബോസുമായി റിതികയ്ക്ക് ബന്ധമുണ്ടോയെന്ന സംശയം കൂടി സച്ചിനുണ്ടാവുന്നത്. ജൂണ്‍ 27ന് ഇരുവര്‍ക്കുമിടെയില്‍ തര്‍ക്കം ഉടലെടുക്കുകയും പിന്നാലെ സച്ചിന്‍ റിതികയെ കൊലപ്പെടുത്തുകയും ചെയ്തു. കൊലപാതകത്തിനു ശേഷം റിതികയുടെ മൃതദേഹം കമ്പിളിഷീറ്റില്‍ പൊതിഞ്ഞ് കട്ടിലില്‍ കിടത്തി ഇയാള്‍ രണ്ടു രാത്രി കൂടെക്കിടന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പേടിയും ആശങ്കയും കൂടി ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച്ച സുഹൃത്തിനെ വിളിച്ചു കുറ്റസമ്മതം നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആദ്യം വിശ്വസിച്ചില്ലെങ്കിലും സച്ചിന്‍ ആവര്‍ത്തിച്ചു പറഞ്ഞതോടെ സുഹൃത്ത് പൊലീസിനെ…
Read More » -
Kerala
സുപ്രീംകോടി ‘നോ’ പറഞ്ഞതോടെ രാജ്ഭവന്റെ അധികാരം കുറഞ്ഞു; സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ പോലും നിശ്ചിയക്കാന്‍ അര്‍ലേക്കര്‍ക്ക് അവകാശമില്ലേ? സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് പുതിയ തലത്തിലേക്ക്
തിരുവനന്തപുരം: ഗവര്‍ണറുടെ സുരക്ഷയ്ക്കായി രാജ്ഭവന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സര്‍ക്കാര്‍ വെട്ടുന്നത് സുപ്രീംകോടതി വിധിയുടെ കൂടി പശ്ചാത്തലത്തില്‍. സുരക്ഷയ്ക്ക് നിയോഗിച്ച 6 പൊലീസുകാരെയാണ് ഒഴിവാക്കിയത്. നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനുശേഷമാണ് ഉത്തരവ് റദ്ദാക്കിയത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ കോടതി സമയപരിധി നിശ്ചയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ക്ക് സംസ്ഥാന സര്‍ക്കാനെതിരെ ഒന്നും ചെയ്യാനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തല്‍. ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറുടെ നിലപാട് സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു. ഇതോടെ ഗവര്‍ണ്ണറും സര്‍ക്കാരും തെറ്റി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ട പോലീസുകാരെ പോലും നല്‍കാത്തത്. തന്റെ സുരക്ഷയ്ക്കായി നിയോഗിക്കേണ്ട പൊലീസുകാരുടെ പട്ടിക ഡിജിപി കാണാനെത്തിയപ്പോള്‍ ഗവര്‍ണര്‍ കൈമാറിയിരുന്നു. 6 പേരുടെ പട്ടികയാണ് കൈമാറിയത്. ഇവരാണ് ഗവര്‍ണറുടെ ഒപ്പം സഞ്ചരിക്കേണ്ടത്. പട്ടിക ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി കൈമാറി. മറ്റ് സുരക്ഷാപ്രശ്നങ്ങളില്ലെങ്കില്‍, ഭരണാധികാരികള്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെയാണ് ഒപ്പം നിയോഗിക്കുന്നത്.…
Read More » -
Kerala
വെറും പ്ലസ് ടുക്കാരിയായ വീട്ടമ്മ ‘എല്ലാം ഒപ്പിച്ചത്’ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സ്വന്തമാക്കാന്‍; ജയിലിനുള്ളില്‍ കഴിയുമ്പോള്‍ അതും നഷ്ടമാകുന്നു; കൂടത്തായിയിലെ ജോളി ഇനി വിവാഹമോചിത…
