
‘ഗാന്ധര്‍വ'(1993) ത്തിലൂടെ ഒരു അന്യഭാഷാനായിക കൂടി മലയാളത്തിലെത്തി, കാഞ്ചന്‍ എന്ന മുംബൈക്കാരി. മോഹന്‍ലാലിന്റെ നായികയായ ശ്രീദേവി മേനോന്‍ എന്ന കഥാപാത്രത്തെ കാഞ്ചന്‍ മനോഹരമാക്കുകയും ചെയ്തു. ബോളിവുഡില്‍ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചശേഷമാണ് കാഞ്ചന്‍ മലയാളത്തിലെത്തിയത്. 1971-ലാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. അന്ന് ഒരുവയസ്സേയുള്ളൂ കാഞ്ചന്.
അതേവര്‍ഷം മറ്റൊരു സിനിമയില്‍ കൂടി അഭിനയിച്ചു.

ക്രാന്തി ക്ഷേത്ര, ജുമാന, അമാനത്, പാണ്ടവ് എന്നിവയാണ് അവരുടെ ശ്രദ്ധേയമായിട്ടുള്ള മറ്റു ചിത്രങ്ങള്‍. ലാളിത്യമുള്ള അഭിനയമായിരുന്നു അവരുടേത്. അവരെ തേടിയെത്തിയതും അതുപോലുള്ള കഥാപാത്രങ്ങളാണ്. ‘ഗാന്ധര്‍വം’ ഹിറ്റായെങ്കിലും പിന്നീട് മലയാളത്തില്‍നിന്ന് റോളുകളൊന്നും തേടിയെത്തിയില്ല. സിംപിള്‍ എന്ന ടാഗ് തന്നെ അവരുടെ കരിയറിന്റെ വളര്‍ച്ച തടയുന്നതാണ് പിന്നീട് കണ്ടത്. അവസരങ്ങള്‍ ലഭിക്കാതായി. റിപ്പോര്‍ട്ടുകള്‍ പ്രകാരം രവീനാ ടാണ്ഡന്‍, കരിഷ്മ കപൂര്‍ എന്നിവരുടെ വരവോടെയാണത്രേ, കാഞ്ചന്റെ അവസരങ്ങള്‍ കുറഞ്ഞുതുടങ്ങിയത്. പതുക്കെ സിനിമയില്‍നിന്ന് അകന്ന കാഞ്ചന്‍, ഇന്ന് എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.