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളിക്ക് ജയില്‍ വാസത്തിനിടെ ഡിവോഴ്സും. ജോളിക്കെതിരെ ഭര്‍ത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന ഹര്‍ജി കോഴിക്കോട് കുടുംബ കോടതി അനുവദിക്കുകയായിരുന്നു. കൊലക്കേസില്‍ പ്രതിയായ ഭാര്യ ഏത് ആക്രമണത്തിനും മുതിരുമെന്നും കേസില്‍ ഉള്‍പ്പെട്ട് റിമാന്‍ഡില്‍ വിചാരണ നീളുകയാണെന്നും വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് അഡ്വ.മനോഹര്‍ലാല്‍ മുഖേന നല്‍കിയ ഹര്‍ജിയാണ് അനുവദിച്ചത്. 2021 ല്‍ നല്‍കിയ ഹര്‍ജി എതിര്‍ ഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാല്‍ ഇന്നലെ തീര്‍പ്പാക്കുകയായിരുന്നു. കൂടത്തായി കൂട്ടക്കൊലക്കേസില്‍ താന്‍ നിപരാധിയാണെന്ന് അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു പ്രതികരിച്ചിരുന്നു. കേസില്‍ തന്നെ കുടുക്കാനാണ് ജോളി ശ്രമിക്കുന്നത്. താന്‍ കുറ്റം സമ്മതിച്ചുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും ഷാജു പറഞ്ഞിരുന്നു. ജോളിയുടെ കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായി. ജോളിയുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും തനിക്ക് അറിയില്ലെന്നും ഷാജു പ്രതികരിച്ചിരുന്നു. അന്വേഷണ സംഘം ഷാജുവിനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. ജോളിയെ അറസ്റ്റ് ചെയ്യുന്നതിനു…
Read More » -
NEWS
രണ്ടും കല്‍പ്പിച്ച് മസ്‌ക്! വിവാദ ബില്‍ പാസാക്കിയാല്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കും
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും തമ്മിലുള്ള പോര് അടുത്ത ഘട്ടത്തിലേക്ക്. രണ്ട് പേരും വഴിപിരിയാന്‍ കാരണമായ ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ പാസാക്കിയാല്‍ താന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് മസ്‌ക് രംഗത്തെത്തി. അമേരിക്കയ്ക്ക് ഡെമോക്രറ്റിക്ക്, റിപ്പബ്ലിക്ക് പാര്‍ട്ടികളല്ലാതെ ഒരു ബദല്‍ വേണമെന്നും എങ്കിലേ ജനങ്ങള്‍ക്കും ശബ്ദിക്കാനാകൂ എന്നും മസ്‌ക് പറഞ്ഞു. ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ ‘കടം അടിമത്ത ബില്‍’ എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ കടം ഉയര്‍ത്തുന്ന ഈ ബില്ലിനെതിരെ പ്രതിനിധികള്‍ക്ക് എങ്ങനെ വോട്ട് ചെയ്യാനാകുമെന്നും മസ്‌ക് ചോദിക്കുന്നുണ്ട്. നേരത്തെ, ട്രംപുമായുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമായിരിക്കുന്ന സമയത്തുതന്നെ പുതിയ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കുമെന്ന് മസ്‌ക് സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് അഭിപ്രായ സര്‍വേയും നടത്തിയിരുന്നു. ഉടന്‍ നിയമമായേക്കാവുന്ന ബിഗ് ബ്യൂട്ടിഫുള്‍ ബില്ലില്‍ തട്ടിയാണ് ട്രംപ് -മസ്‌ക് ബന്ധം ഉലഞ്ഞത്. ബില്ലിനെ ‘ഫെഡറല്‍ കമ്മി വര്‍ദ്ധിപ്പിക്കുന്ന വെറുപ്പുളവാക്കുന്ന മ്ലേച്ഛത’ എന്നായിരുന്നു മസ്‌ക് വിശേഷിപ്പിച്ചിരുന്നത്. തന്റെ സാമ്പത്തിക പദ്ധതിയുടെ പ്രധാനപ്പെട്ട ഭാഗമായാണ് പ്രസിഡന്റ് ഡൊണാള്‍ഡ്…
Read More » -
NEWS
അമേരിക്ക ആക്രമിച്ച ഇറാനിലെ ആണവകേന്ദ്രം വീണ്ടും സജീവം? സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്
തെഹ്‌റാന്‍: ഫോര്‍ദോയിലെ ആണവ സമ്പുഷ്ടീകരണ പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്ന പുതിയ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. പ്രശസ്ത ജിയോസ്‌പേഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ മാക്സര്‍ ടെക്നോളജീസ് ആണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന അമേരിക്കന്‍ വ്യോമാക്രമണം മൂലം ഉണ്ടായ ദ്വാരങ്ങളിലും വെന്റിലേഷന്‍ ഷാഫ്റ്റുകളിലും നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നതെന്നാണ് മാക്സര്‍ ചൂണ്ടിക്കാണിക്കുന്നത്. നിരവധി ഉദ്യോഗസ്ഥര്‍ ഫോര്‍ദോയിലെ ആണവ സമ്പുഷ്ടീകരണ പ്ലാന്റില്‍ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്നതായി ചിത്രങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും മാക്സര്‍ പറഞ്ഞു. മാക്സര്‍ പറയുന്നതനുസരിച്ച്, ഭൂഗര്‍ഭ സമുച്ചയത്തിന് മുകളിലുള്ള അറ്റത്ത് വടക്കന്‍ ഷാഫ്റ്റിന് തൊട്ടടുത്തായി ഒരു എക്സ്‌കവേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഷാഫ്റ്റിന്റെ/ദ്വാരത്തിന്റെ പ്രവേശന കവാടത്തിലാണ് ഉദ്യോഗസ്ഥര്‍ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. നിരവധി വാഹനങ്ങള്‍ റിഡ്ജിന് താഴെയായി കാണുന്നുണ്ട്. സൈറ്റിലേക്ക് പ്രവേശിക്കുന്നതിനായി നിര്‍മ്മിച്ച വഴിയിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതെന്നും മാക്‌സര്‍ പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റിയെ നയിക്കുന്ന മുന്‍ ന്യൂക്ലിയര്‍ ഇന്‍സ്പെക്ടര്‍ ഡേവിഡ് ആല്‍ബ്രൈറ്റ് മാക്‌സറിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ വിലയിരുത്തിയിരുന്നുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.…
Read More » -
Movie
‘ഗാന്ധര്‍വ’ത്തില്‍ മോഹന്‍ലാലിന്റെ നായിക; അജിത്തിനും സല്‍മാനുമൊപ്പം അഭിനയിച്ചു, ഓര്‍ക്കുന്നില്ലേ കാഞ്ചനെ?
‘ഗാന്ധര്‍വ'(1993) ത്തിലൂടെ ഒരു അന്യഭാഷാനായിക കൂടി മലയാളത്തിലെത്തി, കാഞ്ചന്‍ എന്ന മുംബൈക്കാരി. മോഹന്‍ലാലിന്റെ നായികയായ ശ്രീദേവി മേനോന്‍ എന്ന കഥാപാത്രത്തെ കാഞ്ചന്‍ മനോഹരമാക്കുകയും ചെയ്തു. ബോളിവുഡില്‍ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചശേഷമാണ് കാഞ്ചന്‍ മലയാളത്തിലെത്തിയത്. 1971-ലാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. അന്ന് ഒരുവയസ്സേയുള്ളൂ കാഞ്ചന്. അതേവര്‍ഷം മറ്റൊരു സിനിമയില്‍ കൂടി അഭിനയിച്ചു. പിന്നീട് 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് തിരിച്ചുവരുന്നത്. സല്‍മാന്‍ ഖാന്റെ ‘സനം ബേഫഹാ’ എന്ന സിനിമയിലെ കാഞ്ചന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗോവിന്ദയുടെ ‘കൂലി നമ്പര്‍ 1’-ല്‍ കരിഷ്മ കപൂറിന്റെ സഹോദരിയായിട്ടുള്ള കഥാപാത്രമായിരുന്നു കാഞ്ചന്റേത്. പിന്നാലെ അക്ഷയ് കുമാര്‍, അജിത് കുമാര്‍ എന്നിവരുടെ നായികയായി. ഹിന്ദി, തെലുഗു ഭാഷകളിലും അഭിനയിച്ചു. ‘പ്രേമപുസ്തകം’ എന്ന സിനിമയിലെ അഭിനയത്തിന് തെലുഗു സംസ്ഥാനപുരസ്‌കാരമായ നന്ദി സ്പെഷല്‍ ജൂറി പരാമര്‍ശവും ലഭിച്ചു. ക്രാന്തി ക്ഷേത്ര, ജുമാന, അമാനത്, പാണ്ടവ് എന്നിവയാണ് അവരുടെ ശ്രദ്ധേയമായിട്ടുള്ള മറ്റു ചിത്രങ്ങള്‍. ലാളിത്യമുള്ള അഭിനയമായിരുന്നു അവരുടേത്. അവരെ തേടിയെത്തിയതും അതുപോലുള്ള കഥാപാത്രങ്ങളാണ്. ‘ഗാന്ധര്‍വം’ ഹിറ്റായെങ്കിലും…
Read More » -
Crime
ഓടിച്ച് നോക്കാന്‍ താക്കോല്‍ കൈമാറി, ബൈക്കുമായി 24 കാരന്‍ കടന്നു കളഞ്ഞു; ഒടുവില്‍ പൊലീസ് പൊക്കി
കൊച്ചി: വാഹനം വാങ്ങുമ്പോള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. വില്‍ക്കുമ്പോഴും ശ്രദ്ധിക്കണം. അങ്ങനെ ബൈക്ക് വില്‍ക്കാന്‍ ശ്രമിച്ച് അമളി പറ്റിയിരിക്കുകയാണ് കൊച്ചിയില്‍ സ്ഥിര താമസമാക്കിയ ബിഹാര്‍ സ്വദേശി വിയജ് കുമാറിന്. ബൈക്ക് വാങ്ങാനെത്തിയ ആള്‍ക്ക് വാഹനത്തിന്റെ കണ്ടീഷന്‍ അറിയാന്‍ വേണ്ടി താക്കോല്‍ കൊടുത്തതോടെയാണ് ട്വിസ്റ്റ്. വിരുതന്‍ കിട്ടിയ അവസരം മുതലെടുത്ത് ബൈക്ക് ഓടിച്ച് പോയി. രണ്ട് ദിവസം കഴിഞ്ഞ് കുറുപ്പംപടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പരാതി കിട്ടി രണ്ട് ദിവസത്തിനുള്ളില്‍ കുന്നത്തേരി സ്വദേശിയായ 24 വയസുള്ള റിഫാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെക്കന്റ് ഹാന്‍ഡ് യമഹ ആര്‍എക്സ് 135 മോഡല്‍ ബൈക്കാണ് വില്‍ക്കാനായി കേരളത്തിലേയ്ക്ക് കൊണ്ടു വന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വിജയകുമാര്‍ വെട്ടെക്കാട്ടുപടിയിലാണ് താമസിച്ചിരുന്നത്. ഓണ്‍ലൈനില്‍ പരസ്യം കണ്ട് നിരവധി ആളുകള്‍ വാഹനം വാങ്ങുന്നതിനായി ഇയാളെ സമീപിച്ചു. പരസ്യം കണ്ട് വാട്സ് ആപ്പ് കോളില്‍ ഒരാള്‍ വിളിച്ച് വാഹനത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. ബിഹാര്‍ രജിസ്ട്രേഷനില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും നേരിട്ടെത്തി…
Read More » -
എല്‍പിജി സിലിണ്ടര്‍ വില വീണ്ടും വെട്ടിക്കുറച്ചു; വീട്ടുകാര്‍ക്ക് കാത്തിരിപ്പ് തുടരാം!
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി (19 കിലോഗ്രാം) സിലിണ്ടറിന്റെ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍. 57.5 രൂപയാണ് കേരളത്തില്‍ കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ വില 1,672 രൂപയായി. കോഴിക്കോട്ട് 1,704 രൂപ. തിരുവനന്തപുരത്ത് 1,693 രൂപ. കഴിഞ്ഞ ഏപ്രിലില്‍ 43 രൂപ, മേയില്‍ 15 രൂപ, ജൂണില്‍ 25 എന്നിങ്ങനെയും കുറവ് വാണിജ്യ സിലിണ്ടര്‍ വിലയില്‍ വരുത്തിയിരുന്നു. രാജ്യാന്തര ക്രൂഡ് ഓയില്‍ വില അടിസ്ഥാനമാക്കി ഓരോ മാസവും ഒന്നിനാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില ഇത്തവണയും കുറച്ചില്ല. 14.2 കിലോഗ്രാം സിലിണ്ടറിനു ഏറ്റവുമൊടുവില്‍ വില കുറച്ചത് 2024 മാര്‍ച്ച് എട്ടിനാണ്. വനിതാദിന സമ്മാനമെന്നോണം 100 രൂപ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 7ന് വീട്ടാവശ്യത്തിനുള്ള സിലിണ്ടറിനു 50 രൂപ കൂട്ടുകയും ചെയ്തിരുന്നു. കൊച്ചിയില്‍ 860 രൂപയും കോഴിക്കോട്ട് 861.5 രൂപയുമാണ് നിലവില്‍ വില. തിരുവനന്തപുരത്ത് 862…
Read More »
